- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗുരുവായൂർ: ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ചെമ്പൈ സംഗീതോൽസവ വേദിയിൽ പഞ്ചരത്‌ന കീർത്തനാലാപനം അരങ്ങേറി. ഒരു മണിക്കൂർ നീണ്ടുനിന്ന കീർത്തനാലാപനത്തിൽ ദക്ഷിണേന്ത്യയിലെ പ്രശസ്ത സംഗീത കലാകാരന്മാർ പങ്കെടുത്തു.
നൂറിലേറെ കലാകാരന്മാർ ഒരേവേദിയിൽ ഒരേതാളത്തിൽ പാടി. ഇതാസ്വദിക്കാൻ ആയിരങ്ങൾ എത്തി. ഗുരുവായൂർ മേൽപത്തൂർ ഓഡിറ്റോറിയമായിരുന്നു വേദി. വായ്പാട്ടിലും വയലിൻ, മൃദഗം തുടങ്ങിയ വാദ്യോപകരണങ്ങളിൽ വൈദഗ്ധ്യം നേടിയവരും കീർത്തനം ആലപിക്കാനെത്തി.
Next Story