- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടുകാർ അന്യായമായി തടങ്കലിൽ വെച്ചിരിക്കുന്ന കൂട്ടുകാരിയെ വിട്ടുകിട്ടാൻ യുവതി ഹൈക്കോടതിയിൽ; 40 കാരിയുടെ ഹേബിയസ് കോർപ്പസിൽ 24കാരിയെ സ്വതന്ത്രയാക്കി ഹൈക്കോടതി: സ്വവർഗരതി നിയമ വിധേയമാക്കിയതിന് പിന്നാലെ നീതിക്കായി കോടതി കയറി ഇറങ്ങിയ കൊല്ലംകാരിക്കും തിരുവനന്തപുരംകാരിക്കും ഇനി ഒരുമിച്ച് താമസിക്കാം
കൊച്ചി: സ്വവർഗരതി നിയമ വിധേയമാക്കിയതിന് പിന്നാലെ ജീവിത പങ്കാളിയെ വിട്ടുകിട്ടാന് കോടതി കയറി ഇറങ്ങിയ യുവതിക്ക് ഒടുവിൽ നീതി കിട്ടി. കൂട്ടുകാരിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കൊല്ലംകാരി ഹൈക്കോടതിയിൽ സമർപ്പിച്ച ഹേബിയസ് കോർപ്പസിലാണ് 24 കാരിയായ തിരുവനന്തപുരം സ്വദേശിനിയെ ഹൈക്കോടതി സ്വതന്ത്രയാക്കിയത്. തനിക്കൊപ്പം ജീവിക്കാൻ ആഗ്രഹിക്കുന്ന യുവതിയെ മാതാപിതാക്കൾ അന്യായമായി തടങ്കലിൽ വെച്ചിരിക്കുകയാണെന്നും അവളെ വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ട് കൊല്ലം വെസ്റ്റ് കല്ലട സ്വദേശിനിയാണ് ഹൈക്കോടതിയിലെത്തിയത്. സ്വവർഗരതി സുപ്രീംകോടതി നിയമ വിധേയമാക്കിയതിന് പിന്നാലെ ഹൈക്കോടതിയിൽ എത്തിയ ആദ്യത്തെ കേസിൽ സന്തോഷകരമായ വിധി പുറപ്പെടുവിച്ച് ഹൈക്കോടതി ഉത്തരവിറക്കുക ആയിരുന്നു. കോടതി നിർദ്ദേശപ്രകാരം ഹാജരാക്കപ്പെട്ട യുവതിക്കു സ്വന്തം താൽപര്യപ്രകാരം ജീവിക്കാൻ അനുമതി നൽകി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. തിരുവനന്തപുരം വട്ടവിള സ്വദേശിനിയായ പങ്കാളിക്ക് 24 വയസുണ്ടെന്നും വേർപിരിയാനാവാത്തതിനാൽ ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ച

കൊച്ചി: സ്വവർഗരതി നിയമ വിധേയമാക്കിയതിന് പിന്നാലെ ജീവിത പങ്കാളിയെ വിട്ടുകിട്ടാന് കോടതി കയറി ഇറങ്ങിയ യുവതിക്ക് ഒടുവിൽ നീതി കിട്ടി. കൂട്ടുകാരിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കൊല്ലംകാരി ഹൈക്കോടതിയിൽ സമർപ്പിച്ച ഹേബിയസ് കോർപ്പസിലാണ് 24 കാരിയായ തിരുവനന്തപുരം സ്വദേശിനിയെ ഹൈക്കോടതി സ്വതന്ത്രയാക്കിയത്. തനിക്കൊപ്പം ജീവിക്കാൻ ആഗ്രഹിക്കുന്ന യുവതിയെ മാതാപിതാക്കൾ അന്യായമായി തടങ്കലിൽ വെച്ചിരിക്കുകയാണെന്നും അവളെ വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ട് കൊല്ലം വെസ്റ്റ് കല്ലട സ്വദേശിനിയാണ് ഹൈക്കോടതിയിലെത്തിയത്.
സ്വവർഗരതി സുപ്രീംകോടതി നിയമ വിധേയമാക്കിയതിന് പിന്നാലെ ഹൈക്കോടതിയിൽ എത്തിയ ആദ്യത്തെ കേസിൽ സന്തോഷകരമായ വിധി പുറപ്പെടുവിച്ച് ഹൈക്കോടതി ഉത്തരവിറക്കുക ആയിരുന്നു. കോടതി നിർദ്ദേശപ്രകാരം ഹാജരാക്കപ്പെട്ട യുവതിക്കു സ്വന്തം താൽപര്യപ്രകാരം ജീവിക്കാൻ അനുമതി നൽകി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. തിരുവനന്തപുരം വട്ടവിള സ്വദേശിനിയായ പങ്കാളിക്ക് 24 വയസുണ്ടെന്നും വേർപിരിയാനാവാത്തതിനാൽ ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ചതാണെന്നും ഹർജിക്കാരി പറയുന്നു.
വീടുവിട്ടിറങ്ങിയ യുവതി കൊല്ലം റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ അമ്മയെ ഫോണിൽ വിളിച്ചു വിവരം പറഞ്ഞു. ഇതിന് പിന്നാലെ പൊലീസിൽ അറിയിച്ച വീട്ടുകാർ പെൺകുട്ടിയെ തടങ്കലിലാക്കുകയായിരുന്നു. വീട്ടുകാർ പൊലീസിൽ പരാതി നൽകിയതിനെ തുടർന്നു യുവതിയെ നെയ്യാറ്റിൻകര മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കി. കോടതി യുവതിയെ സ്വതന്ത്രയാക്കി വിട്ടു. എന്നാൽ, കോടതിയിൽ നിന്നു പുറത്തേക്കു വരുമ്പോൾ വീട്ടുകാർ ബലംപ്രയോഗിച്ചു പിടിച്ചുകൊണ്ടുപോയെന്നാണ് ആക്ഷേപം. പിന്നീടു മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ച യുവതിയെ താൻ അവിടെച്ചെന്നു കണ്ടതായി ഹർജിക്കാരി ബോധിപ്പിച്ചു.
ആശുപത്രിയിൽ നിന്നു യുവതി തനിക്കൊപ്പം വരാൻ തയാറായെങ്കിലും കോടതി ഉത്തരവു ഹാജരാക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. വീട്ടുകാർ യുവതിയെ അന്യായമായി തടഞ്ഞുവച്ചു മാനസികവും ശാരീരികവുമായി പീഡിപ്പിക്കുകയാണെന്നും ജീവനു ഭീഷണിയുണ്ടെന്നും ആരോപിച്ചാണു ഹർജി. പ്രായപൂർത്തിയായ സമാന ലിംഗക്കാർ ജീവിതം പങ്കിടുന്നതു നിയമവിധേയമാണെന്ന സമീപകാല സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടിയാണു നാൽപതുകാരിയുടെ ഹർജി.

