- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എച്ച്1ബി വിസ ലഭിച്ച് അമേരിക്കയിലെത്തിയാൽ പിന്നെ രക്ഷപ്പെട്ടെന്ന് കരുതേണ്ട; വിസപുതുക്കാൻ പുതിയ വിസ എടുക്കാനുള്ള എല്ലാ യോഗ്യതകളും ഏർപ്പെടുത്തി ട്രംപ് ; അനേകം ഇന്ത്യക്കാർക്ക് മടങ്ങേണ്ടിവരും
ഇന്ത്യൻ ഐ.ടി.പ്രൊഫഷണലുകൾ കൂടുതലായും ആശ്രയിക്കുന്ന എച്ച് 1 ബി, എൽ1 തുടങ്ങിയ വിസകളുടെ നടപടിക്രമങ്ങൾ കൂടുതൽ കർശനമാക്കിയ ട്രംപ് ഭരണകൂടത്തിന്റെ നടപടി, അമേരിക്കയിൽ ഇപ്പോഴുള്ള ഒട്ടേറെ ഇന്ത്യക്കാരെ ബാധിക്കുമെന്ന് സൂചന. വിസ പുതിയതായി എടുക്കുന്നതിനാണെങ്കിലും കാലാവധി ദീർഘിപ്പിക്കുന്നതിനാണെങ്കിലും യോഗ്യതകൾ തെളിയി്േക്കണ്ട ബാധ്യത അപേക്ഷകന് നിർബന്ധിതമാക്കുകയാണ് ട്രംപ് ഭരണകൂടം ചെയ്തത്. 13 വർഷത്തെ അമേരിക്കൻ വിസ നയം തിരുത്തിക്കൊണ്ടാണ് യു.എസ്. സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് ഉത്തരവ് പുറപ്പെടുവിച്ചത്. എച്ച്1ബി, എൽ1 പോലുള്ള താൽക്കാലിക വിസകളാണ് ഇന്ത്യയിൽനിന്നുള്ള ഐ.ടി. പ്രൊഫഷണലുകൾ ഉപയോഗിക്കുന്നത്. ച്ട്ടങ്ങൾ കർശനമാക്കിയതോടെ, അമേരിക്കയിൽ നിലവിൽ ജോലി ചെയ്യുന്നവർക്കും വിസ പുതുക്കേണ്ടിവരുന്ന സാഹചര്യത്തിൽ ഇതേ മാനദണ്ഡങ്ങൾ ബാധകമായി വരും. ഇതോടെ, ആയിരക്കണക്കിന് ഇന്ത്യക്കാർക്ക് അമേരിക്കയിൽനിന്ന് മടങ്ങേണ്ടിവരുന്ന സാഹചര്യവുമുണ്ടാകും. നിലവിൽ തൊഴിൽവിസയ്ക്ക് അർഹരാകുന്നവർക്ക് വിസയുടെ കാലയളവ് വർധിപ്പിക്കുന്നതിന് സ്വാഭാ
ഇന്ത്യൻ ഐ.ടി.പ്രൊഫഷണലുകൾ കൂടുതലായും ആശ്രയിക്കുന്ന എച്ച് 1 ബി, എൽ1 തുടങ്ങിയ വിസകളുടെ നടപടിക്രമങ്ങൾ കൂടുതൽ കർശനമാക്കിയ ട്രംപ് ഭരണകൂടത്തിന്റെ നടപടി, അമേരിക്കയിൽ ഇപ്പോഴുള്ള ഒട്ടേറെ ഇന്ത്യക്കാരെ ബാധിക്കുമെന്ന് സൂചന. വിസ പുതിയതായി എടുക്കുന്നതിനാണെങ്കിലും കാലാവധി ദീർഘിപ്പിക്കുന്നതിനാണെങ്കിലും യോഗ്യതകൾ തെളിയി്േക്കണ്ട ബാധ്യത അപേക്ഷകന് നിർബന്ധിതമാക്കുകയാണ് ട്രംപ് ഭരണകൂടം ചെയ്തത്.
13 വർഷത്തെ അമേരിക്കൻ വിസ നയം തിരുത്തിക്കൊണ്ടാണ് യു.എസ്. സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് ഉത്തരവ് പുറപ്പെടുവിച്ചത്. എച്ച്1ബി, എൽ1 പോലുള്ള താൽക്കാലിക വിസകളാണ് ഇന്ത്യയിൽനിന്നുള്ള ഐ.ടി. പ്രൊഫഷണലുകൾ ഉപയോഗിക്കുന്നത്. ച്ട്ടങ്ങൾ കർശനമാക്കിയതോടെ, അമേരിക്കയിൽ നിലവിൽ ജോലി ചെയ്യുന്നവർക്കും വിസ പുതുക്കേണ്ടിവരുന്ന സാഹചര്യത്തിൽ ഇതേ മാനദണ്ഡങ്ങൾ ബാധകമായി വരും.
ഇതോടെ, ആയിരക്കണക്കിന് ഇന്ത്യക്കാർക്ക് അമേരിക്കയിൽനിന്ന് മടങ്ങേണ്ടിവരുന്ന സാഹചര്യവുമുണ്ടാകും. നിലവിൽ തൊഴിൽവിസയ്ക്ക് അർഹരാകുന്നവർക്ക് വിസയുടെ കാലയളവ് വർധിപ്പിക്കുന്നതിന് സ്വാഭാവികമായും യോഗ്യതയുണ്ടായിരുന്നു. പുതിയ ചട്ടം വരുന്നതോടെ, അവരുടെ അർഹത തെളിയിക്കേണ്ട ബാധ്യത അവർ പ്രതിനിധാനം ചെയ്യുന്ന കമ്പനികൾക്കുമേലാകും. അമേരിക്കൻ പൗരന്മാരുടെ തൊഴിൽസംരക്ഷണത്തിനുവേണ്ടിയാണ് വിദേശ പൗരന്മാരെ ഒഴിവാക്കുന്നതെന്നാണ് ഭരണകൂടത്തിന്റെ ന്യായം.
വിസ ചട്ടങ്ങൾ കർശനമാക്കുന്നതിലുള്ള ഉത്കണ്ഠ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണെ ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു. ഇന്ത്യക്കാരായ ഉദ്യോഗാർഥികൾക്ക് തടസ്സമാകുന്ന നയങ്ങൾ തിരുത്താൻ തയ്യാറാകണമെന്നും സുഷമ ആവശ്യപ്പെട്ടു. ബുധനാഴ്ച ന്യൂഡൽഹിയിൽ നേരിട്ട് നടത്തിയ ചർച്ചയിലാണ് മന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്.