- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജിംഘാന ക്ലബിന്റെ കായൽ കൈയേറ്റം പൊളിച്ചു നീക്കുക-ആം ആദ്മി പാർട്ടി
ചിലവന്നൂർ കായലിൽ കൊച്ചിൻ ജിംഘാനയുടെ കായൽ കൈയേറ്റം അവസാനിപ്പിക്കണം എന്നും,, കായലിലെ സ്വാഭാവിക ഒഴുക്കിനെ തടസപ്പെടുന്ന രീതിയിൽ ഉള്ള റെസ്റ്റെറെന്റ് പൊളിച്ചുമാറ്റണം എന്നും, ആം ആദ്മി പാർട്ടി സംസ്ഥാന കൺവീനർ C.R. നീലകണ്ഠൻ ആവശ്യപെട്ടു. ഏക്കറുകളോളം വരുന്ന ചിലവന്നൂർ കായൽ കൈയേറ്റങ്ങൾ തിരിച്ചു പിടിക്കുക, കായലിലേക്ക് നീരൊഴുക്കും ജല ഗതാഗതവും പുനർസ്ഥാപിക്കുക, കായലിലെ മാലിന്യവും, പായലും നീക്കം ചെയ്തു മത്സ്യ തൊഴിലാളികൾക്ക് മത്സ്യ ബന്ധനതിനുള്ള അനുകൂല സാഹചര്യം ഉണ്ടാക്കുക എന്നീ ആവശ്യങ്ങളും യോഗം മുന്നോട്ട് വച്ചു. ഇനിയും അധികൃതരുടെ ഭാഗത്ത് നിന്നും ഉടൻ നടപടി ഉണ്ടായില്ല എങ്കിൽ, ആം ആദ്മി പാർട്ടി സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് മുന്നറിയിപ്പ് നൽകി. യോഗത്തിൽ, ആം ആദ്മി വൈറ്റില ഏരിയ കൺവീനർ ജോസഫ് ND, സെബാസ്റ്റ്യൻ കൂടാരപ്പിള്ളി എന്നിവർ സംസാരിച്ചു.
ചിലവന്നൂർ കായലിൽ കൊച്ചിൻ ജിംഘാനയുടെ കായൽ കൈയേറ്റം അവസാനിപ്പിക്കണം എന്നും,, കായലിലെ സ്വാഭാവിക ഒഴുക്കിനെ തടസപ്പെടുന്ന രീതിയിൽ ഉള്ള റെസ്റ്റെറെന്റ് പൊളിച്ചുമാറ്റണം എന്നും, ആം ആദ്മി പാർട്ടി സംസ്ഥാന കൺവീനർ C.R. നീലകണ്ഠൻ ആവശ്യപെട്ടു.
ഏക്കറുകളോളം വരുന്ന ചിലവന്നൂർ കായൽ കൈയേറ്റങ്ങൾ തിരിച്ചു പിടിക്കുക, കായലിലേക്ക് നീരൊഴുക്കും ജല ഗതാഗതവും പുനർസ്ഥാപിക്കുക, കായലിലെ മാലിന്യവും, പായലും നീക്കം ചെയ്തു മത്സ്യ തൊഴിലാളികൾക്ക് മത്സ്യ ബന്ധനതിനുള്ള അനുകൂല സാഹചര്യം ഉണ്ടാക്കുക എന്നീ ആവശ്യങ്ങളും യോഗം മുന്നോട്ട് വച്ചു. ഇനിയും അധികൃതരുടെ ഭാഗത്ത് നിന്നും ഉടൻ നടപടി ഉണ്ടായില്ല എങ്കിൽ, ആം ആദ്മി പാർട്ടി സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് മുന്നറിയിപ്പ് നൽകി.
യോഗത്തിൽ, ആം ആദ്മി വൈറ്റില ഏരിയ കൺവീനർ ജോസഫ് ND, സെബാസ്റ്റ്യൻ കൂടാരപ്പിള്ളി എന്നിവർ സംസാരിച്ചു.
Next Story