- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏകാദശി നിറവിൽ ഗുരുവായൂർ; കൊറോണയ്ക്ക് ശേഷം സർവ അനുഷ്ഠാനങ്ങളോടും കൂടി ചടങ്ങുകൾ; ദർശനം വെർച്വൽ ക്യൂ വഴി മാത്രം
ഗുരുവായൂർ: ഇന്ന് പ്രസിദ്ധമായ ഗുരുവായൂർ ഏകാദശി. കൊറോണയ്ക്ക് ശേഷം ആദ്യമായാണ് ഗുരുവായൂരിൽ എല്ലാവിധ അനുഷ്ഠാനങ്ങളോടും കൂടി ഏകാദശി ചടങ്ങുകൾ നടക്കുന്നത്. വെർച്വൽ ക്യൂ വഴി മാത്രമാണ് ദർശനം. ഏകാദശിയോടനുബന്ധിച്ച് 10,000 പേർക്ക് ഇന്ന് ദർശനം അനുവദിക്കും.
ഏകാദശി ദിനമായ ഇന്ന് പുലർച്ചെ രണ്ട് മണി മുതൽ ദർശനം ആരംഭിച്ചിട്ടുണ്ട്. ദശമി ദനമായ തിങ്കളാഴ്ച പുലർച്ചെ മൂന്ന് മണിക്ക് തുറന്ന ക്ഷേത്രനട ഇനി ദ്വാദശി നാളായ ബുധനാഴ്ച രാവിലെ വരെ തുറന്നിരിക്കും. സംഗീത-ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ പഴയ ഏകാദശി ആഘോഷങ്ങളെയും ദിനങ്ങളെയും അനുസ്മരിപ്പിക്കും വിധമാണ് ഇത്തവണ ഗുരുവായൂരിൽ ഏകാദശിയാഘോഷിക്കുന്നത്. വൻ ജനാവലിയാണ് ക്ഷേത്രപരിസരത്തുള്ളത്.
ഏകാദശി ദിനമായ ഇന്ന് രാവിലെ ആറ് മണി മുതൽ രണ്ട് മണി വരെ വിഐപികൾ ഉൾപ്പടെയുള്ളവർക്ക് പ്രത്യേക ദർശനം ലഭിക്കില്ല. നെയ്വിളക്ക് ചീട്ടാക്കിയവർക്കും ഓൺലൈനായി ബുക്ക് ചെയ്തവർക്കും മാത്രമായിരുന്നു ദർശനം. കൊറോണ നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിച്ച സാഹചര്യത്തിൽ ക്ഷേത്രത്തിൽ പ്രസാദ ഊട്ട് നടക്കുന്നതാണെന്നും അധികൃതർ അറിയിച്ചു.
ഡ്യൂട്ടിയിലുള്ള പൊലീസ്, സുരക്ഷാ ഉദ്യോഗസ്ഥർ, ക്ഷേത്രം ജീവനക്കാർ എന്നിവർക്കും ദേവസ്വം അതിഥികൾക്കും അന്നലക്ഷ്മി ഹാളിനോട് ചേർന്ന് നിർമ്മിച്ച പന്തലിൽ പ്രസാദ ഊട്ടിന് ക്രമീകരണം ഒരുക്കി. ഏകാദശി ദിവസം ക്ഷേത്രത്തിലെത്തുന്നവർക്ക് പ്രസാദ ഊട്ടിനായി കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അന്നലക്ഷ്മി ഹാൾ കൂടാതെ തെക്കേ നടപ്പന്തലിന് പടിഞ്ഞാറുവശത്തുള്ള പന്തലിലും പ്രസാദ ഊട്ട് നടത്തും.
മറുനാടന് മലയാളി ബ്യൂറോ