- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫിലാഡൽഫിയ ഗുരുദേവ മന്ദിരത്തിൽ ഗുരുദേവ ജയന്തിയും ഓണാഘോഷവും
ഫിലാഡൽഫിയ: ശ്രീനാരായണ അസ്സോസ്സിയേഷന്റെ ആഭിമുഖ്യത്തിൽ 161- മത് ഗുരുദേവ ജയന്തിയും ഓണവും സംയുക്തമായി ഗുരുദേവ മന്ദിരത്തിൽ വച്ച് വിപുലമായി ആഘോഷിക്കുന്നു. രാവിലെ 11 :00 മണിക്ക് ആരംഭിക്കുന്ന പരിപാടികളിൽ ശ്രീമദ് ബോധി തീർത്ഥ സ്വാമികൾ മുഖ്യാതിഥി ആയി പങ്കെടുക്കും.രാവിലെ 11 മണിക്ക് വിശേഷാൽ ഗുരു പൂജയും സമൂഹ പ്രാർത്ഥനയും. പാരമ്പര്യ തനിമയോടെയുള്ള
ഫിലാഡൽഫിയ: ശ്രീനാരായണ അസ്സോസ്സിയേഷന്റെ ആഭിമുഖ്യത്തിൽ 161- മത് ഗുരുദേവ ജയന്തിയും ഓണവും സംയുക്തമായി ഗുരുദേവ മന്ദിരത്തിൽ വച്ച് വിപുലമായി ആഘോഷിക്കുന്നു. രാവിലെ 11 :00 മണിക്ക് ആരംഭിക്കുന്ന പരിപാടികളിൽ ശ്രീമദ് ബോധി തീർത്ഥ സ്വാമികൾ മുഖ്യാതിഥി ആയി പങ്കെടുക്കും.
രാവിലെ 11 മണിക്ക് വിശേഷാൽ ഗുരു പൂജയും സമൂഹ പ്രാർത്ഥനയും. പാരമ്പര്യ തനിമയോടെയുള്ള ഓണ സദ്യയ്ക്കു ശേഷം വിവിധ കലാപരിപാടികൾ അരങ്ങേറും. തുടർന്ന് , വിശിഷ്ട വ്യക്തികളുടെ മഹനീയ സാന്നിദ്ധ്യത്തിൽ നടത്തപ്പെടുന്ന ജയന്തി സമ്മേളനത്തിൽ വച്ച് കേരള കൗമുദി ചീഫ് സബ് എഡിറ്ററും പ്രമുഖ പ്രഭാഷകനും ഗുരു സാഗരം കോള മിസ്റ്റുമായ സജീവ് കൃഷ്ണന്റെ ദൈവദശകം പ്രഭാഷണ ഡി.വി.ഡി ' ദൈവദശകം ആത്മസഞ്ചാര' ത്തിന്റെ നോർത്ത് അമേരിക്കയിലെ പ്രകാശന കർമ്മം നിർവ്വഹിക്കപ്പെടുന്നു.
എസ്.എൻ .എ. വാർഷിക പിക്‌നിക്കിന്റെ ഭാഗമായ നടത്തപ്പെട്ട വിവിധ കായിക മത്സരങ്ങളിൽ വിജയികളാ യാവർക്കുള്ള പുരസ്‌കാരങ്ങൾ ചടങ്ങിൽ വിതരണം ചെയ്യുന്നതായിരിക്കും .
പരിപാടികളുടെ വിജയകരമായ നടത്തിപ്പിനായി സംഘടനയുടെ പ്രസിഡണ്ട് കെ. എൻ .രാജൻ കുട്ടി , വൈസ് പ്രസിഡണ്ട് യശോധര വാസുദേവൻ , ജനറൽ സെക്രട്ടറി മുരളി വേങ്ങശ്ശേരി , ജോയിന്റ് സെക്രട്ടറി അനുരാജ് , ജോയിന്റ് ട്രഷറർ ബിന്ദു കൃഷ്ണൻ , വനിതാ ഫോറം ചെയർ പേഴ്‌സൺ പ്രസന്ന സദാനന്ദൻ , യൂത്ത് ഫോറം ചെയർ പേഴ്‌സൺ മീനാക്ഷി കുരിയാക്കോട്ട് എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടന്നു വരുന്നു.