- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗുരുവായൂർ ക്ഷേത്രത്തിൽ പ്രദേശവാസികൾക്ക് പ്രത്യേക ദർശന സൗകര്യം; ഒരു ദിവസം 300 പേരുടെ അഡ്വാൻസ് ബുക്കിങ് സ്വീകരിച്ച് ദർശന സൗകര്യം ഏർപ്പെടുത്തും
തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ പ്രദേശവാസികൾക്ക് പ്രത്യേക ദർശന സൗകര്യം. രാവിലെ 4.30 മുതൽ 8.30 വരെ പ്രത്യേക ദർശന സൗകര്യം ഏർപ്പെടുത്തും. ഗുരുവായൂർ മുൻസിപ്പൽ പരിധിയിലെ താമസക്കാർ, ദേവസ്വം ജീവനക്കാർ, 70 വയസ്സ് വരെയുള്ള ദേവസ്വം പെൻഷൻകാർ, ക്ഷേത്ര പാരമ്പര്യ പ്രവർത്തകർ, മാധ്യമപ്രവർത്തകർ എന്നിവർക്കായിരിക്കും സൗകര്യമൊരുക്കുക.
ഒരു ദിവസം 300 പേരുടെ അഡ്വാൻസ് ബുക്കിങ് സ്വീകരിച്ച് ദർശന സൗകര്യം ഏർപ്പെടുത്താനാണ് ഭരണസമിതി തീരുമാനം. ആഴ്ചയിൽ പരമാവധി ഒരു തവണ ദർശനം നടത്താൻ ഈ സൗകര്യം ഉപയോഗിക്കാം. പാഞ്ചജന്യം, ശ്രീവത്സം, എക്സ്റ്റൻഷൻ എന്നീ ഗസ്റ്റ് ഹൗസുകളിൽ മുറികൾക്ക് ബുക്കിങ് നൽകാനും തീരുമാനിച്ചിട്ടുണ്ട്.
Next Story