ർമ്മ തൻ ചെപ്പിൽ വച്ചോമനിച്ചീടുവാൻ
ഒ.എൻ.വി. എന്നൊരു കവിയുണ്ട്, മാനവന്
ഒ.എൻ.വി. എന്നൊരു കവിയുണ്ട്.

ഉത്തമ പൂരുഷനവിടുന്നറിയാത്ത
മർത്ത്യ മനസ്സിൻ ഭാവങ്ങളുണ്ടോ
കവിതയാലങ്ങു കോറിയ ചിത്രങ്ങൾ
അകതാരിലിപ്പോഴും നിറഞ്ഞു നില്പൂ

ഒട്ടിയ വയറും ഒഴുകും മിഴിനീരും
ഒപ്പം ചിരിയും ചിന്തകളങ്ങിനെ
ജീവിതക്കനികൾ തൻ കയ്പും മധുരവും
ഒപ്പിയെടുക്കുമാ കാവ്യഭംഗി.

വാനിലേക്ക് ഉയരും വടവൃക്ഷംപോലെ
മരുവുമീ കാവ്യപ്രതിഭതൻ ചാരേ
സുഗതയാം സോദരി നില്പൂ, കവിതയാം
കൽക്കണ്ട കനിയുമായെപ്പോഴും.

കാട്കയ്യേറിയും, കായൽ നികത്തിയും
കരുണാമയിയാമീ ധരണിയെ കരയിക്കും
കശ്മല മാനവ ചെയ്തി ചെറുക്കുവാൻ
തൂലികത്തുീമ്പിനാൽ പൊരുതുമിവർതൻ
കാൽക്കൽ, അർപ്പിപ്പൂ ഈ കമലദളങ്ങൾ.

N P Gireesh (MA, MA, M.Com, LL.M, MBL)
www.kalayumkavithayum.blogspot.com
Facebook Name : Giridharan NP Gireesh
Phone Number : +91-9847431710