- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീനാരായണ മന്ദിരസമിതി ഗുരുജയന്തി ആഘോഷ സമാപനം ഞായറാഴ്ച ചെമ്പൂരിൽ
ചെമ്പൂർ: ശ്രീനാരായണ മന്ദിരസമിതിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന ശ്രീനാരായണ ഗുരുദേവന്റെ 160-ാമത് ജയന്തി ആഘോഷങ്ങളുടെ സമാപനം 14ന് സമിതിയുടെ ചെമ്പൂർ കോംപ്ലക്സിൽ നടക്കും. തിങ്കളാഴ്ച രാവിലെ സമിതിയുടെ ചെമ്പൂർ ആസ്ഥാനത്ത് പീതപതാക ഉയർത്തിയതോടെയാണ് ആഘോഷപരിപാടികൾ ആരംഭിച്ചത്. ഞായാറാഴ്ച രാവിലെ 8.30 മുതൽ ഗുരുപുഷ്പാഞ്ജലി, മഹാഗുരുപൂജ. 9.30 മുതൽ സമൂഹപ
ചെമ്പൂർ: ശ്രീനാരായണ മന്ദിരസമിതിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന ശ്രീനാരായണ ഗുരുദേവന്റെ 160-ാമത് ജയന്തി ആഘോഷങ്ങളുടെ സമാപനം 14ന് സമിതിയുടെ ചെമ്പൂർ കോംപ്ലക്സിൽ നടക്കും. തിങ്കളാഴ്ച രാവിലെ സമിതിയുടെ ചെമ്പൂർ ആസ്ഥാനത്ത് പീതപതാക ഉയർത്തിയതോടെയാണ് ആഘോഷപരിപാടികൾ ആരംഭിച്ചത്.
ഞായാറാഴ്ച രാവിലെ 8.30 മുതൽ ഗുരുപുഷ്പാഞ്ജലി, മഹാഗുരുപൂജ. 9.30 മുതൽ സമൂഹപ്രാർത്ഥന, 10 മുതൽ 1.15 വരെ ചതയദിന മഹാസമ്മേളനം. സമിതി പ്രസിഡന്റ് എൻ. ശശിധരൻ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ കോഴിക്കോട് സർവകലാശാല മുൻ വൈസ്ചാൻസലർ പ്രൊഫ. ജി. കെ. ശശിധരൻ മുഖ്യാതിഥിയും ഡോ എം. ആർ. യശോധരൻ മുഖ്യപ്രാസംഗകികനുമായിരിക്കും. സമിതി ചെയർമാൻ എം.ഐ.ദാമോദരൻ, വൈസ് ചെയർമാൻ എൻ.മോഹൻദാസ്, ജനറൽ സെക്രട്ടറി എൻ.എസ്.സലിംകുമാർ, അസിസ്റ്റന്റ് സെക്രട്ടറി ഒ.കെ. പ്രസാദ് തുടങ്ങിയവർ പ്രസംഗിക്കും.
പാചകത്തിലെ കേരളത്തിന്റെ തനതുരുചികളുടെ അവതരണത്തിന് പാചകകലയുടെ ഓസ്കാറെന്ന് വിശേഷിപ്പിക്കപ്പെടുന്ന 'വേൾഡ് കുക്ക് അവാർഡ്' നേടിയ നിമി സുനിൽകുമാറിനെയും സമിതിയുടെ വളർച്ചയ്ക്ക് വേണ്ടി ദീർഘകാലം പ്രവർത്തിച്ച കെ. വേലുണ്ണി, പി. ജി. ബാലകൃഷ്ണൻ, പി. കെ. വേണു, വി. പീതാംബരൻ എന്നിവരെയും സമ്മേളനത്തിൽ ആദരിക്കും.
201314 അധ്യയനവർഷത്തിൽ എസ്.എസ്.സി. മുതൽ പി.എച്ച്.ഡി. വരെയുള്ള കോഴ്സുകളിൽ ഏറ്റവുംകൂടുതൽ മാർക്കുവാങ്ങി വിജയിച്ച കുട്ടികൾക്കുള്ള മെറിറ്റ് അവാർഡും വിതരണം ചെയ്യും. തുടർന്ന് മഹാപ്രസാദം. സമിതിയുടെ 28 യൂണിറ്റുകളിൽനിന്നുള്ള അംഗങ്ങളും കുടുംബാംഗങ്ങളും ഗുരുഭക്തരുമുൾപ്പെടെ ആയിരങ്ങൾ ആഘോഷ പരിപാടികളിൽ പങ്കെടുക്കും. സമ്മേളനത്തിൽ പങ്കെടുക്കുന്നവരുടെ സൗകര്യാർഥം വിവിധ യൂനിറ്റുകളിൽനിന്ന് ബസ് സൗകര്യം ഉണ്ടായിരിക്കും. വിവരങ്ങൾക്ക് അതത് യൂണിറ്റ് സെക്രട്ടറിമാർ, കൗൺസിലംഗങ്ങൾ എന്നിവരെ ബന്ധപ്പെടേണ്ടാതാണെന്ന് ജനറൽ സെക്രട്ടറി എൻ.എസ്. സലിംകുമാർ അറിയിച്ചു.