- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചുംബന രംഗത്തിൽ അഭിനയിക്കാൻ അമ്മയുടെ അനുവാദം തേടി തെലുങ്കിലെ യുവനടൻ; നടന്റെ ബുദ്ധിമുട്ട് കണ്ട് സീൻ ഒഴിവാക്കാൻ ആലോചിച്ച് സംവിധായകൻ; ബോക്സ് ഓഫീസ് ഹിറ്റായി കുതിക്കുന്ന ഗുണ്ടൂർ ടാക്കിസിലെ ചൂടൻ ചൂംബനരംഗം ചിത്രീകരിച്ച കഥ
സിനിമയിൽ ചുംബന രംഗം എന്നത് ഇപ്പോൾ അത്രവലിയ സംഭവമൊന്നുമല്ലാത്ത കാലമാണ് ഇത്. ഏത് സിനിമയെടുത്താലും അല്പം ഹോട്ട് രംഗമൊക്കെ ഉൾപ്പെടുത്തുക പതിവാണ്. പ്രത്യേകിച്ച് തമിഴിലും തെലുങ്കിലും. എന്നാൽ ഒരു ചുംബന രംഗത്തിൽ അഭിനയിക്കാൻ തന്റെ അമ്മയോട് യുവനടൻ അനുവാദം ചോദിച്ച കഥയാണ് ഇപ്പോൾ സിനിമാ ലോകത്ത് പാട്ടാകുന്നത്. സിനിമയിൽ അത്യന്താപേക്ഷിതമായിരുന്ന ചുംബനരംഗം ചെയ്യുന്നതിന് മുമ്പായിട്ടാണ് നായകൻ മാതാവിന്റെ അനുവാദം തേടിയത്.തെലുങ്കിലെ യുവനായകൻ സിദ്ധുവായിരുന്നു ചുംബന രംഗം ചെയ്യാൻ അമ്മയോട് ചോദിച്ച് അനുമതി തേടിയത്.ബോക്‌സോഫീസ് ഹിറ്റായി കുതിക്കുന്ന ഗുണ്ടൂർ ടാക്കീസ് എന്ന ചിത്രത്തിൽ നായിക ജബർദസ്ത് രശ്മിയുമായുള്ള ചൂടൻ ചുംബനമായിരുന്നു സന്ദർഭം. യുവ ദമ്പതികളുടെ തീവ്രപ്രണയം വരുന്ന രംഗത്ത് ചൂടൻ ചുംബനം ഒഴിവാക്കാൻ കഴിയാത്തതായിരുന്നു. എന്നാൽ പൊതുവേ നാണക്കാരനായ സിദ്ധു രംഗം ചെയ്യാൻ ഏറെ ബുദ്ധിമുട്ടി.സിദ്ധുവിന്റെ ബുദ്ധിമുട്ട് കണ്ട് സീൻ ഒഴിവാക്കിയാലോ എന്ന് പോലും സംവിധായകൻ പ്രവീൺ സട്ടാരു ആലോചിച്ചു. എന്നാൽ സീനിന്റെ പ്രാധാന്യം തിരിച്ച
സിനിമയിൽ ചുംബന രംഗം എന്നത് ഇപ്പോൾ അത്രവലിയ സംഭവമൊന്നുമല്ലാത്ത കാലമാണ് ഇത്. ഏത് സിനിമയെടുത്താലും അല്പം ഹോട്ട് രംഗമൊക്കെ ഉൾപ്പെടുത്തുക പതിവാണ്. പ്രത്യേകിച്ച് തമിഴിലും തെലുങ്കിലും. എന്നാൽ ഒരു ചുംബന രംഗത്തിൽ അഭിനയിക്കാൻ തന്റെ അമ്മയോട് യുവനടൻ അനുവാദം ചോദിച്ച കഥയാണ് ഇപ്പോൾ സിനിമാ ലോകത്ത് പാട്ടാകുന്നത്.
സിനിമയിൽ അത്യന്താപേക്ഷിതമായിരുന്ന ചുംബനരംഗം ചെയ്യുന്നതിന് മുമ്പായിട്ടാണ് നായകൻ മാതാവിന്റെ അനുവാദം തേടിയത്.തെലുങ്കിലെ യുവനായകൻ സിദ്ധുവായിരുന്നു ചുംബന രംഗം ചെയ്യാൻ അമ്മയോട് ചോദിച്ച് അനുമതി തേടിയത്.ബോക്‌സോഫീസ് ഹിറ്റായി കുതിക്കുന്ന ഗുണ്ടൂർ ടാക്കീസ് എന്ന ചിത്രത്തിൽ നായിക ജബർദസ്ത് രശ്മിയുമായുള്ള ചൂടൻ ചുംബനമായിരുന്നു സന്ദർഭം.
യുവ ദമ്പതികളുടെ തീവ്രപ്രണയം വരുന്ന രംഗത്ത് ചൂടൻ ചുംബനം ഒഴിവാക്കാൻ കഴിയാത്തതായിരുന്നു. എന്നാൽ പൊതുവേ നാണക്കാരനായ സിദ്ധു രംഗം ചെയ്യാൻ ഏറെ ബുദ്ധിമുട്ടി.സിദ്ധുവിന്റെ ബുദ്ധിമുട്ട് കണ്ട് സീൻ ഒഴിവാക്കിയാലോ എന്ന് പോലും സംവിധായകൻ പ്രവീൺ സട്ടാരു ആലോചിച്ചു. എന്നാൽ സീനിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ സിദ്ധു ചുംബന രംഗത്തെക്കുറിച്ച് മാതാവിനോട് അനുവാദം തേടുകയും കാര്യത്തെ പ്രഫഷണലായി സമീപിച്ച് മുന്നോട്ട് പോകാൻ മാതാവ് പറയുകയും ചെയ്തു.
മാത്രമല്ല ഈ രംഗം ചെയ്യുന്നതിന് മുമ്പായി രശ്മിയുമായി സിദ്ധു പുറത്ത് പോകുകയും ഡേറ്റിങ് നടത്തി ഒരു രസതന്ത്രം സൃഷ്ടിച്ചെടുത്ത ശേഷമായിരുന്നു ചുംബനം ചെയ്തതെന്നും റിപ്പോർട്ടുണ്ട്.