- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്നാറിൽ നിന്ന് 32 കിലോമീറ്റർ അകലെ ഒറ്റപ്പെട്ടു കഴിയുന്ന ഗുണ്ടുമല; ഒരു കാരണവശാലും കുട്ടിക്ക് കയറുമായി വീടിന് മുകൾഭാഗത്തുകയറി കുടുക്കിടാൻ സാധിക്കില്ല; മൂന്നാം ക്ലാസുകാരിയെപീഡിപ്പിച്ച ശേഷം കെട്ടിത്തൂക്കിയത്; തെളിവില്ലാതെ വലഞ്ഞ് പൊലീസും; അത് കളിക്കുന്നതിനിടെ ഊഞ്ഞാൽ കുരുങ്ങിയുള്ള മരണമല്ല; സിബിഐ എത്തുമോ?
മൂന്നാർ : ഗുണ്ടുമലയിലെ ഒന്പതുവയസ്സുകാരിയുടെ ദുരൂഹമരണത്തിൽ രണ്ട് കൊല്ലം കഴിഞ്ഞിട്ടും തുമ്പുണ്ടാക്കാതെ പൊലീസ്. ഇതോടെ അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യം ശക്തമാണ്. ഇതിനിടെ പെൺകുട്ടിയുടേതുകൊലപാതകമെന്ന നിഗമനത്തിലാണ് പൊലീസ് എന്നും റിപ്പോർട്ട് പുറത്തു വരികയാണ്. പക്ഷേ കൊലയാളിയെ കണ്ടെത്താൻ കഴിയുന്നില്ല. ഇതാണ് സിബിഐ അന്വേഷണമെന്ന ആവശ്യം ശക്തമാക്കുന്നത്. എന്നാൽ അതുകൊലപാതകം തന്നെയാണെന്ന് പൊലീസും തിരിച്ചറിയുന്നുവെന്നതാണ് വസ്തുത.
പെൺകുട്ടിയെ കൊന്ന് കെട്ടിത്തൂക്കിയതാകാനാണ് സാധ്യതയെന്ന് അന്വേഷണസംഘം. പെൺകുട്ടി നിരവധി തവണ പീഡനത്തിനിരയായെന്നും പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയിരുന്നു. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാരുടെയും സ്ഥലം പരിശോധിച്ച ഫൊറൻസിക് വിദഗ്ധരുടെയും റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് നിഗമനം.
ഇടുക്കി നർക്കോട്ടിക് സെൽ ഡിവൈ.എസ്‌പി. എ.ജി.ലാലിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം. കഴുത്തിൽ കയർ വലിച്ചുമുറുക്കിയാണ് കുട്ടിയെ കൊന്നത്. മരണശേഷം വീടിന് മുകൾഭാഗത്ത് കെട്ടിത്തൂക്കിയെന്നും കരുതുന്നു. ഒരു കാരണവശാലും കുട്ടിക്ക് കയറുമായി വീടിന് മുകൾഭാഗത്തുകയറി കുടുക്കിടാൻ സാധിക്കില്ല. ഉയരത്തിൽ കയറുന്നതിനുള്ള കസേര, ഏണി പോലുള്ളവ വീട്ടിൽ കണ്ടെത്തിയില്ല. മുകളിൽ കെട്ടിയിരുന്ന പ്ലാസ്റ്റിക് വള്ളി പൊട്ടി താഴെവീണ നിലയിലായിരുന്നു മൃതദേഹം. 15 കിലോഗ്രാം ഭാരം മാത്രം താങ്ങാൻ കഴിയുന്ന പ്ലാസ്റ്റിക് വള്ളിയിൽ 20 കിലോയിലധികം ഭാരമുള്ള കുട്ടി തൂങ്ങാൻ ശ്രമിച്ചാൽ, വള്ളിപൊട്ടി താഴെവീണ് ശ്രമം പരാജയപ്പെടുമായിരുന്നു. ഇതുസംബന്ധിച്ച്, കുട്ടിയുടെ ഭാരമുള്ള ഡമ്മി വെച്ച് പരീക്ഷണം നടത്തും. കഴുത്തിലുണ്ടായിരുന്ന വള്ളിക്ക് സമാനമായത് ഉപയോഗിച്ചായിരിക്കും ഇതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
അമ്മ ജോലിക്ക് പോയ സമയത്തായിരുന്നു കുട്ടിയുടെ മരണം. പ്രായമായ മുത്തശ്ശി മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. ആത്മഹത്യ എന്നായിരുന്നു പൊലീസിന്റെ ആദ്യനിഗമനം. എന്നാൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മൃതദേഹപരിശോധനയിൽ, പെൺകുട്ടി നിരവധി തവണ പീഡനത്തിനിരയായെന്ന് കണ്ടെത്തി. ഇതോടെയാണ് കൊലപാതകമാണെന്ന സംശയത്തിലേക്ക് നീങ്ങിയത്. എസ്റ്റേറ്റിലെ അൻപതിലധികം പേരെ പൊലീസ് ചോദ്യംചെയ്‌തെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. പോളിഗ്രാഫ് പരിശോധനയിലും തെളിവുകൾ ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് സിബിഐ അന്വേഷണം എന്ന ആവശ്യം ശക്തമാകുന്നത്.
കളിക്കുന്നതിനിടെ ഊഞ്ഞാൽ കഴുത്തിൽ കുരുങ്ങി മരിച്ചതെന്നാണ് ആദ്യം കരുതിയത്. പിന്നീട് സംശയം വന്നു. ആദ്യം മൂന്നാർ സിഐയും പിന്നീട് ഡിവൈഎസ്‌പിയും അന്വേഷിച്ചെങ്കിലും ഒരു തുന്പും കിട്ടിയില്ല. നാട്ടുകാർ പ്രതിഷേധിച്ചതോടെ ജില്ലാ പൊലീസ് മേധാവി നാർക്കോട്ടിക് സെൽ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ 8 എട്ടംഗ പ്രത്യേക സംഘത്തെ അന്വേഷണത്തിനായി വച്ചു. കുട്ടിയുടെ ബന്ധുക്കളും അയൽവാസികളുമായ ചിലരെ നുണ പരിശോധനക്കടക്കം വിധേയരാക്കിയിട്ടും വഴിത്തിരിവുണ്ടായില്ല.
മുറിക്കുള്ളിൽ മുകളിൽ കെട്ടിയിരുന്ന വള്ളിപൊട്ടി താഴെവീണനിലയിലാണ് പെൺകുട്ടിയുടെ മൃതദേഹം കിടന്നിരുന്നത്. എസ്റ്റേറ്റിലെ അൻപതിലധികംപേരെ പൊലീസ് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്‌തെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ഡി.എൻ.എ.പരിശോധനയിൽ കുട്ടിയുടെ അച്ഛനെന്നു കണ്ടെത്തിയ ആൾ, കുട്ടിയുടെ അമ്മ എന്നിവരെ പൊലീസ് പോളിഗ്രാഫ് പരിശോധനയ്ക്ക് വിധേയരാക്കിയെങ്കിലും കൊലപാതക സാധ്യത സംബന്ധിച്ച് ഒരുതെളിവും ലഭിച്ചില്ല. പിന്നീട് കുട്ടിയുടെ ബന്ധുക്കൾ ഉൾപ്പെടെ രണ്ടുപേർക്കുകൂടി പോളിഗ്രാഫ് നടത്തി. തെളിവുകൾ ഒന്നും ലഭിച്ചില്ല. അന്വേഷണത്തിൽ കുട്ടിയെ പീഡിപ്പിച്ച വരെ കണ്ടെത്തിയാൽ മരണം കൊലപാതകമാണോ ആത്മഹത്യയാണോ എന്നത് സംബന്ധിച്ച് വ്യക്തതവരുകയുള്ളൂ. കുട്ടി ആത്മഹത്യചെയ്യാനുള്ള ഒരു സാഹചര്യവും വീട്ടിലില്ലായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. സംഭവത്തിൽ ദൃക്‌സാക്ഷികളും ഫൊറൻസിക് തെളിവുകളും ലഭിക്കാത്തതാണ് അന്വേഷണത്തിന് വെല്ലുവിളിയായിരിക്കുന്നതെന്നും ഡിവൈ.എസ്‌പി. പറഞ്ഞു.
ഈ സമയത്ത് ഗുണ്ടുമല എസ്റ്റേറ്റിൽ നിരവധി ദുരൂഹ മരണങ്ങൾ സംഭവിച്ചിരുന്നു. മൂന്നാറിൽ നിന്ന് 32 കിലോമീറ്റർ അകലെ ഒറ്റപ്പെട്ടു കഴിയുന്ന പ്രദേശമാണിത്. നാല് വർഷത്തിനിടയിൽ ദുരൂഹസാഹചര്യത്തിലുള്ള നാല് മരണങ്ങളാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. 2017 ഫെബ്രുവരി 14 ന് ഗുണ്ടുമ ബെന്മോർ ഡിവിഷനിലുള്ള ശിശുപരിപാലന കേന്ദ്രത്തിലെ ആയയായ രാജഗുരുവിനെ പിഞ്ചുകുരുന്നുകളുടെ കൺമുന്നിൽ വച്ചാണ് അതിക്രൂരമായി വെട്ടി കൊലപ്പെടുത്തിയത്. ഏറെക്കാലത്തെ അന്വേഷണത്തിന് ശേഷം ഒരു വർഷത്തിനപ്പുറം സംഭവത്തിലെ പ്രതിയെ കണ്ടുപിടിച്ചു.
സ്വന്തം മാതാവിനെ കൊന്നതിന്റെ പേരിൽ 2018 മെയ് 2 ന് രാജഗുരുവിന്റെ മകൻ രാജ്കുമാറിനെ പൊലീസ് പിടികൂടുകയും ചെയ്തു. രാജഗുരുവിന്റെ മരണത്തിനു തൊട്ടുപിന്നാലെ ഫെബ്രുവരി 2 ന് ഗുണ്ടുമലയിലെ കൊടും വനത്തിനുള്ളിൽ ഇതരസംസ്ഥാന തൊഴിലാളിയായ ബീഹാർ സ്വദേശിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. 2019 സെപ്റ്റംബർ 9 നാണ് മൂന്നാം ക്ലാസ് വിദ്യാർത്ഥിനി എസ്റ്റേറ്റ് ലയത്തിലെ വീട്ടിനുള്ളിൽ കഴുത്തിൽ കയർ മുറുകി മരിച്ച നിലയിൽ കണ്ടെത്തിയത്. മുതിരപ്പുഴയാറിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് കഴിഞ്ഞ വർഷമാണ്. ഇതിലും ദുരൂഹത മാറിയിട്ടില്ല.
മറുനാടന് മലയാളി ബ്യൂറോ