ബ്രാംപ്ടൽ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ 2018 പുതുവത്സര പുലരിയിൽ ഐശ്വര്യ സമൃദ്ധിക്കായി മഹാഗണപതി ഹോമം നടത്തും. പുതിയ ക്ഷേത്രത്തിൽ നടക്കുന്ന ആദ്യത്തെ ഈ ഹോമത്തിൽ നിരവധി ഭക്തർ പങ്കെടുക്കും. തന്ത്രി ദിവാകരൻ നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള പൂജാ സംഘങ്ങളാണ് പൂജയ്ക്കു നേതൃത്ത്വം നൽകുക.

പുതുവത്സര ദിനത്തിൽ രാവിലെ 7 മണി മുതൽ 1 മണി, വൈകിട്ട് 3 മുതൽ 8 മണി വരെ ക്ഷേത്രം പ്രവർത്തിക്കും. ഹോമം സ്പോൺസർ ചെയ്യാൻ ആഗ്രഹിക്കുന്നവർ 51 ഡോർ അടച്ച് നേരത്തെ ബുക്ക് ചെയ്യേണ്ടതാണ്. കൂടാതെ ശ്രീകോവിൽ നിർമ്മാണം പുരോഗമിക്കുന്നു.

ഇതിനായി ഇഷ്ടികാ സമർപ്പണം, ഹോളോ ഇഷ്ടികാ സമർപ്പണം എന്നിവ ഭക്തർക്കു ചെയ്യാവുന്നതാണ്. പുതുവത്സരദിനത്തിൽ പ്രത്യേക പൂജയും, മണ്ഡല മഹോത്സവത്തിനനു ബന്ധിച്ച് അയ്യപ്പ പൂജ, നാമ ജപം, ഭജന എന്നിവ ഉണ്ടായിരിക്കും.