- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വയംഭോഗം ചെയ്യാൻ നീ ആരെയാണ് ഭയക്കുന്നത്? 15 തികഞ്ഞ സഹോദരിക്ക് സഹോദരൻ എഴുതിയ തുറന്ന കത്ത് ചർച്ചയാക്കി സോഷ്യൽ മീഡിയ; ആരും ഉത്തരം നൽകാത്ത കൗമാരപ്രശ്നത്തിന് അനുഭവസ്ഥന്റെ വിശദീകരണം
ലൈംഗികതയെക്കുറിച്ചുള്ള നൂറായിരം സംശയങ്ങളും അജ്ഞതയുമായാണ് നമ്മുടെ കൗമാരക്കാർ വളരുന്നത്. ഇത്തരം കാര്യങ്ങൾ സുഹൃത്തുക്കൾക്കിടയിൽപ്പോലും തുറനന്ന് സംസാരിക്കുന്നത് വലിയ പാപമായി കാണുന്ന സമൂഹമാണ് നമ്മുടേത്. അവിടെയാണ് സ്വയംഭോഗത്തെ പറ്റി കൗമാരക്കാരിയായ സഹോദരിക്ക് സഹോദരനെഴുതിയ കത്ത് ചർച്ചയാവുന്നത്. സ്വയം ഭോഗം ചെയ്യാൻ നീ ആരെയും ഭയക്കേണ്ടെന്നും വികാര പൂർത്തീകരണം മാത്രമല്ല, ശാരീരികവും മാനസികവുമായ ആരോഗ്യത്തിനും അത് അനിവാര്യമാണെന്നും ഈ കത്തിൽ പറയുന്നു. മൊബൈൽ ഫോണും ഇന്റർനെറ്റും കുട്ടികൾക്കിടയിൽപ്പോലും പ്രചരിച്ചതോടെ ലൈംഗികതയെക്കുറിച്ചുള്ള ധാരണകളും അവരിലെത്താൻ തുടങ്ങി.. എന്നാൽ ഇങ്ങനെ കിട്ടുന്ന അറിവുകളിൽ പലതും തെറ്റോ കുട്ടികളെ അബദ്ധങ്ങളിലേക്ക് നയിക്കുന്നതോ ആവാം. സ്‌കൂൾ തലത്തിലും ലൈംഗിക വിദ്യാഭ്യാസമോ ഇത്തരം കാര്യങ്ങളെക്കുറിച്ചുള്ള ആരോഗ്യകരമായ ചർച്ചയോ നടക്കുന്നില്ല. ആ ഒരു പശ്ചാത്തലത്തിലാണ് സഹോദരനെഴുതിയ തുറന്ന കത്ത് പ്രസക്തമാകുന്നത്. മലേഷ്യയിൽ ജേണലിസം പഠിക്കുന്ന മുംബൈക്കാരനായ മണിക് റേജ് സഹോദരിയെ അഭിസംബോധന ചെയ്

ലൈംഗികതയെക്കുറിച്ചുള്ള നൂറായിരം സംശയങ്ങളും അജ്ഞതയുമായാണ് നമ്മുടെ കൗമാരക്കാർ വളരുന്നത്. ഇത്തരം കാര്യങ്ങൾ സുഹൃത്തുക്കൾക്കിടയിൽപ്പോലും തുറനന്ന് സംസാരിക്കുന്നത് വലിയ പാപമായി കാണുന്ന സമൂഹമാണ് നമ്മുടേത്. അവിടെയാണ് സ്വയംഭോഗത്തെ പറ്റി കൗമാരക്കാരിയായ സഹോദരിക്ക് സഹോദരനെഴുതിയ കത്ത് ചർച്ചയാവുന്നത്. സ്വയം ഭോഗം ചെയ്യാൻ നീ ആരെയും ഭയക്കേണ്ടെന്നും വികാര പൂർത്തീകരണം മാത്രമല്ല, ശാരീരികവും മാനസികവുമായ ആരോഗ്യത്തിനും അത് അനിവാര്യമാണെന്നും ഈ കത്തിൽ പറയുന്നു.
മൊബൈൽ ഫോണും ഇന്റർനെറ്റും കുട്ടികൾക്കിടയിൽപ്പോലും പ്രചരിച്ചതോടെ ലൈംഗികതയെക്കുറിച്ചുള്ള ധാരണകളും അവരിലെത്താൻ തുടങ്ങി.. എന്നാൽ ഇങ്ങനെ കിട്ടുന്ന അറിവുകളിൽ പലതും തെറ്റോ കുട്ടികളെ അബദ്ധങ്ങളിലേക്ക് നയിക്കുന്നതോ ആവാം. സ്‌കൂൾ തലത്തിലും ലൈംഗിക വിദ്യാഭ്യാസമോ ഇത്തരം കാര്യങ്ങളെക്കുറിച്ചുള്ള ആരോഗ്യകരമായ ചർച്ചയോ നടക്കുന്നില്ല. ആ ഒരു പശ്ചാത്തലത്തിലാണ് സഹോദരനെഴുതിയ തുറന്ന കത്ത് പ്രസക്തമാകുന്നത്.
മലേഷ്യയിൽ ജേണലിസം പഠിക്കുന്ന മുംബൈക്കാരനായ മണിക് റേജ് സഹോദരിയെ അഭിസംബോധന ചെയ്‌തെഴുതിയ കത്താണ് ചർച്ചകൾക്കാധാരം. വളർന്നുകൊണ്ടിരിക്കുന്ന എന്റെ സഹോദരിക്കുള്ള തുറന്ന കത്ത് എന്ന മണിക്കിന്റെ ബ്ലോഗ് പോസ്റ്റാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്. ആൺകുട്ടികളെപ്പോലെ സ്വയംഭോഗം ചെയ്യാനുല്‌ള അവകാശം പംൺകുട്ടികൾക്കുമുണ്ടെന്നും അതിൽ ലജ്ജിക്കേണ്ടതില്ലെന്നും മണിക്ക് പറയുന്നു. സ്വന്തമായി തനിക്ക് സഹോദരിയില്ലെങ്കിലും, ഈ പ്രായത്തിലൂടെ കടന്നുവരുന്ന എല്ലാ പെൺകുട്ടികളെയും ഉദ്ദേശിച്ച് എഴുതിയ കത്താണിതെന്ന് മണിക്ക് പറയുന്നു.
സ്വന്തം ശരീരത്തെക്കുറിച്ചും ആവശ്യങ്ങളെക്കുറിച്ചും പെൺകുട്ടികൾ ബോധവാന്മാരായിക്കണം. സമൂഹത്തെ നിയന്ത്രിക്കുന്ന തെറ്റായ ചിന്താഗതികളിലും അരുതായ്മകളിലും ഇന്നത്തെ യുവത്വം തളർന്നിരിക്കുകയാണെന്നും മണിക് പറയുന്നു. തന്റെ ബ്ലോഗിന് വായനക്കാരിൽനിന്ന് വളരെ മോശമായ പ്രതികരണം ലഭിച്ചതായും മണിക് പറഞ്ഞു. വളരെ അസഭ്യമായ ഭാഷയിൽ പ്രതികരിച്ചവരുണ്ട്. തന്നെ സ്ത്രീപീഡകനെന്നുപോലും വിളിച്ചവരുണ്ട്. അതൊക്കെ അവരുടെ ചെറ്റായ ചിന്താഗതികളെയാണ് കാണിക്കുന്നതെന്നും മണിക് പറയുന്നു.
മണിക്കിന്റെ ബ്ലോഗിൽനിന്ന്
പ്രിയ സഹോദരി,
15-ലെത്തിയ നിനക്ക് അഭിനന്ദനം. പ്രായപൂർത്തിയോടടുക്കുകയാണ് നീ. ഒരുതരത്തിലതൊരു നരകമാണ്. അതിലേക്ക് സ്വാഗതം.
നിന്റെ ജീവിതത്തിലുടനീളം ഒപ്പമുണ്ടായിരുന്നയാളാണ് ഞാൻ. ഹൃദയം കൊണ്ടും ആത്മാവുകൊണ്ടും നിന്നെ സ്‌നേഹിക്കുന്ന സഹോദരൻ നിന്റെ അച്ഛന്റെയും അമ്മയുടെയും സ്ഥാനത്തുതന്നെയാണ് ഞാൻ എന്നെയും കാണുന്നത്. അതുകൊണ്ടുതന്നെ മറ്റാരും പറയാനിടയില്ലാത്ത ഈ പ്രത്യേക കാര്യങ്ങളെക്കുറിച്ച് നിന്നോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. യഥാർഥത്തിലിത് ഓരോ രക്ഷിതാക്കളും മക്കളോട് തുറന്നുപറയേണ്ടതാണ്.
നിന്റെ ശരീരമൊരു ആണവ നിലയത്തെപ്പോലെ മാറിമാറിവരുന്നതിന്റെ കാരണം നിന്റെ അമ്മയും സ്‌കൂളിലെ അദ്ധ്യാപികമാരും പറഞ്ഞുതന്നിട്ടുണ്ടാവുമെന്ന് എന്നിക്കുറപ്പാണ്. ജീവിതകാലത്തിലിടനീളം ഓരോ മാസവും പൊട്ടിത്തെറിക്കുന്ന ആണവ നിലയമാണത്. നിന്റെ ലൈംഗികാരോഗ്യത്തെ സംബന്ധിക്കുന്ന കാര്യങ്ങളാണ് ഞാൻ പറയാനുദ്ദേശിക്കുന്നത്.
സ്വയം ഭോഗത്തെക്കുറിച്ചാണ് ഞാനിവിടെ സംസാരിക്കുന്നത്. അതെ, സ്വയം ഭോഗം. ജീവിതത്തിലാദ്യമായി ഈ വാക്ക് കേൾക്കുന്നതുപോലെ പ്രതികരിക്കാതിരിക്കുക. നീയും നിന്റെ സുഹൃത്തുക്കളും ഇതേക്കുറിച്ച് സംസാരിച്ചിട്ടുണ്ടാവുമെന്നും കഥകളുണ്ടാക്കിയിട്ടുണ്ടാവുമെന്നും തമാശപറഞ്ഞ് ചിരിച്ചിട്ടുണ്ടാവുമെന്നും ഉറപ്പാണ്. പക്ഷേ, തെറ്റായ വിവരങ്ങളും അശ്ലീലവും നിറഞ്ഞ സംഭാഷണങ്ങളായിരിക്കുമത്. മനസ്സ് സ്വകാര്യമായി അതാഗ്രഹിക്കുമ്പോഴും അതിനെ തടയുന്ന തെറ്റിദ്ധാരണകൾ മനസ്സിൽ നിറഞ്ഞിട്ടുണ്ടാകും.
എന്നാൽ അങ്ങനെ തെറ്റായൊന്നും വിചാരിക്കേണ്ട കാര്യമില്ലെന്ന് പറയാനാണ് ഞാനിതെഴുതുന്നത്. നീ ഒറ്റയ്ക്കല്ലെന്ന് പറയാനാണ് ഞാനിതെഴുതുന്നത് അഞ്ചുവർഷം മുമ്പ് ഞാനും ഇതേപോലൊരു അവസ്ഥയിലായരുന്നു. ഒരുതരത്തിലുള്ള ആശയക്കുഴപ്പം എന്നെയും പിടികൂടിയിരുന്നു. അതൊന്നും പറഞ്ഞുതരാനും ആരുമുണ്ടായിരുന്നില്ല. അതേ ആശയക്കുഴപ്പത്തിലൂടെ നീയും പോകണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് ഇതൊക്കെ ഞാൻ നിന്നോട് പറയുന്നത്.
സ്വന്തം ശരീരത്തിൽ സ്പർശിക്കണമെന്ന് തോന്നുമ്പോൾ അതു ചെയ്യുന്നതിൽ യാതൊരു തെറ്റുമില്ല. ഭാവനകളിൽ വിരാചിക്കുന്നതും തെറ്റല്ല. സ്വയംഭോഗം ചെയ്യുകയെന്നത് ഒരാവശ്യം മാത്രമല്ല, അതു നിന്റെ ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തിന് അത്യന്താപേക്ഷിതവുമാണ്. സ്വന്തം ശരീരത്തെ മനസ്സിലാക്കുവാനും അതിന്റെ ആവശ്യങ്ങളെന്തെന്ന് അറിയുവാനും അതുനിന്നെ പ്രാപ്തയാക്കും. എന്തൊക്കെയാണ് നിന്നെ ഉപദ്രവിക്കുന്നതെന്നും എന്തൊക്കെയാണ് ഒഴിവാക്കേണ്ടതെന്നും അതുനിനക്ക് പറഞ്ഞുതരും.
നിന്റെ ശരീരത്തിന്മേൽ അതുനിന്നെ കരുത്തയാക്കും. സ്വന്തം ശരീരത്തിനുടമയാണെന്ന ബോധ്യം അതുണ്ടാക്കും. അത്തരമൊരു ചിന്താഗതി വളരുമെന്ന ഭയത്തിലാണ് പെണ്ണുങ്ങൾ സ്വയം ഭോഗം ചെയ്യുന്നതിനെ ഇത്രമേൽ ആളുകൾ ഭയക്കുന്നതും ആശങ്കയോടെ കാണുന്നതും. അതുശരിയല്ല. എല്ലാവരും മനുഷ്യന്മാരാണ്. എല്ലാവരുടെയും ശരീരം ചില കാര്യങ്ങൾ ആവശ്യപ്പെടുന്നുണ്ട്. ഒരു പെൺകുട്ടി അത് ചെയ്യുമ്പോൾ അധാർമികമായി കാണുന്നത് തെറ്റാണ്
മനുഷ്യർക്കെല്ലാം അതാവശ്യമാണെന്ന് മാത്രമല്ല, അതിന് നിനക്ക് ആരുടെയും അനുവാദവും ആവശ്യമില്ല. അതു നിന്നെമാത്രം ബാധിക്കുന്ന കാര്യവുമാണ്. നിന്റെ ബന്ധങ്ങൾ സജീവമാക്കി നിർത്തും. നിന്റെ പങ്കാളിക്ക് നിന്റെ ആവശ്യങ്ങൾ എന്താണെന്ന് മനസ്സിലാക്കാനും അത് വഴിയൊരുക്കും.
എനിക്ക് നിന്നോടൊന്നേ പറയാനുള്ളൂ. നീയും ഒരിക്കലൊരു അമ്മയാകും. അന്ന് കുട്ടികളുടെ സംശയത്തിന് ചെവികൊടുക്കാതിരിക്കരുത്. ഒരു സുഹൃത്തെന്ന നിക്ക് നിന്റെ സഹായം ആവശ്യമുള്ളപ്പോഴൊക്കെ അതുനൽകണം. നിന്റെ ചോദ്യങ്ങൾ സ്വയം ചോദിക്കുക. ഒഴിവാക്കുന്നതിന് പകരം കുട്ടികളുടെ കൗതുകത്തോടെ അതിനെ സമീപിക്കുക.
നിനക്ക് സന്തോഷത്തിന്റെ ദിനങ്ങൾ ആശംസിക്കുന്നു!
ഇംഗ്ലീഷ് കത്ത് ചുവടെ
Dear Sister,
Congratulations on turning 15. And welcome to hell, I mean, puberty.
Know that I'm here for you throughout your journey, and that I truly love you with all my heart and soul.
I personally consider myself your parent as much as Mom & Dad do, and therefore, I believe it's my duty to talk to you about certain sensitive topics which every parent should openly discuss with his/her growing kids.
Surely, Mom & your teachers at school have explained all about how & why your body is going to turn into a nuclear power-plant, set to explode every single month for the rest of your life. On the basis of that assumption, I'll skip to a more sensitive topic that is often ignored or held back during the discussions on sexual health.
I'm here to talk to you about masturbation.
Yes. Masturbation.
Please don't react like you're hearing the word for the first time in your life. You and your friends have surely talked, gossiped & laughed about it at school. You've most probably been fed the wrong information in a format & language so filthy, it must make you cringe at the thought of touching yourself, even when your mind secretly itches to explore the wildness within.
Now, before you freak out, I assure you that I don't want to make you feel awkward or uncomfortable in any way.
I'm simply here to tell you that you're not alone.
I was in the same situation 5 years ago, with thousands of questions bubbling inside my mind. But, unfortunately, I didn't have anyone to answer them & make me understand in the right way, so it took quite some time for me to figure stuff out on my own. And, I don't want you to go through the same confusion, which is why I'm here to tell you...IT'S OKAY.
It's okay to want to touch yourself, and it's okay to have weird fetishes & crazy dreams. In fact, masturbation is not only okay, but also necessary for your health & well-being. It gives you a chance to explore your body, understand your needs, and know exactly what hurts you & what turns you on.
It gives you power over your body; it makes you your own happy boss. Maybe, that's why masturbation, and specifically female masturbation, is still such a big taboo.
...
The realization that a woman, too, has certain desires & she can fulfill them without your consent, or your dick, strikes an unsettling chord in a society that has disempowered & objectified your gender since the beginning of time.
That's the essence of the stigma of self-pleasure- it's often, if not always, partial to us men. I mean, if boys do it, it's just a part of the natural cycle they can't control, but if a girl does it, it's considered immoral, irreligious & filthy in every sense of the word.
Well, if that's the case, and if masturbation is really so 'unethical' that an author had to describe it as 'the path to Satan,' I suggest you should waltz your way to hell if that's where your happiness leads you, and I'll tell you why it's totally worth the 'punishment' you might receive.
Everyone is a human being, and everyone's body commands them to fulfil certain needs...
Secondly, you don't need anyone's permission to do or not do it, so it's completely upto you...
Thirdly, it helps you keep your relationships alive, because you can now let your partner know about your needs, and what he/she can do to satisfy them.
Fourthly, it relieves stress, keeps away certain infections, and it also feels good, so like, why not?
Lastly, unlike the situation 50 years ago, there's an infinite number of books, articles, videos you can refer to for knowing how you can make the most of your 'alone time.' I kid you not, there's even an app that guides you through the 'game.' What a time to be alive, eh?
If we adults don't share the real facts with you kids when you ask for them, you'll gladly forward your queries to your friends and get them answered anyways. Only this time, instead of getting the proper knowledge, you'll be thrashed with all kinds of stupid stuff that may even scar some kids for life...
On that note, sister, I have a small request for when you become a parent one day- Please don't avoid your children and their questions. Be there for your kids when they need you as a friend.
So answer those questions NOW- as and when they pop up. And appreciate your child's curiosity rather than dismissing it...
Happy Play Time, my dear lady!

