- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അരിസോണയിൽ 'ജാതിയില്ല' വിളംബര ശതാബ്ദി സമ്മേളനം സമാപിച്ചു
ഫീനിക്‌സ്: അമേരിക്കയുടെ തെക്കൻ സംസ്ഥാനമായ അരിസോണയുടെ തലസ്ഥാനമായ ഫീനിക്‌സിൽ ഗുരുദേവന്റെ 'ജാതിയില്ല' വിളംബരത്തിന്റെ ശതാബ്ദി ആഘോഷിച്ചു. ഗുരുധർമ പ്രചരണ സഭയുടെ അരിസോണ യൂണീറ്റിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 27 നു നടന്ന സമ്മേളനം ഗുരുധർമ്മ പ്രചാരണ സഭ സെക്രട്ടറി ബ്രഹ്മശ്രീ ഗുരുപ്രസാദ് സ്വാമികൾ ഉദ്ഘാടനം ചെയ്തു. വർത്തമാന ഭാവി ലോകത്തിന് ഗുരുദേവദർശനം എന്നും വഴികാട്ടി ആയിരിക്കുമെന്നും, ഗുരുദേവൻ സ്പർശിക്കാത്ത ഒരു മേഖലയും ആധ്യാത്മിക, സാമൂഹിക, ദാർശനിക, വൈജ്ഞാനികം ഉൾപ്പെടെ ഒരു രംഗത്തും ഇല്ലെന്നും സ്വാമി ഗുരുപ്രസാദ് പറഞ്ഞു. ഗുരുദേവദർശനത്തിന്റെ അന്തസത്ത പൂർണമായും ഉൾക്കൊള്ളാതെയാണ് ഇന്നു പലരും ഗുരുവിനെ കാണാൻ ശ്രമിക്കുന്നത് എന്നും, ഗുരുവിലെ ദാർശനികനേയും ഋഷിയെയും കവിയെയും ഒക്കെ കാണുവാൻ ശ്രമിച്ചുവെങ്കിൽ മാത്രമേ യഥാർത്ഥ ഗുരുസ്വെരൂപം അറിയുവാൻ കഴിയുകയുള്ളൂവെന്നും ഗുരുധർമ്മ പ്രചരണസഭ കോർഡിനേറ്റർ അശോകൻ വേങ്ങശേരി (ഫിലാഡൽഫിയ) പറഞ്ഞു. അമേരിക്കൻ ഐക്യനാടുകളിൽ പ്രചരിപ്പിക്കേണ്ട ആവശ്യകത എത്രയും വലുതാണെന്ന് മനോജ് കുട്ടപ്പൻ (ഡാളസ
ഫീനിക്‌സ്: അമേരിക്കയുടെ തെക്കൻ സംസ്ഥാനമായ അരിസോണയുടെ തലസ്ഥാനമായ ഫീനിക്‌സിൽ ഗുരുദേവന്റെ 'ജാതിയില്ല' വിളംബരത്തിന്റെ ശതാബ്ദി ആഘോഷിച്ചു. ഗുരുധർമ പ്രചരണ സഭയുടെ അരിസോണ യൂണീറ്റിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 27 നു നടന്ന സമ്മേളനം ഗുരുധർമ്മ പ്രചാരണ സഭ സെക്രട്ടറി ബ്രഹ്മശ്രീ ഗുരുപ്രസാദ് സ്വാമികൾ ഉദ്ഘാടനം ചെയ്തു.
വർത്തമാന ഭാവി ലോകത്തിന് ഗുരുദേവദർശനം എന്നും വഴികാട്ടി ആയിരിക്കുമെന്നും, ഗുരുദേവൻ സ്പർശിക്കാത്ത ഒരു മേഖലയും ആധ്യാത്മിക, സാമൂഹിക, ദാർശനിക, വൈജ്ഞാനികം ഉൾപ്പെടെ ഒരു രംഗത്തും ഇല്ലെന്നും സ്വാമി ഗുരുപ്രസാദ് പറഞ്ഞു.
ഗുരുദേവദർശനത്തിന്റെ അന്തസത്ത പൂർണമായും ഉൾക്കൊള്ളാതെയാണ് ഇന്നു പലരും ഗുരുവിനെ കാണാൻ ശ്രമിക്കുന്നത് എന്നും, ഗുരുവിലെ ദാർശനികനേയും ഋഷിയെയും കവിയെയും ഒക്കെ കാണുവാൻ ശ്രമിച്ചുവെങ്കിൽ മാത്രമേ യഥാർത്ഥ ഗുരുസ്വെരൂപം അറിയുവാൻ കഴിയുകയുള്ളൂവെന്നും ഗുരുധർമ്മ പ്രചരണസഭ കോർഡിനേറ്റർ അശോകൻ വേങ്ങശേരി (ഫിലാഡൽഫിയ) പറഞ്ഞു.
അമേരിക്കൻ ഐക്യനാടുകളിൽ പ്രചരിപ്പിക്കേണ്ട ആവശ്യകത എത്രയും വലുതാണെന്ന് മനോജ് കുട്ടപ്പൻ (ഡാളസ്) പറഞ്ഞു. കേരളകൗമുദി പത്രാധിപർ കെ. സുകുമാരന്റെ സഹോദരനും ഗുരുദേവന്റെ ജീവചരിത്രകാരനുമായ കെ. ദാമോദരന്റെ പൗത്രനാണ് മനോജ് കുട്ടപ്പൻ. ഗുരുദേവൻ ലോകത്തിനു നൽകിയ സംഭാവനകൾ ഐക്യരാഷ്ട്രസഭയിൽ എത്തിക്കുന്നതിനും ശിവഗിരി മഠത്തിന്റെ അമേരിക്കയിലെ പ്രവർത്തനത്തിനു പിന്തുണ നൽകുന്നതിനും അദ്ദേഹം ആഹ്വാനം ചെയ്തു.
ഗുരുധർമ്മ പ്രചരണ സഭ അരിസോണ യൂണിറ്റ് പ്രസിഡന്റ് അഡ്വ :ഷാനവാസ് കാട്ടൂർ അധ്യക്ഷത വഹിച്ചു. ഇവിടെ വളർന്നുവരുന്ന പുതുതലമുറക്ക് ഗുരുദർശനത്തെ പരിചയപ്പെടുത്തുക എന്ന വലിയ ഉത്തരവാദിത്വമാണ് തങ്ങൾ ശിവഗിരി മഠത്തോടു ചേർന്നുനിന്നു നിർവഹിക്കുവാൻ ശ്രമിക്കുന്നതെന്ന് അരിസോണ യൂണിറ്റ് സെക്രട്ടറി ശ്രീനി പൊന്നച്ചൻ സ്വാഗത പ്രസംഗത്തിൽ പരാമർശിച്ചു .
ശ്രീനാരായണ അസോസിയേഷൻ കാലിഫോർണിയ പ്രസിഡന്റ് ഹരി പീതാംബരൻ ,വിജയൻ വാഴൂർ, ഡോ. വിനയ് പ്രഭാകർ, ഡോ. ദീപ ധർമ്മരാജൻ, ദേവദാസ് കൃഷ്ണൻകുട്ടി, സുധാകരൻ വേളമാനൂർ തുടങ്ങിയവർ സംസാരിച്ചു.
ഗുരുദേവന്റെ പാവനമായ ജീവിതത്തിലെ വളരെ പ്രസക്തിയുള്ള 'നാം ഒരു പ്രത്യേക ജാതിയിലോ മതത്തിലോ ഉൾപ്പെടുന്നില്ല' എന്ന വിശ്വമഹാസന്ദേശത്തിന്റെയും 'ദർശനമാല' എന്ന ഗുരുദേവ കൃതിയുടെയും കുമാരനാശാന്റെ 'ഗുരുസ്തവ'ത്തിന്റെയും രചനാ ശതാബ്ദി സംയുക്തമായിട്ടാണ് ആഘോഷിക്കപ്പെട്ടത്.
കഴിഞ്ഞ അഞ്ചു വർഷമായി ഗുരുധർമ്മ പ്രചരണ സഭ അമേരിക്കയിൽ പ്രവർത്തിക്കുന്നു. ഗുരുധർമ്മ പ്രചരണസഭ ട്രഷറർ ജോലാൽ കരുണാകരൻ നന്ദി പറഞ്ഞു.