- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മറ്റൊരു വിവാദത്തിൽകൂടി തലവച്ചുകൊണ്ട് ഉമ്മൻ ചാണ്ടി; ഉത്തരേന്ത്യയിലെ വിവാദ സ്വാമി ദേശീയ ഗെയിംസ് വേദിയിൽ; മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിട്ടു സമ്മാനദാനം നടത്തി മടങ്ങി
തിരുവനന്തപുരം: ദേശീയ ഗെയിംസ് വിവാദങ്ങളിൽപ്പെട്ടുഴലുന്ന സംസ്ഥാന സർക്കാരിന് തലവേദനയായി മറ്റൊരു വിവാദം കൂടി. ഉത്തരേന്തയിലെ വിവാദ ആൾദൈവത്തിനൊപ്പം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ദേശീയ ഗെയിംസ് വേദി പങ്കിട്ടതാണ് പുതിയ വിവാദത്തിനു തിരികൊളുത്തിയത്. വിവാദ പുരുഷൻ ഗുർമിത് റാം റഹിം സിങ്ങിനൊപ്പമാണ് മുഖ്യമന്ത്രി വേദി പങ്കിട്ടത്. മാത്രമല്ല, ഗെയ
തിരുവനന്തപുരം: ദേശീയ ഗെയിംസ് വിവാദങ്ങളിൽപ്പെട്ടുഴലുന്ന സംസ്ഥാന സർക്കാരിന് തലവേദനയായി മറ്റൊരു വിവാദം കൂടി. ഉത്തരേന്തയിലെ വിവാദ ആൾദൈവത്തിനൊപ്പം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ദേശീയ ഗെയിംസ് വേദി പങ്കിട്ടതാണ് പുതിയ വിവാദത്തിനു തിരികൊളുത്തിയത്.
വിവാദ പുരുഷൻ ഗുർമിത് റാം റഹിം സിങ്ങിനൊപ്പമാണ് മുഖ്യമന്ത്രി വേദി പങ്കിട്ടത്. മാത്രമല്ല, ഗെയിംസിലെ വിജയികൾക്ക് ഇയാൾ സമ്മാനം നൽകുകയും ചെയ്തു.
നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട വ്യക്തിയാണ് ഗുർമിത് റാം റഹിം. സെൻസർ ബോർഡ് അധ്യക്ഷയുടെ രാജിക്കും ഇയാൾ കാരണമായിരുന്നു. സ്വയം ദൈവമായി പ്രഖ്യാപിച്ചുള്ള മെസഞ്ചർ ഓഫ് ഗോഡെന്ന ചിത്രത്തിന്റെ പ്രചാരണാർഥമാണ് റാം റഹിം കേരളത്തിലെത്തിയത്.
നീന്തൽ മത്സര വേദിയിലെത്തിയ ഇയാൾ മാനദണ്ഡങ്ങൾ മറികടന്ന് സമ്മാനദാന ചടങ്ങിലും പങ്കെടുത്തു. വ്യാഴാഴ്ചയാണ് ഇയാൾ ഗെയിംസ് വേദിയിലെത്തിയത്. മുഖ്യമന്ത്രിയും മത്സരം കാണാനെത്തിയതോടെ കാണികളുടെ ഇടയിൽ നിന്ന് ഇയാൾ എത്തുകയായിരുന്നു. മുഖ്യമന്ത്രിയോടൊപ്പം സമയം ചെലവഴിച്ച ഇയാളെ നീന്തൽ മത്സര വിജയികൾക്ക് സമ്മാനം നൽകാനായി സംഘാടകർ ക്ഷണിക്കുകയും ചെയ്തു.
തിളങ്ങുന്ന ചുവപ്പ് ടീ ഷർട്ടും മഞ്ഞ പാൻസും ധരിച്ചെത്തിയ വിവാദസ്വാമിക്ക് സംഘാടകർ വി.ഐ.പി നിരയിൽ മുഖ്യമന്ത്രിക്കടുത്ത് തന്നെ സീറ്റ് നൽകി. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വലതു വശത്തെ സീറ്റിലാണ് ഇരുന്നത് . മുഖ്യമന്ത്രിയുമായി ആദ്യം ഗുർമീത് സംസാരിച്ചിരുന്നു. കാമറകൾ വളഞ്ഞപ്പോൾ മുഖ്യമന്ത്രി സംസാരം നിറുത്തി തൊട്ടടുത്തിരുന്ന ഭാര്യ മറിയം ഉമ്മനുമായി സംസാരിച്ചിരുന്നു. തൊട്ടടുത്തിരുന്ന കോൺഗ്രസ് നേതാവ് തലേക്കുന്നിൽ ബഷീറുമായും ഏറെ നേരെ ഗുർമീത് സംസാരിച്ചു.
കുറച്ചു കഴിഞ്ഞപ്പോഴാണ് വിവാദസ്വാമിയെ പുകഴ്‌ത്തിയുള്ള പരിചയപ്പെടുത്തൽ സംഘാടകർ നടത്തിയത്. ഇതുകഴിഞ്ഞ് സ്വാമിയെ മെഡൽദാനത്തിനും ക്ഷണിച്ചു. പെൺകുട്ടികളുടെ 50 മീറ്റർ ബട്ടർഫ്‌ളൈ സ്‌ട്രോക്ക് മത്സര വിജയികൾക്കുള്ള മെഡലുകളാണ് ഗുർമീത് സമ്മാനിച്ചത്. മത്സരങ്ങൾ കഴിഞ്ഞാണ് ഗുർമീത് പോയത്. വി.ഐ.പി സീറ്റിൽ മുൻ മന്ത്രി എം. വിജയകുമാറും മുഖ്യമന്ത്രിയുടെ മകൻ ചാണ്ടി ഉമ്മനും അപ്പോൾ ഉണ്ടായിരുന്നു.
മെസഞ്ചർ ഓഫ് ഗോഡിന്റെ പ്രദർശനാനുമതിയുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ വിവാദം ഉയർന്നിരുന്നു. സെൻസർബോർഡിനെ മറികടന്ന് ചിത്രത്തിന് അനുമതി നൽകിയതിൽ പ്രതിഷേധിച്ച് ബോർഡ് അധ്യക്ഷ ലീല സാംസണും ഷാജി എൻ കരുണുമുൾപ്പെടെയുള്ള അംഗങ്ങൾ രാജിവച്ചിരുന്നു. ബ്രോഷർ ഉപയോഗിച്ച് വിവാദചിത്രത്തിന്റെ പ്രചാരണവും വേദിയിൽ നടന്നു. സമ്മാനദാനത്തോടനുബന്ധിച്ച് ചിത്രത്തിലെ ഗാനം പശ്ചാത്തലമായി അവതരിപ്പിച്ചതും പ്രതിഷേധത്തിനിടയാക്കി. മുഖ്യമന്ത്രിക്കൊപ്പം സമ്മാനദാനച്ചടങ്ങിന് എത്തിയപ്പോൾ കൂവിയാണ് കാണികൾ ഇയാളെ സ്വീകരിച്ചത്.
ദേരാ സൗദ സച്ച എന്ന വിഭാഗത്തിന്റെ നേതാവായ ഗുർമീത് റാം റഹിം സിങ് ഇൻസാൻ മുമ്പു തന്നെ വിവാദങ്ങളുടെ കളിത്തോഴനാണ്. ആത്മീയ നേതാവാണെങ്കിലും ഹരിയാനയിൽ സിബിഐ അന്വേഷിക്കുന്ന നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണിയാൾ.