- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തീരദേശങ്ങളിൽ യെല്ലോ അലർട്ട്; 90 കിലോമീറ്റർ വേഗത്തിൽ കാറ്റു വീശാൻ സാധ്യതയുള്ളതായി മുന്നറിയിപ്പ്; താപനില ആറു ഡിഗ്രിയിലേക്ക് താഴും
ഡബ്ലിൻ: തീരദേശങ്ങളിൽ യെല്ലോ അലർട്ടുമായി മെറ്റ് ഐറീൻ. വെക്‌സ്‌ഫോർഡ്, ഡൊണീഗൽ, ഗാൽവേ, ലീട്രിം, മയോ, സ്ലൈഗോ, ക്ലെയർ, കോർക്ക്, കെറി, ലീമെറിക്ക്, വാട്ടർ ഫോർഡ് എന്നിവിടങ്ങളിലാണ് മെറ്റ് ഐറീൻ ശക്തമായ കാലാവസ്ഥാ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മണിക്കൂറിൽ 90 കിലോമീറ്റർ വരെ വേഗത്തിൽ വരെ കാറ്റു വീശുമെന്നാണ് അറിയിപ്പ്. ഇന്നു രാവിലെ മുതൽ നിലവിലുള്ള
ഡബ്ലിൻ: തീരദേശങ്ങളിൽ യെല്ലോ അലർട്ടുമായി മെറ്റ് ഐറീൻ. വെക്‌സ്‌ഫോർഡ്, ഡൊണീഗൽ, ഗാൽവേ, ലീട്രിം, മയോ, സ്ലൈഗോ, ക്ലെയർ, കോർക്ക്, കെറി, ലീമെറിക്ക്, വാട്ടർ ഫോർഡ് എന്നിവിടങ്ങളിലാണ് മെറ്റ് ഐറീൻ ശക്തമായ കാലാവസ്ഥാ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മണിക്കൂറിൽ 90 കിലോമീറ്റർ വരെ വേഗത്തിൽ വരെ കാറ്റു വീശുമെന്നാണ് അറിയിപ്പ്.
ഇന്നു രാവിലെ മുതൽ നിലവിലുള്ള യെല്ലോ അലർട്ട് ഇരുപത്തി നാലു മണിക്കൂർ നീണ്ടു നിൽക്കുമെന്നാണ് മെറ്റ് ഐറീൻ പറയുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കനത്ത മഴ പെയ്യുന്നുണ്ടെങ്കിലും ഇന്ന് അല്പനേരത്തേക്ക് മഴയുടെ ശക്തി കുറയും. എന്നാൽ രാത്രിയോടെ മഴ വീണ്ടും കനക്കുകയും ചെയ്യും. തെക്ക് പടിഞ്ഞാറൻ കാറ്റാണ് വീശുന്നതെങ്കിലും വൈകുന്നേരത്തോടെ കാറ്റിന്റെ ഗതി വടക്ക് പടിഞ്ഞാറൻ ദിശയിലേക്ക് മാറും. പടിഞ്ഞാറൻ കൗണ്ടികളിലായിരിക്കും കാറ്റിന്റെ ശല്യം കൂടുതലുണ്ടാകുക.
ശക്തമായി വീശിയടിക്കുന്ന കാറ്റ് അന്തരീക്ഷ താപനിലയെ താഴോട്ട് വലിക്കും. 14 ഡിഗ്രി കൂടിയ താപനിലയിൽ നിന്ന് ആറു ഡിഗ്രിയിലേക്ക് താപനില താഴും. കാലാവസ്ഥാ മുന്നറിയിപ്പ് നിലവിലുള്ളതിനാൽ വാഹനവുമായി പുറത്തിറങ്ങുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം.