- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്യത്യസ്ത ഗെറ്റപ്പിൽ ടൊവീനോ; 'ഗപ്പി'യുടെ മനോഹരമായ ട്രെയ്ലർ പുറത്തിറങ്ങി; ടൈറ്റിൽ റോളിലെത്തുന്നത് മാസ്റ്റർ ചേതൻ
മാസ്റ്റർ ചേതൻ ടൈറ്റിൽ റോളിലെത്തുന്ന 'ഗപ്പി'യുടെ മനോഹരമായ ട്രെയ്ലർ പുറത്തെത്തി. രാജേഷ് പിള്ള, സമീർ താഹിർ എന്നിവരുടെ സഹസംവിധായകനായിരുന്ന ജോൺ പോൾ ജോർജ്ജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അതിസാധാരണമായ ചുറ്റുപാടിൽ രോഗിയായ അമ്മയെ സംരക്ഷിച്ച് ജീവിക്കുന്ന 'ഗപ്പി'യുടെ കഥയാണ് ചിത്രം. ടോവിനോ തോമസ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ശ്രീനിവാസൻ, ദിലീഷ് പോത്തൻ, അലൻസിയർ ലേ, സുധീർ കരമന, നോബി എന്നിവരും താരങ്ങളാണ്. രോഹിണിയാണ് ഗപ്പിയുടെ അമ്മയുടെ റോളിൽ. ഇ ഫോർ എന്റർടെയിന്മെന്റ് യോപ്പാ പ്രൊഡക്ഷൻസുമായി സഹകരിച്ചാണ് ചിത്രം നിർമ്മിക്കുന്നത്.നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, കലി എന്നീ സിനിമകൾക്ക് ക്യാമറ ചലിപ്പിച്ച ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം. വിഷ്ണു വിജയ് സംഗീതസംവിധാനവും ദിലീപ് ഡെന്നിസ് എഡിറ്റിംഗും നിർവഹിക്കുന്നു. ജൂലൈ 29ന് ഗപ്പി തിയറ്ററുകളിലെത്തും.
മാസ്റ്റർ ചേതൻ ടൈറ്റിൽ റോളിലെത്തുന്ന 'ഗപ്പി'യുടെ മനോഹരമായ ട്രെയ്ലർ പുറത്തെത്തി. രാജേഷ് പിള്ള, സമീർ താഹിർ എന്നിവരുടെ സഹസംവിധായകനായിരുന്ന ജോൺ പോൾ ജോർജ്ജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
അതിസാധാരണമായ ചുറ്റുപാടിൽ രോഗിയായ അമ്മയെ സംരക്ഷിച്ച് ജീവിക്കുന്ന 'ഗപ്പി'യുടെ കഥയാണ് ചിത്രം. ടോവിനോ തോമസ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ശ്രീനിവാസൻ, ദിലീഷ് പോത്തൻ, അലൻസിയർ ലേ, സുധീർ കരമന, നോബി എന്നിവരും താരങ്ങളാണ്. രോഹിണിയാണ് ഗപ്പിയുടെ അമ്മയുടെ റോളിൽ. ഇ ഫോർ എന്റർടെയിന്മെന്റ് യോപ്പാ പ്രൊഡക്ഷൻസുമായി സഹകരിച്ചാണ് ചിത്രം നിർമ്മിക്കുന്നത്.
നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, കലി എന്നീ സിനിമകൾക്ക് ക്യാമറ ചലിപ്പിച്ച ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം. വിഷ്ണു വിജയ് സംഗീതസംവിധാനവും ദിലീപ് ഡെന്നിസ് എഡിറ്റിംഗും നിർവഹിക്കുന്നു. ജൂലൈ 29ന് ഗപ്പി തിയറ്ററുകളിലെത്തും.