- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീ നാരായണഗുരു ഭാവി ലോകത്തിന്റെ പ്രവാചകൻ: ബ്രഹ്മശ്രീ ഗുരുപ്രസാദ് സ്വാമികൾ
ഫീനിക്‌സ്: ശ്രീനാരായണഗുരു ദേവൻ ലോകത്തിനു നൽകിയ മഹിതദർശനം മാനവരാശിയുടെ സമഗ്ര ദർശനമാണ്. ആത്മീയ അടിത്തറയോടുകൂടി ഭൗതീക ജീവിതം നയിക്കുമ്പോൾ മാത്രമേ ജീവിതത്തിന്റെ ആത്യന്തീക ലക്ഷ്യത്തിൽ എത്തിച്ചേരാൻ സാധിക്കുകയുള്ളൂ എന്ന് ബ്രഹ്മശ്രീ ഗുരുപ്രസാദ് സ്വാമികൾ പ്രസ്താവിച്ചു. ശിവഗിരി മഠത്തിന്റെ ഏക പോഷക സംഘടന ആയ ഗുരുധർമപ്രചാരണ സഭ നോർത്ത് അ
ഫീനിക്‌സ്: ശ്രീനാരായണഗുരു ദേവൻ ലോകത്തിനു നൽകിയ മഹിതദർശനം മാനവരാശിയുടെ സമഗ്ര ദർശനമാണ്. ആത്മീയ അടിത്തറയോടുകൂടി ഭൗതീക ജീവിതം നയിക്കുമ്പോൾ മാത്രമേ ജീവിതത്തിന്റെ ആത്യന്തീക ലക്ഷ്യത്തിൽ എത്തിച്ചേരാൻ സാധിക്കുകയുള്ളൂ എന്ന് ബ്രഹ്മശ്രീ ഗുരുപ്രസാദ് സ്വാമികൾ പ്രസ്താവിച്ചു. ശിവഗിരി മഠത്തിന്റെ ഏക പോഷക സംഘടന ആയ ഗുരുധർമപ്രചാരണ സഭ നോർത്ത് അമേരിക്കയുടെ (GDPS) അരിസോണ വാർഷിക ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം
വർത്തമാന കാലഘട്ടത്തിൽ പുതുതലമുറ മോഡേണൈസേഷന്റെ പുറകെയുള്ള നെട്ടോട്ടത്തിൽ ഭാരതത്തിന്റെ സനാതന മൂല്യങ്ങളെ വിസ്മരിക്കുന്ന കാഴ്ച കാണാം. ഇത് ഉണ്ടാകാതിരിക്കാൻ ലോകനന്മയ്ക്കുവേണ്ടി ആയുസ്സും വപുസ്സും ബാലിയർപ്പിച്ച ഗുരുദർശനം ജീവിതത്തിൽ അനുഷ്ഠിക്കേണ്ടിയിരിക്കുന്നു എന്നും , ഈശ്വരാരാധന എല്ലാ വീടുകളിലും ഹൃദയത്തിലും എത്തണമെന്നും, മഠത്തിന്റെ ഏക പോഷക സംഘടനയായ ഗുരുധർമപ്രചാരണ സഭയിലുടെ അതിന്റെ തനിമ വിട്ടുപോകാതെ ശിവഗിരി മഠം ,ഗുരുഭക്തരുടെ സഹകരണത്തോടെ കൊണ്ടുപോകുന്നു എന്നത് ശ്രദ്ധേയമാണെന്നും സ്വാമി പറഞ്ഞു. ഈ മഹത് സംരംഭം അമേരിക്കയിൽ ആദ്യമായി തുടങ്ങിവച്ച എല്ലാ ഗുരുഭക്തർക്കും ആശംസകളും നേർന്നു .
ചടങ്ങിൽ പ്രസിഡന്റ് ഷാനവാസ് കാട്ടൂർ ,സെക്രട്ടറി ശ്രീനി പൊന്നച്ചൻ ,വൈസ് പ്രസിഡന്റ് വിജയ് ദിവാകർ ,ട്രഷറർ ജോലാൽ , ജോയിന്റ് സെക്രട്ടറി അരവിന്ദ് പണിക്കർ , ഡോക്ടർ വിനയ് പ്രഭാകർ ,സുധാകരൻ കൃഷ്ണൻ , ബബി നടരാജൻ ,ശ്യം രാജ് ,മാദൃവേദി ഭാരവാഹികളായ ഡോക്ടർ ദീപ ,ഡോക്ടർ ഝാൻസി ,അനിത, സരിത, സജിത, കല ,ശ്രീജ, രാമഭായ്, ദീപ്തി, ശോഭ തുടങ്ങിയവരും സംസാരിച്ചു .
ഗുരുദേവ സന്ദേശം അമേരിക്കൻ ഐക്യ നാടുകളുടെ വിവിധ ഭാഗങ്ങളിൽ എത്തിക്കുന്നതിന് ഗുരുധർമപ്രചാരനസഭ യുണീറ്റുകൾ മറ്റു സംസ്ഥാനങ്ങളിൽ ആരംഭിക്കുവാൻ താൽപര്യമുള്ളവർ സഭാ പ്രസിഡന്റ് ഷാനവാസ് കാട്ടൂർ(480 5773009), സെക്രട്ടറി ശ്രീനി പൊന്നച്ചൻ (480 2743761) എന്നിവരുമായി ബന്ധപ്പെടുക. ശ്രീനി പൊന്നച്ചൻ അറിയിച്ചതാണിത്.