- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡോ. വി കെ വിജയൻ ഗുരുവായൂർ ദേവസ്വം ചെയർമാൻ; പുതിയ അംഗങ്ങൾ ചുമതലയേറ്റു
തൃശൂർ: ഗുരുവായൂർ ദേവസ്വം ഭരണസമിതിയിലെ പുതിയ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ദേവസ്വം ഭരണസമിതിയിലേക്ക് സർക്കാർ നാമനിർദ്ദേശം ചെയ്ത ഡോ. വി കെ വിജയൻ, ചെങ്ങറ സുരേന്ദ്രൻ എന്നിവർ സത്യപ്രതിജ്ഞ ചെയ്തു.
ഉച്ചയ്ക്ക് 12 മണിക്ക് ക്ഷേത്രം തെക്കേ നടയിലെ പന്തലിലാണ് ചടങ്ങ് നടന്നത്. ഗുരുവായൂർ ദേവസ്വം കമ്മീഷണർ ബിജു പ്രഭാകർ ഐഎഎസ് സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു.
തുടർന്ന് ബിജു പ്രഭാകറിന്റെ അധ്യക്ഷതയിൽ ചേർന്ന ഭരണസമിതിയുടെ ആദ്യയോഗം ഡോ വി കെ വിജയനെ ചെയർമാനായി തെരഞ്ഞെടുത്തു. തൃശൂർ ശ്രീകേരളവർമ കോളജ് മുൻ അദ്ധ്യാപകനാണ്. വേലൂർ സ്വദേശിയാണ്. സിപിഐ പ്രതിനിധിയാണ് മുൻ എംപിയായ ചെങ്ങറ സുരേന്ദ്രൻ.
മറുനാടന് മലയാളി ബ്യൂറോ
Next Story