163-മത് ശ്രീനാരായണഗുരു ജയന്തി ശ്രീനാരായണ അസ്സോസിയേഷൻ ഓഫ് നോർത്ത്അ മേരിക്കയുടെ ആഭിമഖ്യത്തിൽ ക്വീൻസിലെ ഗ്ലെൻ ഓക്‌സ് ഹൈസ്‌കൂളിൽ വെച്ചസെപ്റ്റംബർ-2ന് ആഘോഷിക്കുന്നതാണ്. ഉച്ചക്ക് 12 മണിക്കുള്ള വിഭവസമൃദ്ധമായ സദ്യയോടുകൂടി ജയന്തി ആഘോഷത്തിന് ആരംഭം കുറിക്കും.

ആഘോഷത്തോട്അനുബന്ധിച്ച് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ സ്വാമി മുക്താനന്ദ യതി, നാസൗകൗണ്ടി കംപ്‌ട്രോളർ ജോർജ് മറഗോസ് എന്നിവർ സംസാരിക്കും അതിന് ശേഷംശ്രീനാരായണ അസ്സോസിയേഷൻ അംഗങ്ങളും, അസ്സോസിയേഷന്റെ അഭ്യുദയകാംക്ഷികളുംഅവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്. ജയന്തിആഘോഷത്തിൽ പങ്കെടുക്കാൻ ഏവരെയും സ്വാഗതം ചെയ്യുന്നു.