- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ താഴെചൊവ്വയിൽ ഉഗ്രസ്‌ഫോടക വസ്തുക്കൾ പിടികൂടി; പ്രതി സംഭവ സ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടു
കണ്ണൂർ: കണ്ണൂർ നഗരത്തിനടുത്തെ താഴെചൊവ്വയിൽ ഉഗ്രസ്‌ഫോടക ശക്തിയുള്ള ഗുണ്ടുകൾ പിടികൂടി. രഹസ്യവിവരം ലഭിച്ചതനുസരിച്ച് കണ്ണൂർ ടൗൺ പൊലിസാണ് റെയ്ഡ് നടത്തിയത്. താഴെചൊവ്വ സ്വദേശി സാന്ത്വനംവീട്ടിൽ ബിജു (45) വിന്റെ വീടിനു സമീപത്തുനിന്നാണ് ഉൽസവങ്ങൾക്കും മറ്റും വെടിക്കെട്ടുകൾക്ക് ഉപയോഗിക്കുന്ന ഉഗ്ര സ്‌ഫോടകശേഷിയുള്ള 20 ഗുണ്ടു പടക്കങ്ങളാണ് പിടികൂടിയത്.
കണ്ണൂർ ടൗൺ പൊലീസ് സബ്ബ് ഇൻസ്‌പെക്ടർ സി.ജി ഷൈജുവിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. പ്രതി സ്‌ഫോടക വസ്തുക്കൾ അനധികൃത വിൽപ്പനക്കായി കൊണ്ടു വച്ചതാണെന്ന് പൊലീസ് പറഞ്ഞു. റെയിഡിനെത്തിയ പൊലീസിനെ കണ്ട പ്രതി സംഭവ സ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടു. എസ് ഐ സീതാറാം, എ എസ് ഐ റഷീദ്, ബാബു, എസ് സി പി ഓ ബിനീഷ്, സി പി ഓ സജീഷ്, ഗഫൂർ, തുടങ്ങിയവരും റെയിഡിൽ പങ്കെടുത്തു. കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിൽ സ്‌ഫോടകവസ്തു നിരോധന പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതിക്കായുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്ന് പൊലിസ് അറിയിച്ചു.