- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗുരുവായൂരിലെ കള്ളൻ കെജിഎഫ് റോക്കിയെ മനസ്സുകൊണ്ട് വരിച്ചവൻ; പിടിക്കപ്പെടുമ്പോൾ ധർമരാജന്റെ വാട്സ്ആപ്പ് സ്റ്റാറ്റസ് ഈ ലോകത്തിലെ എല്ലാ സ്വർണവും ഞാൻ അമ്മയ്ക്ക് കൊണ്ട് തരുമെന്ന്; സ്വർണ്ണ കള്ളനെ പൊലീസ് കുടുക്കിയത് ബാങ്ക് അക്കൗണ്ട് ഇടപാട് പരിശോധിച്ച്; റോക്കിയുടെ ഡ്യൂപ്പിന് ഇനി കാരാഗ്രഹം
തൃശൂർ: ഗുരുവായൂരിലെ മോഷണ കേസ് പ്രതിയെ പൊലീസ് കുടുക്കിയത് ബാങ്ക് അക്കൗണ്ട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ. ഗുരുവായൂർ തമ്പുരാൻ പടിയിലെ കവർച്ചക്ക് ധർമരാജൻ എന്ന കള്ളൻ എത്തിയത് നീണ്ട മോഷണ പരമ്പരയ്ക്ക് ഒടുവിൽ. ബൈക്ക് മോഷണത്തിൽ വിദഗ്ധനായ ധർമ്മരാജൻ ഏപ്രിൽ 24ന് എറണാകുളം സ്റ്റേഷൻ അതിർത്തിയിൽ നിന്ന് ബൈക്ക് മോഷ്ടിച്ച് കറങ്ങിനടന്നു. ഏപ്രിൽ 30ന് പാലക്കാട് മോഷണം നടത്തി ഒന്നും കിട്ടിയില്ലെങ്കിലും പൊലീസ് നിർണായകമായ സിസിടിവി ദൃശ്യം ലഭിച്ചു.
പിന്നീട് ഉപേക്ഷിച്ച ഇടുക്കി സ്വദേശിയുടെ ബൈക്കിൽ കറങ്ങിനടന്നു സൂപ്പർമാർക്കറ്റിൽ മൊബൈൽ കടയിൽ മോഷണം നടത്തി. ഗുരുവായൂരിൽ എത്തി തമ്പുരാൻ പടിയിലെ വീട്ടിൽ കയറുമ്പോൾ ഗ്രിൽ വാതിൽ തുറന്നു കിടന്നിരുന്നു.അടുത്ത വാതിൽ പൊളിച്ചു അകത്ത് കടന്നു താഴെയിറങ്ങി മുന്നിലെ വാതിൽ കുറ്റിയിട്ടു.ശേഷം താഴത്തെ മുറിയിലെ അലമാര കമ്പിപ്പാര ഉപയോഗിച്ച് കുത്തിത്തുറന്നു.അങ്ങനെയാണ് സ്വർണം കവർന്നത്. ഗുരുവായൂരിലെ മോഷണത്തിൽ ആദ്യത്തെ അലമാര തുറന്നു നോക്കിയപ്പോൾ തന്നെ കണ്ണ് മിഴിച്ചുപോയി എന്നാണ് ധർമ്മരാജൻ പൊലീസിന്റെ ചോദ്യംചെയ്യലിൽ പറഞ്ഞത്.
അതുകൊണ്ടാണ് മറ്റു മുറികളിൽ ഒന്നും കയറാതെ സ്ഥലംവിട്ടത്. അലമാര തുറന്ന ശേഷം ധർമ്മരാജൻ ആഭരണങ്ങളാണ് ആദ്യം എടുത്തത്. കിലോ തൂക്കമുള്ള സ്വർണബിസ്ക്കറ്റ് ലഭിച്ചു. ഇതോടെ വേഗം സ്ഥലം കാലിയാക്കി. മെയ് 15ന് ശേഷം ഭാര്യയെയും കൂട്ടി വീട്ടിലേക്ക് പോയി. രാജധാനി എക്സ്പ്രസിൽ ആയിരുന്നു യാത്ര. നിരവധി ആഡംബര ഹോട്ടലുകളിൽ താമസിച്ചു ചണ്ഡീഗഡിൽ സ്ഥലം വാങ്ങി വീടു പണിയാനും ബിസിനസ് തുടങ്ങാൻ പദ്ധതിയിട്ടിരുന്നു. ഇതേസമയം ധർമ്മരാജൻ ആണ് പ്രതിയെന്ന് തിരിച്ചറിഞ്ഞ പൊലീസ് സംഘം തിരുച്ചിറപ്പള്ളിയിലെ ഇയാളുടെ വീട്ടിലെത്തി ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഫോൺ നമ്പറുകൾ എല്ലാം തപ്പിയെടുത്തിരുന്നു. പഞ്ചാബിൽ നിന്നും ധർമ്മരാജ ആദ്യം പണം പിൻവലിച്ച് എന്ന് കണ്ടതോടെ പൊലീസ് പഞ്ചാബിലേക്ക് പറഞ്ഞു അങ്ങനെയാണ് പ്രതിയെ കുടുക്കാൻ ആയത്.
ധർമരാജനെ പിതാവും സഹോദരങ്ങളും മോഷണ കേസുകളിൽ പ്രതികളാണ്. പതിനാറാം വയസ്സിൽ അങ്കമാലിയിലെ കടയിൽ നിന്നും ലാപ്ടോപ് മോഷ്ടിച്ചതിന് പിടിക്കപ്പെട്ടു. രാമവർമ്മപുരം ജുവൈനൽ ഹോമിൽ നിന്നും ചാടിപ്പോയി പതിനേഴാം വയസ്സിൽ കല്യാണം കഴിച്ചു. രണ്ടു കുട്ടികളുണ്ട്. അമ്മയും സഹോദരങ്ങളും എടപ്പാളിലാണ് താമസം.
അവിടെ പോകാറുണ്ടെങ്കിലും വീട്ടിൽ കിടന്നു ഉറങ്ങാറില്ല. തുറസ്സായ സ്ഥലങ്ങളിൽ ആളൊഴിഞ്ഞ കെട്ടിടത്തിലാണ് ധർമരാജന്റ ഉറക്കം. മോഷണത്തിൽ ആദ്യം പൊലീസ് ഇരുട്ടിൽ തപ്പുകയായിരുന്നു സിസിടിവി ദൃശ്യങ്ങളിൽ നിന്നും ലഭിച്ച ദൃശ്യങ്ങൾ ഒന്നും ആദ്യം സഹായകരമായില്ല. തെളിവുകൾ ഒന്നും അവശേഷിപ്പിക്കാതെ കവർച്ച മുതലുമായി കടന്നു കളയുമ്പോൾ ധർമ്മരാജൻ ഓർത്തില്ല തന്റെ കൈയിലെ പച്ചകുത്ത് തനിക്ക് പണിയാകുമെന്ന്.
ധർമ്മരാജന്റെ കയ്യിലെ പച്ച കുത്ത് സിസിടിവി യിൽ തെളിഞ്ഞിരുന്നു. ഇതിനു പിന്നാലെ പൊലീസ് അലഞ്ഞു. തലമുടി കളർ ചെയ്ത ബലമുള്ള ശരീരപ്രകൃതിയും അന്വേഷണവിധേയമായി. ജയിൽ രേഖകൾ നിന്നാണ് പ്രതി ധർമരാജൻ ആണെന്ന് വ്യക്തമായത്.പ്രതിയെ കസ്റ്റഡിയിലെടുത്ത ശേഷം പൊലീസ് ആദ്യം ചോദിച്ചത് പച്ചകുത്തിയത് എന്താണ് എന്നായിരുന്നു. മറുപടിയായിരുന്നു രസകരം.. വിജയ് ധനുഷ് എന്നാണ് എഴുതിയിരിക്കുന്നതെന്നായിരുന്നു മറുപടി. പച്ചകുത്തിയത് മക്കളുടെ പേരാണെന്നും പൊലീസ് ഉദ്യോഗസ്ഥരോട് സമ്മതിച്ചു.
തലമുടിയുടെ നിറം ഇടയ്ക്കിടെ മാറ്റുന്ന ശീലം ഉള്ള ആളാണ് ധർമ്മരാജൻ ബ്രാൻഡഡ് വസ്ത്രങ്ങൾ ധരിക്കുകയെന്നതും നിർബന്ധമാണ്. ഈ സൂചനകൾ മുൻനിർത്തി കേരളത്തിലെയും തമിഴ്നാട്ടിലെയും ക്രൈം റെക്കോർഡുകളും ക്രൈംറെക്കോർഡ് ബ്യൂറോയുടെ സഹായത്തോടുകൂടി അന്വേഷണ സംഘം പരിശോധിച്ചിരുന്നു ഇതും ധർമരാജനെ കുടുക്കാൻ സഹായകരമായി.മുൻപു നടന്ന മോക്ഷണങ്ങളിൽ പിടികൂടാതിരിക്കാനാണ് താടി വളർത്തിയതും മുടി വീണ്ടും കളർ ചെയ്തതെന്നും ധർമ്മരാജൻ സമ്മതിച്ചു.
മോക്ഷണ സ്ഥലങ്ങളിൽ സിസിടിവി ക്യാമറയിൽ ടാറ്റു മറക്കാൻ ധർമ്മരാജൻ ശ്രമിക്കാറുണ്ട് എന്നാൽ ഗുരുവായൂരിലെ സിസിടിവിയിൽ ടാറ്റു പതിഞ്ഞത് ധർമ്മരാജൻ ശ്രദ്ധിച്ചതുമില്ല. ഇതും ധർമ്മരാജനെ കുടുക്കാൻ നിഴൽ പൊലീസിന് എളുപ്പമായി
മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്