ന്യൂയോർക്ക്: അമേരിക്കയിലേക്ക് എച്ച്1-ബി വിസയിലെത്തിക്കഴിയുന്ന നിരവധി ഇന്ത്യക്കാരെ പങ്കാളികളെ കെട്ട് കെട്ടിക്കാനുള്ള സത്വര നടപടികളുമായി ട്രംപ് ഭരണകൂടം മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണല്ലോ.ഇതിനെ തുടർന്ന് നിരവധി ഇന്ത്യക്കാരാണ് നാടുകടത്തൽ ഭീഷണിയിൽ കഴിയുന്നത്. എന്നാൽ എച്ച്1-ബി വിസയിലെത്തിയ അനേകരുടെ പങ്കാളികൾക്ക് വീണ്ടും പ്രതീക്ഷ വർധിപ്പിക്കുന്ന നീക്കവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ അമേരിക്കനായ യുഎസ് കോൺഗ്രസ് അംഗം പ്രമീള ജയപാൽ. ഇത് പ്രകാരം എച്ച്-4 വിസക്കാരെ ജോലി ചെയ്യാൻ അനുവദിക്കണമെന്ന പ്രമേയവുമായിട്ടാണ് പ്രമീള മുന്നോട്ട് വന്നിരിക്കുന്നത്.

ഇതിന് ശക്തമായ പിന്തുണയുമായി 130 യുഎസ് സെനറ്റർമാർ. രംഗത്തെത്തിയതും എച്ച്-4 വിസക്കാരുടെ പ്രതീക്ഷ വർധിപ്പിക്കുന്നു. എച്ച്-4 വിസകളിലുള്ളവർക്ക് ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ ജോലി നിരോധനം അടുത്ത മാസം വരാനിരിക്കെ 70,000ത്തോളം ഇന്ത്യൻ പൗരന്മാരുടെ പ്രതീക്ഷയാണ് ഇതോടെ തളിർത്തിരിക്കുന്നത്.എച്ച്-1ബി വിസ ഉടമകളായ നോൺ-ഇമിഗ്രന്റ് വർക്കർമാരെ യുഎസിൽ ജോലി ചെയ്യാൻ അനുവദിക്കുന്നത് തുടരണമെന്നാണ് പ്രമീള ആവശ്യപ്പെട്ടിരിക്കുന്നത്. ഒബാമ പ്രസിഡന്റായിരുന്ന കാലത്തായിരുന്നു എച്ച്-1ബി വിസക്കാരുടെ പങ്കാളികെ യുഎസിൽ ജോലി ചെയ്യാൻ അനുവദിക്കുന്ന നിയമം പാസാക്കിയിരുന്നത്. എന്നാൽ ആ നിയമം റദ്ദാക്കി എച്ച്-4 വിസകളിലുള്ളവരെ നാട് കടത്താനാണ് ട്രംപ് തിരക്കിട്ട് ശ്രമം നടത്തുന്നത്.

ട്രംപിന്റെ പുതിയ നിരോധനം നടപ്പിലായാൽ അടുത്ത മാസത്തോടെ വർക്ക് പെർമിറ്റും എച്ച്-4 വിസയുള്ളവരുമായ 70,000ത്തോളം ഇന്ത്യക്കാരായിരിക്കും യുഎസിൽ നിന്നും കെട്ട് കെട്ടേണ്ടി വരുന്നത്. ഇവരെ നാട് കടത്തരുതെന്നും യുഎസിൽ ജോലി ചെയ്ത് ജീവിക്കാൻ അനുവദിക്കണമെന്നുമാവശ്യപ്പെട്ട് പ്രമീളയും യുഎസ് ലോ മെയ്‌ക്കർമാരും സെക്രട്ടറി ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയായ കിർസ്റ്റ്ജെൻ നിൽസെൻകംസിന് കത്തയച്ചിട്ടുണ്ട്. ഇവരെ ജൂണോടെ മടക്കി അയക്കുന്നതിന് ട്രംപ് ഭരണകൂടം ഔപചാരികമായ നീക്കം ആരംഭിക്കാനിരിക്കവെയാണ് സെനറ്റർമാർ ഈ നീക്കം നടത്തിയിരിക്കുന്നതെന്നത് നിർണാകമാണ്.

എച്ച്-4 വിസയുള്ളവരെ യുഎസിൽ ജോലി ചെയ്യാൻ അനുവദിക്കുന്നതിലൂടെ രാജ്യത്തെ സമ്പദ് വ്യവസ്ഥ ശക്തമായിത്തീരുമെന്നാണ് ഈ കത്ത് എടുത്ത് കാട്ടുന്നത്. ഇത്തരത്തിൽ നാടുകടത്തൽ ഭീഷണി നേരിടുന്നവരിൽ നിരവധി പേർ പെർമനന്റ് റെസിഡൻസി ലഭിക്കാനിരിക്കുന്നവരാണെന്നും ഈ ഘട്ടത്തിൽ ഇവിടെ നിന്നും കെട്ട് കെട്ടിക്കുന്നത് അവരുടെ കുടുംബങ്ങളിൽ വിള്ളലുണ്ടാക്കുമെന്നും യുഎസ് സമ്പദ് വ്യവസ്ഥയ്ക്ക് ദോഷം ചെയ്യുമെന്നും ഈ കത്ത് മുന്നറിയിപ്പേകുന്നു.

അതിനാൽ നാടുകടത്തൽ തീരുമാനം പുനപരിശോധിക്കണമെന്നും സെനറ്റർമാർ ട്രംപ് ഭരണകൂടത്തോട് ആവശ്യപ്പെടുന്നു. അടുത്തിടെ പ ുറത്ത് വന്ന ഒരു കോൺഗ്രഷനൽ റിപ്പോർട്ട് അനുസരിച്ച് എച്ച്-4 വിസക്കാരിൽ 93 ശതമാനവും ഇന്ത്യക്കാരായതിനാൽ ഈ നീക്കം ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിർണായകമാണ്.