- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബലാത്സംഗ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന വിവാദ ആൾദൈവം ഗുർമീത് റാം റഹീമിന് കോവിഡ്; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി

ഗുഡഗാവ്: ബലാത്സംഗ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന സ്വയം പ്രഖ്യാപിത ആൾദൈവം ഗുർമീത് റാം റഹീമിന് കോവിഡ്. ഹരിയാനയിലെ സുരാനിയ ജയിലിൽ ആയിരുന്ന ഗുർമീതിനെ നേരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
വയറ് വേദന കാരണമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇത് രണ്ടാം തവണയാണ് ഗുർമീതിനെ ആശുപത്രിയിൽ ചികിത്സക്കായി കൊണ്ടുപോകുന്നത്. രണ്ടാഴ്ച മുമ്പ് ഇതേ ആശുപത്രിയിൽ ഗുർമീതിനെ പ്രവേശിപ്പിക്കുകയും ചികിത്സ നൽകുകയും ചെയ്തിരുന്നു. രക്ത സമ്മർദത്തെക്കുറിച്ച് പരാതിപ്പെട്ടതോടെ ആശുപത്രിയിലേക്ക് മാറ്റി പ്രത്യേക മുറിയും പരിചരണവും നൽകിയിരുന്നു. ഡോക്ടർമാരുടെ പ്രത്യേക സംഘത്തെ തന്നെ ചികിത്സക്കായി നിയോഗിച്ചിരുന്നു.
ഹരിയാനയിലെ സിർസ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദേരാ സച്ച സൗദ വിഭാഗത്തിന്റെ 53കാരനായ മേധാവിയായ ഗുർമീത് തന്റെ രണ്ട് ശിഷ്യകളെ ബലാത്സംഗം ചെയ്ത കേസിലാണ് ജയിലിലായത്. 2017 മുതൽ റോഹ്താക്കിലെ സുനാരിയ ജയിലിൽ 20 വർഷത്തെ തടവ് ശിക്ഷ അനുഭവിക്കുകയാണ്.


