- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്മൃതി ഇറാനി മോദിയുടെ സ്വകാര്യ താൽപ്പര്യം; വ്യാഖ്യാനത്തിൽ അശ്ലീലം സൂചിപ്പിച്ച് കോൺഗ്രസ് നേതാവ്; കടുത്ത എതിർപ്പുമായി ബിജെപി
ജയ്പൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വ്യക്തിപരമായി ആക്രമിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി ഗുരുദാസ് കാമത്ത്. സ്മൃതി ഇറാനിയെ മാനവ വിഭവമന്ത്രിയായി നിയമിച്ച മോദിയുടെ നടപടിയാണ് കാമത്ത് ചോദ്യം ചെയ്തത്. ഇതിനു പിന്നിൽ മോദിയുടെ 'സ്വകാര്യ താൽപര്യം' മാത്രമാണെന്നും കാമത്ത് ആരോപിച്ചു. മോദിയെ വ്യക്തിപരമായ മോശക്കാരനാക്കുകയെന്ന ലക്ഷ്യത്തോടെ അ

ജയ്പൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വ്യക്തിപരമായി ആക്രമിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി ഗുരുദാസ് കാമത്ത്. സ്മൃതി ഇറാനിയെ മാനവ വിഭവമന്ത്രിയായി നിയമിച്ച മോദിയുടെ നടപടിയാണ് കാമത്ത് ചോദ്യം ചെയ്തത്. ഇതിനു പിന്നിൽ മോദിയുടെ 'സ്വകാര്യ താൽപര്യം' മാത്രമാണെന്നും കാമത്ത് ആരോപിച്ചു.
മോദിയെ വ്യക്തിപരമായ മോശക്കാരനാക്കുകയെന്ന ലക്ഷ്യത്തോടെ അശ്ലീല ചുവയോടെ നടത്തിയ ഈ പരാമർശം ചാനലുകൾ ഏറ്റെടുത്തതോടെ വൻ വിവാദമായി. രാജസ്ഥാനിൽ മുനിസിപ്പൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് സംസ്ഥാനത്തിന്റെ എ.ഐ.സി.സി ജനറൽ സെക്രട്ടറി ചുമതല കൂടി വഹിക്കുന്ന കാമത്ത് മോദിയെ കടന്നാക്രമിച്ചത്. കാമത്തിനെതിരെ കടുത്ത വിമർശനവുമായി ബിജെപിയും രംഗത്തു വന്നു. എന്നാൽ അശ്ലീലമൊന്നും ഉദ്ദേശിച്ചല്ല കമാത്ത് ഇതൊക്കെ പറഞ്ഞതെന്നാണ് കോൺഗ്രസിന്റെ വിശദീകരണം.
എന്നാൽ കമാത്തിനെ രാഷ്ട്രീയമായി ന്യായീകരിക്കുകയും ചെയ്തു. രണ്ട് തവണ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തോറ്റ വ്യക്തിയാണ് സ്മൃതി ഇറാനി. എന്നിട്ടും അവരെ മന്ത്രിയാക്കിയതിന് പിന്നിൽ വ്യക്തിപരമായ താൽപ്പര്യമുണ്ടെന്ന് കോൺഗ്രസ് വക്താവ് അർച്ചനാ ശർമ്മയും പറഞ്ഞു. കർഷകരുടെ ദുരിതാവസ്ഥയെ കുറിച്ച് പ്രസംഗിക്കുന്നതിനേക്കൾ മോദിക്ക് താൽപര്യം ടി.വി സീരിയലുകളിലാണെന്നായിരുന്നു കാമത്തിന്റെ വിവാദ പ്രസ്താവന. അടിസ്ഥാന യോഗ്യത പോലുമില്ലാത്ത സ്മൃതി ഇറാനിയെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത് മോദിയുടെ സ്വകാര്യ താൽപര്യം കൊണ്ടാണ്. മുൻപ് അവരുടെ കുടുംബത്തിന്റെ സാമ്പത്തിക നില മെച്ചമല്ലായിരുന്നു. ഇതുമൂലം പത്താം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള സ്മൃതി വെർസോയിലെ ഹോട്ടലിൽ മേശ തുടയ്ക്കാൻ പോയി.
പിന്നീട് മുംബൈയിലെ ഫാസ്റ്റ് ഫുഡ് റെസ്റ്ററന്റിൽ ജോലി ചെയ്തു. ഇതിനിടെ മോഡലിംഗിൽ പ്രവേശിച്ചു. ടെലിവിഷൻ സീരിയലിൽ തിങ്ങിയതോടെയാണ് അവർക്ക് താരപ്രഭ ലഭിച്ചത്. ഇതെല്ലാമാണ് ചരിത്രമെന്നിരിക്കേ അവരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയ മോദിയുടെ നടപടി സ്വകാര്യ ലാഭമല്ലാതെ മറ്റെന്താണെന്നും കാമത്ത് ആരാഞ്ഞു. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഭിൽവാരയിൽ കാമത്ത് വിവാദ പ്രസ്താവന നടത്തിയത്. ബിജെപി അധികാരത്തിലെത്തിയയുടൻ ഇറാനിയെ മോദി മന്ത്രിയാക്കി. വിദ്യാഭ്യാസമില്ലാത്ത സമൃതി ഇറാനിയാകട്ടെ മോദിയൂടെ 'ഉദ്യാനത്തിലെ തുളസിച്ചെടിയായി പരിലസിക്കുകയാണെന്നും' കാമത്ത് പറഞ്ഞതായി ഒരു വാർത്ത ചാനലിന്റെ വെബ്‌സൈറ്റ് റിപ്പോർട്ടു ചെയ്യുന്നു. കാമത്ത് മോദിയെ ഹിറ്റ്‌ലറോട് ഉപമിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ ധാർമികമായി വിമർശനം ഉന്നയിക്കാൻ കാമത്തിന് അവകാശമില്ലെന്നായിരുന്നും ബിജെപിയുടെ പ്രതികരണം. മറ്റൊന്നും പറയാനില്ലാത്തതാണ് ഇത്തരം അധാർമികമായ കാര്യങ്ങൾ ഉന്നയിക്കുന്നതെന്നാണ് മറുപടി.

