- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഫെർഗൂസനിൽ വീണ്ടും വെടിമുഴക്കം; മൈക്കിൾ ബ്രൗണിന്റെ രണ്ടാം ചരമവാർഷികത്തിൽ വെടിവയ്പ്
മിസൗറി: വെള്ളക്കാരൻ പൊലീസുകാരന്റെ വെടിയേറ്റ് കറുത്ത വർഗക്കാരനായ മൈക്കിൾ ബ്രൗൺ മരിച്ചതിന്റെ രണ്ടാം വാർഷികത്തിൽ ഫെർഗൂസനിൽ വെടിവയ്പ്. ഫെർഗൂസനിൽ നടന്ന പ്രകടനത്തിലാണ് പ്രകടനക്കാരിൽ ഒരാളെ കാർ ഇടിച്ചതിനെ തുടർന്ന് വെടിവയ്പ് നടന്നത്. മൈക്കിൾ ബ്രൗൺ എന്ന പതിനെട്ടുകാരൻ പൊലീസിന്റെ വെടിയേറ്റു മരിച്ചതിനെ തുടർന്ന് ഫെർഗൂസൻ കലാപഭൂമിയായിട്ടാണ് അറിയപ്പെടുന്നത്. കറുത്ത വർഗക്കാരനെ കൊന്ന കേസിൽ പൊലീസ് ഓഫീസറായ ഡാരൻ വിൽസനു മേൽ കോടതി കുറ്റം ചുമത്താതിരുന്നത് കറുത്ത വർഗക്കാരെ ഒന്നടങ്കം ചൊടിപ്പിച്ചിരുന്നു. ഫെർഗൂസനിൽ തുടങ്ങിയ കലാപം പിന്നീട് മറ്റു പല അമേരിക്കൻ സംസ്ഥാനങ്ങളിലേക്കും പടരുകയും ചെയ്തിരുന്നു. ബ്രൗണിന്റെ ചരമവാർഷികത്തോടനുബന്ധിച്ച് നടത്തിയ പ്രകടനത്തിനിടയിൽ സ്ത്രീ ഓടിച്ച കാർ പ്രകടനക്കാരിലൊരാളെ ഇടിച്ചതിനെ തുടർന്നാണ് വെടിവയ്പ് ആരംഭിച്ചത്. കാർ ഇടിച്ചു വീഴ്‌ത്തിയ ആളെ സ്ഥലത്തു നിന്ന് നീക്കം ചെയ്തതിനെ തുടർന്ന് പ്രകടനക്കാർ കാറിനു പിന്നാലെ പാഞ്ഞ് വെടി ഉതിർക്കാൻ തുടങ്ങിയെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. കാറിടിച്ച ആൾക്ക് സാ
മിസൗറി: വെള്ളക്കാരൻ പൊലീസുകാരന്റെ വെടിയേറ്റ് കറുത്ത വർഗക്കാരനായ മൈക്കിൾ ബ്രൗൺ മരിച്ചതിന്റെ രണ്ടാം വാർഷികത്തിൽ ഫെർഗൂസനിൽ വെടിവയ്പ്. ഫെർഗൂസനിൽ നടന്ന പ്രകടനത്തിലാണ് പ്രകടനക്കാരിൽ ഒരാളെ കാർ ഇടിച്ചതിനെ തുടർന്ന് വെടിവയ്പ് നടന്നത്. മൈക്കിൾ ബ്രൗൺ എന്ന പതിനെട്ടുകാരൻ പൊലീസിന്റെ വെടിയേറ്റു മരിച്ചതിനെ തുടർന്ന് ഫെർഗൂസൻ കലാപഭൂമിയായിട്ടാണ് അറിയപ്പെടുന്നത്. കറുത്ത വർഗക്കാരനെ കൊന്ന കേസിൽ പൊലീസ് ഓഫീസറായ ഡാരൻ വിൽസനു മേൽ കോടതി കുറ്റം ചുമത്താതിരുന്നത് കറുത്ത വർഗക്കാരെ ഒന്നടങ്കം ചൊടിപ്പിച്ചിരുന്നു. ഫെർഗൂസനിൽ തുടങ്ങിയ കലാപം പിന്നീട് മറ്റു പല അമേരിക്കൻ സംസ്ഥാനങ്ങളിലേക്കും പടരുകയും ചെയ്തിരുന്നു.
ബ്രൗണിന്റെ ചരമവാർഷികത്തോടനുബന്ധിച്ച് നടത്തിയ പ്രകടനത്തിനിടയിൽ സ്ത്രീ ഓടിച്ച കാർ പ്രകടനക്കാരിലൊരാളെ ഇടിച്ചതിനെ തുടർന്നാണ് വെടിവയ്പ് ആരംഭിച്ചത്. കാർ ഇടിച്ചു വീഴ്‌ത്തിയ ആളെ സ്ഥലത്തു നിന്ന് നീക്കം ചെയ്തതിനെ തുടർന്ന് പ്രകടനക്കാർ കാറിനു പിന്നാലെ പാഞ്ഞ് വെടി ഉതിർക്കാൻ തുടങ്ങിയെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. കാറിടിച്ച ആൾക്ക് സാരമായ പരിക്കൊന്നും ഇല്ലെന്നും പൊലീസ് വെളിപ്പെടുത്തി.
അതേസമയം പ്രകടനക്കാരനെ കാർ അബദ്ധവശാൽ ഇടിക്കുകയായിരുന്നുവെന്നും അന്വേഷണവുമായി കാർ ഡ്രൈവർ സഹകരിക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി. വെടിവയ്പിനെ തുടർന്ന് കാറിന് കേടുപാടുകളുണ്ട്. 2014 ഓഗസ്റ്റ് ഒമ്പതിനാണ് മൈക്കിൾ ബ്രൗൺ ഡാരൻ വിൽസൺ എന്ന പൊലീസ് ഓഫീസറുടെ വെടിയേറ്റ് മരിക്കുന്നത്.