- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏകാദശി ആഘോഷങ്ങൾക്കൊരുങ്ങി ഗുരുവായൂർ; ബുധനാഴ്ച രാവിലെ ഒമ്പത് വരെ നട തുറന്നിരിക്കും; ദർശനാനുമതി ഓൺലൈൻ ബുക്കിങ് നടത്തിയവർക്ക് മാത്രം
ഗുരുവായൂർ: നാളെ നടക്കുന്ന ഗുരുവായൂർ ഏകാദശി ആഘോഷങ്ങൾക്കൊരുങ്ങി ഗുരുവായൂർ. ദശമി, ഏകാദശി, ദ്വാദശി ദിവസങ്ങളിൽ ഭക്തർക്ക് ക്ഷേത്രദർശനത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ദേവസ്വം അഡ്‌മിനിസ്‌ട്രേറ്റർ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. ഇന്ന് നടക്കുന്ന ഗജരാജൻ കേശവൻ അനുസ്മരണം, നാരായണീയ ദിനാഘോഷം, നാളെ നടക്കുന്ന ചെമ്പൈ സംഗീതോത്സവ സമാപനം തുടങ്ങിയവയ്ക്കുള്ള തയ്യാറെടുപ്പുകളും പൂർത്തിയായി.
ഏകാദശി ദിവസം രാവിലെ ആറ് മുതൽ മുതൽ ഉച്ചയ്ക്ക് രണ്ട് വരെ ഓൺലൈൻ ബുക്കിങ് നടത്തിയവർക്ക് മാത്രമാകും ദർശനാനുമതി. അതേസമയം, നെയ് വിളക്ക് ശീട്ടാക്കിയവർക്ക് തത്സമയം ദർശനം അനുവദിക്കും. രണ്ടിന് ശേഷം മറ്റുള്ളവർക്കും ദർശനം അനുവദിക്കും. ദശമി ദിനമായ ഇന്ന് പുലർച്ചെ മൂന്നിന് ക്ഷേത്രനട തുറന്നാൽ, ദ്വാദശി ദിവസമായ ബുധനാഴ്ച രാവിലെ ഒമ്പത്വരെ നട തുറന്നിരിക്കും. പതിവ് പൂജ, ദീപാരാധന ചടങ്ങുകൾക്ക് മാത്രമാകും നട അടയ്ക്കുക.
ഏകാദശി ദിവസം ക്ഷേത്രത്തിലെത്തുന്ന എല്ലാ ഭക്തർക്കും പ്രസാദ ഊട്ടിനായി കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തും. അന്നലക്ഷ്മി ഹാൾ, കൂടാതെ തെക്കേ നടപന്തലിനു പടിഞ്ഞാറുഭാഗത്ത് നിർമ്മിച്ച പുതിയ പന്തലിലും പ്രസാദ ഊട്ട് നടത്തും. രാവിലെ ഒമ്പത് മുതൽ പ്രസാദ ഊട്ട് ആരംഭിച്ചു. ഏകാദശി തിരക്ക് പ്രമാണിച്ച് ദേവസ്വം ഇന്നർ റിങ്ങ് റോഡിൽ ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ പാർക്കിങ് അനുവദിക്കില്ല. ഇരുചക്ര വാഹനങ്ങൾക്ക് പാർക്കിങ്ങിന് ക്രമികരണം ഏർപ്പെടുത്താൻ ഗുരുവായൂർ ടെമ്പിൾ പൊലീസിനെയും ദേവസ്വം ഹെൽത്ത് വിഭാഗത്തെയും ചുമതലപ്പെടുത്തി.
അവലോകന യോഗത്തിൽ ദേവസ്വം ചെയർമാൻ അഡ്വ. കെ.ബി. മോഹൻദാസ്, ഭരണസമിതി അംഗങ്ങൾ, ദേവസ്വം അഡ്‌മിനിസ്‌ടേറ്റർ കെ.പി. വിനയൻ, ക്ഷേത്രം ഡെപ്യുട്ടി അഡ്‌മിനിസ്‌ട്രേറ്റർ പി. മനോജ് കുമാർ, ഗുരുവായൂർ അസി. പൊലീസ് കമ്മീഷണർ കെ.ജി. സുരേഷ്, ടെമ്പിൾ സിഐ. സി. പ്രേമാനന്ദകൃഷ്ണൻ, എസ്ഐ പി.ആർ. സുബ്രഹ്മണ്യൻ എന്നിവർ പങ്കെടുത്തു.
മറുനാടന് മലയാളി ബ്യൂറോ