- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കരിയറിൽ എനിക്ക് നേരെ ഒരു മോശം പന്ത് പോലും എറിഞ്ഞിട്ടില്ല'; അശ്വിനെ പ്രശംസയിൽ മൂടി ഗപ്റ്റിൽ; പന്തിൽ അതിശയിപ്പിക്കുന്ന നിയന്ത്രണമുള്ള ബൗളറാണെന്നും നിരീക്ഷണം
ജയ്പൂർ: ഇന്ത്യൻ സ്പിന്നർ ആർ അശ്വിനെ പുകഴ്‌ത്തി ന്യൂസിലാൻഡ് ഓപ്പണിങ് ബാറ്റ്സ്മാൻ മാർട്ടിൻ ഗപ്റ്റിൽ. കരിയറിൽ ഒരിക്കൽ പോലും ആർ അശ്വിൻ തനിക്ക് എതിരെ മോശം ഡെലിവറി എറിഞ്ഞിട്ടില്ലെന്ന് ഗപ്റ്റിൽ പറയുന്നു.
ലൈനിലും ലെങ്ത്തിലും അതിശയിപ്പിക്കുന്ന നിയന്ത്രണമുണ്ട് അശ്വിന്. മോശം ഡെലിവറികൾ അങ്ങനെ അശ്വിനിൽ നിന്ന് വരില്ല. അശ്വിന്റെ പേസ് ചെയ്യുന്ന വിധം നേരിടുക പ്രയാസമാണ്, ഇന്ത്യക്കെതിരായ ആദ്യ ടി20ക്ക് ശേഷം മാർട്ടിൻ ഗപ്റ്റിൽ പറഞ്ഞു.
ന്യൂസിലാൻഡിന് എതിരായ ആദ്യ ടി20യിൽ അശ്വിൻ രണ്ട് വിക്കറ്റ് വീഴ്‌ത്തി. ഈ വർഷം ഇന്ത്യയുടെ ടി20 ടീമിലേക്ക് മടങ്ങിയെത്തിയതിന് ശേഷം നാല് കളിയിൽ നിന്ന് അശ്വിൻ 8 വിക്കറ്റ് വീഴ്‌ത്തി. ഇക്കണോമി 5.375. ഈ നാല് കളിയിലും തന്റെ നാല് ഓവർ ക്വാട്ട അശ്വിൻ പൂർത്തിയാക്കിയിരുന്നു.
2017ന് ശേഷം 2021ലെ ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിലേക്കാണ് അശ്വിൻ മടങ്ങി എത്തിയത്. പിന്നാലെ ന്യൂസിലാൻഡിന് എതിരായ ടീമിലും അശ്വിൻ ഇടം പിടിച്ചു. ട്വന്റി20 ക്രിക്കറ്റിൽ അശ്വിന്റെ കാരം ബോളുകൾ എറെ പ്രശംസ നേടിയിരുന്നു.
സ്പോർട്സ് ഡെസ്ക്