കോഴിക്കോട്: മുസ്ലിം സിത്രീകൾ തെരെഞ്ഞെടുപ്പിൽ മത്സരിക്കുന്നത് മത വിരുദ്ധമാണെന്ന് സമസ്തയുടെ യുവ പണ്ഡിതൻ സിംസാറുൽ ഹഖ് ഹുദവി. പൊളിച്ചടുക്കി സോഷ്യൽ മീഡിയ യുവ പണ്ഡിതനെതിരെ പൊങ്കാലയിടുകയാണ്. ഒപ്പം സ്ത്രീ സംഘടനകളും രംഗത്തുവന്നു.

തദ്ദേശ തെരെഞ്ഞെടുപ്പിൽ 50 ശതമാനം വനിതാ സംവരണം ഏർപ്പെടുത്തിയതോടെ മുസ്ലിം സിത്രീകൾ വ്യാപകമായി മത്സരരംഗത്തെത്തിയ സാഹചര്യത്തിലാണ് ഹുദവിയുടെ വിലയിരുത്തൽ. സ്ത്രീ ശാസ്തീകരണ മുദ്രാവാക്യമുയർത്തിയ മുസ്ലിം സംഘടനകളിൽ പോലും സംവരണം ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു. ഇതിനിടെയാണ് മുസ്ലിം സ്ത്രീകൾ തെരെഞ്ഞെടുപ്പിൽ മത്സരിക്കുന്നത് മത വിരുദ്ധമാണെന്ന സമസ്ത പണ്ഡിതനും പ്രഭാഷകനുമായ സിംസാറുൽ ഹഖ് ഹുദവിയുടെ പ്രഭാഷണം സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചത്. സ്ത്രീകളെ മത്സരരംഗത്തിറക്കുന്നവർ മുസ്ലീമെന്ന പേരുമാറ്റണമെന്നും ലീഗിനെ പരോക്ഷമായി വിമർശിച്ച്് സിംസാറുൽ ഹഖ് പറയുന്നു.

ഇത്തരം ശാസനകൾ മുസ്ലിം സ്ത്രീകൾ തള്ളിക്കളയുമെന്ന് ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് പി.റുക്‌സാന പറഞ്ഞു. തെരെഞ്ഞെടുപ്പിൽ നിരവധി മുസ്ലിം സ്ത്രീകളെ രംഗത്തിറക്കിയിരിക്കുന്ന മുസ്ലിം ലീഗിന് തലവേദനയായിരിക്കുകയാണ് പ്രസ്താവന. സോഷ്യൽ മീഡിയിയൽ പണ്ഡിതനെതിരെ വ്യാപക പ്രതിഷേധമാണ്. സിംസാറുൽ ഹഖ് ഹുദവി എന്ന തികച്ചും സ്ത്രീ വിരുദ്ധനായ പാമരനെ പണ്ഡിതൻ എന്ന് ഒക്കെ വിളിക്കേണ്ടി വരുന്നതും ഒരു ഗതികേട് ആണ്. ഭൂരിപക്ഷ വർഗീയതയുടെ അതിപ്രസരണം പോലെ തന്നെ വർധിച്ചു വരുന്ന പൗരോഹിത്യ വിധേയത്വവും സമുദായം നേരിടുന്ന ഒരു ഭീഷണി ആണെന്ന വികാരവുമായാണ് പൊങ്കലയിടൽ.

തെരഞ്ഞെടുപ്പിൽ സ്ത്രീകൾ മത്സരിക്കുന്നത് മതവിരുദ്ധമാണെന്നും ഭർത്താവിനെ പരിചരിച്ച് വീട്ടിൽ ഇരിക്കേണ്ടവരാണ് സ്ത്രീകളെന്നും സിംസാറുൽ ഹഖ് ഹുദവി.അങ്ങനെയല്ല മൊയ്‌ല്യാരെ.സ്ത്രീകളുടെ പണി മുസ്ല്യാർക്ക് പഴമ്പൊരിയുണ്ടാക്കി അണ്ണാക്കിൽ വച്ച് കൊടുക്കലാണ്.ഇതൊക്കെ ഏത് മാളത്തിൽ നിന്നും ഇറങ്ങി വരുന്നു തമ്പുരാനെ...-ഇങ്ങനെ പോകുന്നു പ്രതികരണങ്ങൾ.

മുസ്ലിം സ്ത്രീകൾ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെതിരെ പണ്ഡിതന്മാർ..... സ്ത്രീകൾ പൊതുരംഗത്ത് പ്രവർത്തിക്കുന്നത് ഇസ്ലാമികവിരുദ്ധം, സ്ത്രീകൾ ഭർത്താവിനെ പരിചരച്ച് വീട്ടിൽ കഴിയണം, സമസ്ത യുവപണ്ഡിതൻ സിംസാറുൽ ഹഖ് ഹുദവി........അപ്പോൾ മത്സരിക്കുന്ന സ്ത്രീകൾക്ക് വോട്ട് ചെയ്യുന്നതു വിലക്കണമായിരുന്നു........ പണ്ഡിതനാണു പോലും പണ്ഡിതൻ-ഇതാണ് മറ്റൊരു വിമർശനം.