- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാലമ്പലത്തിനകത്ത് ദർശനം വേണ്ടന്ന് പറഞ്ഞ മന്ത്രി പത്നിയേയും മരുമകളെയും നിർബന്ധിച്ച് കൂടെ കൂട്ടിയത്ഗുരുവായൂർ ദേവസ്വത്തിലെ ഉന്നതൻ; ഭാര്യ സഹോദരിക്ക് ദർശന സൗകര്യത്തിനായി കളിച്ച കള്ളക്കളിയോ? തലേദിവസം ഭാര്യാ സമേതം ദർശനം നടത്തിയ ഈ ഉന്നതൻ അന്നും കോവിഡ് പ്രോട്ടോകോൾ ലംഘിച്ചു; വിവാദം ഹൈക്കോടതി വരെ എത്തിയതിൽ മന്ത്രിക്കും അതൃപ്തി
ഗുരുവായൂർ. ഗുരുവായൂർ ക്ഷേത്രത്തിൽ കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി മന്ത്രിപത്നിക്കും കൂട്ടർക്കും സുഖദർശനം ഒരുക്കിയത് ഗുരുവായൂർ ദേവസ്വത്തിലെ ഉന്നതൻ നേരിട്ടെത്തി. നാലമ്പലത്തിലേക്ക് ഭക്തർക്കുള്ള ദർശന നിയന്ത്രണ നിയമങ്ങൾ മറികടന്നാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പത്‌നി സുലേഖ സുരേന്ദ്രനും മരുമകൾക്കും ദർശന സൗകര്യമൊരുക്കികൊടുത്തത്.
മന്ത്രി കുടുംബം വിലക്ക് ഉള്ളതു കൊണ്ട് തന്നെ നാലമ്പലത്തിനുള്ളിലേക്ക് കയറുന്നില്ലന്ന് ആദ്യം നിലപാടെടുത്തു. എന്നാൽ അവരെ നിർബന്ധിച്ച് നാലമ്പലത്തിനുള്ളിൽ കൊണ്ടു പോയത് ദേവസ്വത്തിലെ ഉന്നവതൻ നേരിട്ടാണ്. ഭാര്യ സഹോദരിക്ക് നാലമ്പല ദർശനം ഉറപ്പു വരുത്താനാണ് മന്ത്രി കുടംബത്തോടൊപ്പം അവരെയും നാലമ്പലത്തിനുള്ളിൽ കയറ്റിയത്.വി ഐ പി അല്ലാത്തതിനാൽ ഭാര്യ സഹോദരി ക്ഷേത്രത്തിനുള്ളിൽ കയറിയാലുള്ള വിവാദം പേടിച്ചാണ് മന്ത്രി കുടുബത്തോടെപ്പം ഭാര്യ സഹോദരിക്കും ദേവസ്വം ഉന്നതൻ നാലമ്പല ദർശനത്തിന് സൗകര്യം ഒരുക്കിയത്.
നവംബർ 25 ന് പുലർച്ചെ മൂന്നു മണിക്ക് ശേഷമാണ് മന്ത്രിപത്‌നിയും മരുമകളും നാലമ്പലത്തിനകത്തേക്ക് പ്രവേശിച്ചത്. പുറത്തുനിന്നുള്ള ഒരു ഭക്തനും ക്ഷേത്രത്തിനകത്തില്ലാത്ത സമയത്താണ് മന്ത്രിപത്‌നിയും മരുമകളും ദർശനം നടത്തിയത്. ഒരുമണിക്കൂറിലധികം സോപാനപ്പടിക്കരികിലും, വാതിൽമാടത്തിലുമായി ചിലവഴിച്ച മന്ത്രിപത്‌നിയും മരുമകളും അഭിഷേകവും മലർ നിവേദ്യവും കഴിഞ്ഞ്, പുറത്ത് ദ്വാദശിപ്പണം സമർപ്പിച്ചാണ് മടങ്ങിയത്.
നവംബർ 24ന് വൈകീട്ട് ഗുരുവായൂരിലെത്തി ശ്രീവത്സം ഗസ്റ്റ്ഹൗസിൽ താമസിച്ച ഇവർ ഏകാദശി ദിവസമായ നവംബർ 25ന് ബുധനാഴ്‌ച്ച രണ്ടുനേരവും നാലമ്പലത്തിനകത്തുകയറി ദർശനം നടത്തി.കീഴ്ശാന്തിക്കാർക്കും, പ്രവർത്തിക്കാർക്കും, കഴകക്കാർക്കും പോലും ഡ്യൂട്ടിയില്ലാത്ത സമയത്ത് നാലമ്പലത്തിനകത്തേക്ക് പ്രവേശനമില്ലെന്നിരിക്കെയാണ് മന്ത്രിപത്‌നിക്കും മരുമകൾക്കും പ്രത്യേക പരിഗണന നൽകി നാലാമ്പലത്തിൽ കയറ്റിയത്. സംഭവം വിവാദമാകുകയും ഹർജി ഹൈക്കോടതി വരെ എത്തുകയും ചെയ്തതിൽ ദേവസ്വം മന്ത്രിക്ക് അതൃപ്തി ഉണ്ട്. മന്ത്രിയുടെ നീരസം മന്ത്രി ഓഫീസിൽ നിന്നു തന്നെ ഗുരുവായൂർ ദേവസ്വത്തിലെ ഉന്നതനെ വിളിച്ചറിയിച്ചു വെന്നാണ് വിവരം.
മനഃപൂർവ്വം വിവാദം ഉണ്ടാക്കാൻ മന്ത്രി കുടംബത്തെ നാലമ്പലത്തിൽ നിർബന്ധിച്ച് കയറ്റിയതാണോ എന്ന സംശയവും മന്ത്രി ബന്ധുക്കൾക്കുണ്ട്. ബിജെപി. സംസ്ഥാന സെക്രട്ടറി എ.നാഗേഷാണ് മന്ത്രി കുടംബത്തിനെതിരെ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കേസെടുക്കണമെന്നാണ് ഹർജിയിലെ ആവശ്യം. ഗുരുവായൂർ ക്ഷേത്രത്തിൽ നാലമ്പലത്തിനുള്ളിൽ ഭക്തർ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നപ്പോഴാണ് മന്ത്രി കുടംബത്തെ കോവിഡ് മാനദണ്ഡം ലംഘിച്ച് പ്രവേശിപ്പിച്ചതെന്നാണ് ഹർജിക്കാരന്റെ പരാതി.
കോവിഡ് ചട്ടം ലംഘിച്ചതിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് നാഗേഷ് ഹർജി നൽകിയത്. രണ്ടാഴ്ചയ്ക്കു ശേഷം ഹർജി വീണ്ടും പരിഗണിക്കും. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടപടിയെടുക്കണമെന്നാണ് ആവശ്യം. അതേ സമയം ഗുരുവായൂർ ക്ഷേത്രത്തിൽ നിലവിൽ നിയന്ത്രണങ്ങൾ നീക്കിയിട്ടുണ്ട്. നാലമ്പത്തിലനകത്ത് ദർശനത്തിന് ഭക്തർക്ക് അനുമതിയുണ്ട്. അതേസമയം, സോപാനത്തിനു സമീപം വരെ ഭക്തർക്കു പോകാനുള്ള അനുമതിയുടെ കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല
മറുനാടന് മലയാളി ബ്യൂറോ