- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പ്രേമം' ഒന്നിപ്പിച്ചവർ: ജീവിതത്തിലും ഒന്നായി; ശബരീഷിന്റെയും അശ്വിനിയുടെയും രജിസ്റ്റർ വിവാഹം ഇന്നലെ നടന്നു
ഗായകൻ, ഗാനരചയിതാവ്, അഭിനേതാവ് എന്നീ നിലകളിൽ ശ്രദ്ധേയനായ ശബരീഷ് വർമ വിവാഹിതനായി. മുംബൈ സ്വദേശിനി അശ്വിനി കാലേ ആണ് വധു. അടുത്ത സുഹൃത്തുക്കൾ മാത്രം പങ്കെടുത്ത രജിസ്റ്റർ വിവാഹത്തിനു ശേഷം ഇന്നലെ സുഹൃത്തുക്കൾക്കായി വിവാഹസത്കാരം നടന്നു. 'പ്രേമം' എന്ന ചിത്രത്തിൽ ഒരുമിച്ചു പ്രവർത്തിക്കുമ്പോൾ ആണ് ഇരുവരും തമ്മിൽ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. 'പ്രേമ'ത്തിലെ അഭിനേതാവും ഒരു ഗാനത്തിന്റെ രചയിതാവുമാണ് ശബരീഷ്. 'പ്രേമ'ത്തിന്റെ കലാസംവിധായൻ സുനിൽ ബാബുവിന്റെ സഹായിയായിരുന്ന അശ്വിനി, പ്രേമത്തിലും മറ്റു ചില ചിത്രങ്ങളിലും ചെറിയ വേഷങ്ങളും ചെയ്തിട്ടുണ്ട്. 'ലഡ്ഡു'വാണ് ശബരീഷ് അഭിനയിച്ചു ഏറ്റവുമൊടുവിൽ റിലീസ് ചെയ്ത ചിത്രം.
ഗായകൻ, ഗാനരചയിതാവ്, അഭിനേതാവ് എന്നീ നിലകളിൽ ശ്രദ്ധേയനായ ശബരീഷ് വർമ വിവാഹിതനായി. മുംബൈ സ്വദേശിനി അശ്വിനി കാലേ ആണ് വധു. അടുത്ത സുഹൃത്തുക്കൾ മാത്രം പങ്കെടുത്ത രജിസ്റ്റർ വിവാഹത്തിനു ശേഷം ഇന്നലെ സുഹൃത്തുക്കൾക്കായി വിവാഹസത്കാരം നടന്നു.
'പ്രേമം' എന്ന ചിത്രത്തിൽ ഒരുമിച്ചു പ്രവർത്തിക്കുമ്പോൾ ആണ് ഇരുവരും തമ്മിൽ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. 'പ്രേമ'ത്തിലെ അഭിനേതാവും ഒരു ഗാനത്തിന്റെ രചയിതാവുമാണ് ശബരീഷ്. 'പ്രേമ'ത്തിന്റെ കലാസംവിധായൻ സുനിൽ ബാബുവിന്റെ സഹായിയായിരുന്ന അശ്വിനി, പ്രേമത്തിലും മറ്റു ചില ചിത്രങ്ങളിലും ചെറിയ വേഷങ്ങളും ചെയ്തിട്ടുണ്ട്. 'ലഡ്ഡു'വാണ് ശബരീഷ് അഭിനയിച്ചു ഏറ്റവുമൊടുവിൽ റിലീസ് ചെയ്ത ചിത്രം.
Next Story