- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹ്യൂസ്റ്റൺ ഗുരുവായൂരപ്പൻ ക്ഷേത്ര പ്രതിഷ്ഠാദിനം ഭക്തിനിർഭരം; ആന കൊട്ടിലിന്റെയും പ്രീസ്റ്റ് ക്വാർട്ടേഴ്സന്റെയും ശിലാസ്ഥാപനം നടത്തി
ഹൂസ്റ്റൺ: ഏപ്രിൽ 17 ശനിയാഴ്ച 11:45 നും 1:30 നും മധ്യേയുള്ള ശുഭ മുഹൂർത്തത്തിൽ നാപജപം, വേദ മന്ത്ര (ഭൂ സൂക്തം) ജപം തുടങ്ങിയ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ മങ്ങത്തായ ഇല്ലം സൂരജ് നമ്പൂതിരി, അമ്മൻകോഡ് മന ചന്ദ്രശേഖരൻ നമ്പൂതിരി , മുരളി നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിൽ ആന കൊട്ടിലിന്റെയും പ്രീസ്റ് കോർട്ടേഴ്സ് നിർമ്മാണത്തിന്റെയും ഭാഗമായുള്ള ഭുമി പൂജയ്ക്കു തുടക്കമിട്ടു. ശിലാ സ്ഥാപന (തറക്കല്ലിടൽ) കർമ്മം, ക്ഷേത്രം പ്രസിഡന്റ് ഡോ. പൊന്നു പിള്ള നിരവധി ഭക്ത്രുടെ സാന്നിധ്യ ത്തിൽ നിർവഹിച്ചു.
തച്ചുശാസ്ത്രവിദഗ്ധൻ ബ്രഹ്മശ്രീ കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാടാണ് ആനക്കൊട്ടിലിന്റെ പ്ലാൻ ഡിസൈൻ ചെയ്തത്. ശിലാന്യാസ ചടങ്ങിന്റെ ഭാഗമായി ശില്പിമാരായ റിജീഷ് പാറക്കൽ , ഗിരിഷ് കാക്കൂട്ടിൽ എന്നിവർ പ്രസിഡന്റിൽ നിന്നും ദക്ഷിണ ഏറ്റുവാങ്ങി. മാധവൻ പിള്ള, സി. പി. എ. ക്ഷേത്രത്തിനു സംഭാവന നൽകിയ സ്ഥലത്താണ് പ്രീസ്റ് ക്വാർട്ടേഴ്സ് നിർമ്മിക്കുന്നത്. .ക്ഷേത്രത്തിന്റെ പുരോഗതിക്ക് വേണ്ട എല്ലാ സഹകരണവും നിസ്വാർത്ഥമായ സേവനവും അത്യന്താപേക്ഷിതമാണെന്ന പ്രസിഡന്റ് പൊന്നു പിള്ള പരാമർശിച്ചു. കൊട്ടിലിന്റെ തൂണുകൾ സ്ഥാപിക്കുന്ന ജോലികൾ, പ്രീസ്റ് ക്വാർട്ടേഴ്സിന്റെ നിർമ്മാണം എന്നിവ ഉടനെ തന്നെ ആരംഭിക്കാനാണ് ഉദ്ദേശ്ക്കുന്നതെന്ന് 2021 ലെ കൺസ്ട്രക്ഷൻ പ്രോജക്ടുകളുടെ ചുക്കാൻ പിടിക്കുന്ന രാജേഷ് ഗോപിനാഥ് അറിയിച്ചു.
ആനക്കൊട്ടിൽ നിർമ്മാണത്തിനുള്ള ധനശേഖരണത്തിന്റെ ഭാഗമായി ആദ്യത്തെ സംഭാവന (ഫണ്ട്) ടെംപിൾ പ്രസിഡണ്ട് സമർപ്പിച്ചു. സെക്രട്ടറി മഞ്ജു മേനോൻ, ട്രെഷറർ രാജേഷ് മൂത്തേഴത്ത്, വൈസ് പ്രസിഡന്റ് രമാ പിള്ള എന്നിവർ ചേർന്ന് ആദ്യത്തെ ചെക്ക് സ്വികരിച്ചു.
ഉത്സവം തുടങ്ങിയ വിശേഷ ദിവസങ്ങളിൽ ആന തിടമ്പുമായി നിൽക്കാനായാണ് കേരളത്തിലെ പുരാതന മഹാ ക്ഷേത്രങ്ങളിൽ ആനക്കൊട്ടിൽ നിർമ്മിച്ചിരിക്കുന്നത്. ഹ്യൂസ്റ്റൺ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ആനകൊട്ടിൽ നിർമ്മാണം തുടങ്ങുന്നത് ഭക്തർക്ക് ഉപകാര പ്രദവും മറ്റു പ്രാധാന്യമുള്ള ആചാര അനുഷ്ഷ്ടാനങ്ങൾ നടത്താനുള്ള സൗകര്യങ്ങൾക്ക് വേണ്ടിയാണ്. കല്യാണം , ഹോമങ്ങൾ , സപ്താഹം, ക്ഷേത്ര കല അവതരണം തുടങ്ങിയ കാര്യങ്ങൾ കൊട്ടില്നുള്ളിൽ നടത്താവുന്ന താണ് . ദർശനത്തിനെത്തുന്ന ഭക്തർക്ക് വിപുലമായ സൗകര്യമാണ് ആനക്കൊട്ടിൽ പണി കഴിപ്പിക്കുന്നതിലൂടെ സജ്ജമാകുന്നത്. ആനക്കൊട്ടിൽ മഹാക്ഷേത്രത്തിന്റെ പ്രധാന അംഗങ്ങളിൽ ഒന്നാണെന്നും ശ്രീകോവിലിനു പുറത്തുള്ള ചുറ്റുമതിൽ, കൊടിമരം എന്നിവ പൊലെ തന്നെ പ്രാധാന്യമുണ്ടെന്നുo ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കരിയന്നൂർ ദിവാകരൻ നമ്പൂതിരി അഭിപ്രായപെട്ടതായി സൂരജ് തിരുമേനി അറിയിച്ചു.
പ്രതിഷ്ഠാ വാർഷികം വിശേഷ പൂജകളാൽ ഭക്തി നിർഭരമായി. ബിംബ ശുദ്ധി ക്രിയ , കലശ പൂജ, ഇരുപത്തഞ്ചു കലശാഭിഷേകo തുടങ്ങിയ കർമങ്ങളും ശ്രീജിത്ത് മാരരുടെ നേതൃത്തത്തിൽ നടന്ന ചെണ്ട മേളം സോപാനസംഗീതം എന്നിവയും പ്രതിഷ്ഠാ ദിനത്തിനു മാറ്റു കൂട്ടി. ശ്രീഭൂത ബലിയോടെ ഏപ്രിൽ 18 ന് ഞായറാഴ്ച ഏകദേശം 3 മണിക്ക് പ്രതിഷ്ഠാ ദിന കർമ്മങ്ങൾക്ക് സമാപനം കുറിച്ചു.
ക്ഷേത്ര ഭാരവാഹികൾ വിശേഷ പൂജകൾക്കും ശിലാസ്ഥാപന കർമ്മത്തിനും പങ്കെടുത്ത എല്ലാ ഭക്ത ജനങ്ങൾക്കും ക്ഷേത്ര കമ്മിറ്റിയുടെ പേരിൽ കൃതജ്ഞത രേഖപ്പെടുത്തി.
(ഡോ. ബിജു പിള്ള തയ്യാറാക്കിയ റിപ്പോർട്ടാണിത് )