- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂഡൽഹിയിൽ എച്ച് വൺ എൻ വൺ മരണം; ആശുപത്രികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി
ന്യൂഡൽഹി: നഗരത്തിൽ ഒരാൾ പന്നിപ്പനി (എച്ച് വൺ എൻ വൺ വൈറസ്) ബാധിച്ചു മരിച്ചതിനെത്തുടർന്ന് ആശുപത്രികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി. അതേസമയം പന്നിപ്പനിയെ നേരിടാൻ നഗരത്തിലെ ആശുപത്രികൾ സജ്ജമാണെന്നും ഇക്കാര്യത്തിൽ ഭയപ്പെടേണ്ട് സാഹചര്യമൊന്നും നിലവിലില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡ വ്യക്തമാക്കിയിട്ടുണ്ട്. ഈ വർഷം 32 പേർക്കാണ്
ന്യൂഡൽഹി: നഗരത്തിൽ ഒരാൾ പന്നിപ്പനി (എച്ച് വൺ എൻ വൺ വൈറസ്) ബാധിച്ചു മരിച്ചതിനെത്തുടർന്ന് ആശുപത്രികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി. അതേസമയം പന്നിപ്പനിയെ നേരിടാൻ നഗരത്തിലെ ആശുപത്രികൾ സജ്ജമാണെന്നും ഇക്കാര്യത്തിൽ ഭയപ്പെടേണ്ട് സാഹചര്യമൊന്നും നിലവിലില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡ വ്യക്തമാക്കിയിട്ടുണ്ട്.
ഈ വർഷം 32 പേർക്കാണ് എച്ച് വൺ എൻ വൺ രോഗം സ്ഥിരീകരിച്ചത്. 2013-ലാണ് പന്നിപ്പനി ബാധിച്ച് ഏറ്റവും കൂടുതൽ പേർ മരിച്ചത്. 16 പേരാണ് കഴിഞ്ഞ വർഷം എച്ച് 1 എൻ 1 ബാധിച്ചു മരിച്ചത്. മൊത്തം 1511 പേർക്ക് രോഗം കണ്ടെത്തിയിരുന്നു. ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്‌നം നേരിടുന്നവർ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചേർന്നാൽ മതിയെന്നും രോഗബാധ നിയന്ത്രണവിധേയമാണെന്നും ആരോഗ്യമന്ത്രി അറിയിച്ചിട്ടുണ്ട്.
Next Story