- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ഇന്ത്യൻ പ്രവാസി സംഘടനകളുടെ പ്രവർത്തനം മഹത്തരം: കോൺസുൽ ജനറൽ
കൽബ: സമൂഹത്തിലെ സാധാരണക്കാർക്ക് വേണ്ടി ഇന്ത്യൻ പ്രവാസി സംഘടനകൾ നടത്തുന്ന സേവന പ്രവർത്തനങ്ങൾ മഹത്തരവും പ്രശംസനീയവുമാണെന്ന് ദുബായ് ഇന്ത്യൻ കോൺസുൽ ജനറൽ എച്ച് ഇ അനുരാഗ് ഭൂഷൺ പറഞ്ഞു. എല്ലാ നല്ല പ്രവർത്തനങ്ങൾക്കും നിങ്ങളിലൊരാളായി താനൊപ്പമുണ്ടാകുമെന്നും ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ പ്രയാസങ്ങളും പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനായു
കൽബ: സമൂഹത്തിലെ സാധാരണക്കാർക്ക് വേണ്ടി ഇന്ത്യൻ പ്രവാസി സംഘടനകൾ നടത്തുന്ന സേവന പ്രവർത്തനങ്ങൾ മഹത്തരവും പ്രശംസനീയവുമാണെന്ന് ദുബായ് ഇന്ത്യൻ കോൺസുൽ ജനറൽ എച്ച് ഇ അനുരാഗ് ഭൂഷൺ പറഞ്ഞു. എല്ലാ നല്ല പ്രവർത്തനങ്ങൾക്കും നിങ്ങളിലൊരാളായി താനൊപ്പമുണ്ടാകുമെന്നും ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ പ്രയാസങ്ങളും പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനായുള്ള ശ്രമങ്ങൾ തുടരുമെന്നും കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബിന്റെ 29-ാം വാർഷിക കുടുംബസംഗമവും ഇന്ത്യയുടെ 66-ാമത് റിപ്പബ്ലിക്ക് ദിനാഘോഷവും ഉദ്ഘാനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
ഇത്തരം കുടുംബസംഗമങ്ങളിൽ പങ്കെടുക്കുമ്പോൾ ഗതകാലസ്മരണയിലെക്കും കുട്ടിക്കാലത്തെയ്ക്കുമുള്ള ഒരു തിരിച്ചുപോക്കിന്റെ അനുഭവമാണ് ഉണ്ടാകുന്നതെന്നും അദ്ദേഹം തുടർന്നു.
ക്ലബ് പ്രസിഡന്റ് ഡോ നാരായണൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെസി അബൂബക്കർ ആമുഖ പ്രസംഗം നടത്തി. 36 വർഷത്തെ സേവനം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന ഡോ നാരായണനും, മുൻക്ലബ് പ്രസിഡന്റ് സോഹൻസിംഗിനും ചടങ്ങിൽ യാത്രയയപ്പ് നൽകി. ചിൽഡ്രൻസ് ഫെസ്റ്റിവെൽ മത്സരത്തിന്റെയും ഷട്ടിൽ ടൂർണമെന്റ് വിജയിക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.
ബിലീന ബാലചന്ദ്രനെ മൾട്ടിപ്പിൾ ടാലന്റ് അവാർഡ് നൽകി ആദരിച്ചു. ക്ലബിന്റെ ഉപഹാരം ഡോ നാരായണനും കോൺസുൽ ജനറലിനും സോഹൻ സിംഗിനും നൽകി. ക്ലബ് ട്രഷറർ മോഹൻദാസ്, ജോയിന്റ് സെക്രട്ടറി സുബൈൻ, ആർട്‌സ് സെക്രട്ടറി വി കെ ആന്റോ, അബിൻ ഷാഫി, ജയിംസ്, സമ്പത്ത്, അബ്ദുൾ കലാം, നിസാർ അഹമ്മദ്, ശിവദാസൻ, മുരളീധരൻ, മുഹമ്മദലി മാസ്റ്റർ, അഷറഫ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ക്ലബ് കലാവിഭാഗം അവതരിപ്പിച്ച കലാപരിപാടികളും ഡിന്നറും ഉണ്ടായിരുന്നു.