- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താനെ ഗുരുസെന്റർ പ്രതിഷ്ഠാ വാർഷികം ഇന്ന്
താനെ: ശ്രീനാരായണ മന്ദിരസമിതി താനെ യൂണിറ്റിന്റെ ഗുരുസെന്ററിന്റെ എട്ടാം വാർഷികം ബുധനാഴ്ച വിവിധ പരിപാടികളോടെ ആഘോഷിക്കുമെന്ന് യൂണിറ്റ് സെക്രട്ടറി വി.വി. മുരളീധരൻ അറിയിച്ചു. പുലർച്ചെ 5ന് മഹാഗണപതിഹോമം, തുടർന്ന് ശാന്തിഹവനം, 7.30 മുതൽ ഗുരുപൂജ, 9ന് മഹിളാവിഭാഗത്തിന്റെ നേതൃത്വത്തിൽ ഗുരുഭാഗവത പാരായണം, 11 മുതൽ പുഷ്പാഭിഷേകം, 12ന് മധ്യാഹ്നപൂജ, ഒരുമണ
താനെ: ശ്രീനാരായണ മന്ദിരസമിതി താനെ യൂണിറ്റിന്റെ ഗുരുസെന്ററിന്റെ എട്ടാം വാർഷികം ബുധനാഴ്ച വിവിധ പരിപാടികളോടെ ആഘോഷിക്കുമെന്ന് യൂണിറ്റ് സെക്രട്ടറി വി.വി. മുരളീധരൻ അറിയിച്ചു. പുലർച്ചെ 5ന് മഹാഗണപതിഹോമം, തുടർന്ന് ശാന്തിഹവനം, 7.30 മുതൽ ഗുരുപൂജ, 9ന് മഹിളാവിഭാഗത്തിന്റെ നേതൃത്വത്തിൽ ഗുരുഭാഗവത പാരായണം, 11 മുതൽ പുഷ്പാഭിഷേകം, 12ന് മധ്യാഹ്നപൂജ, ഒരുമണി മുതൽ മഹാപ്രസാദം. ഉച്ചയ്ക്ക് ശേഷം 2 മുതൽ ശ്രീനഗർ മംഗൾകാര്യാലയ ഹാളിൽ മന്ദിരസമിതി താനെ യൂണിറ്റ് കലാവിഭാഗം അവതരിപ്പിക്കുന്ന കലാപരിപാടികൾ ആരംഭിക്കും. 2.45 മുതൽ പൊതുസമ്മേളനം, തുടർന്ന് പ്രഭാഷണം, സ്മരണികാ പ്രകാശനം. 2013 2014 അധ്യയനവർഷത്തിൽ എസ് .എസ് .സി. മുതൽ പോസ്റ്റ് ഗ്രാജുവേഷൻ വരെയുള്ള കോഴ്സുകളിൽ മികച്ച വിജയം നേടിയ സമിതിയംഗങ്ങളുടെ മക്കൾക്കുള്ള മെറിറ്റ് അവാർഡ് വിതരണം ചെയ്യും. ഫോൺ: 9833112970.
Next Story