- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാരം കുറഞ്ഞ സ്കൂൾ ബാഗുകൾ രംഗത്തിറക്കി ഹാബിറ്റാറ്റ് സ്കൂളുകൾ; ബാഗിലുള്ള പ്രത്യേക സ്ട്രാപ്പ് കുട്ടികളുടെ തോളിന് അമിതഭാരം നൽകുന്നില്ല
അജ്മാൻ: സ്കൂൾ ബാഗുകളുടെ ഭാരം കുറച്ച് വിദ്യാഭ്യാസ രംഗത്ത് പുത്തൻ മാതൃക സൃഷ്ടിച്ചിരിക്കുകയാണ് ഹാബിറ്റാറ്റ് സ്കൂളുകൾ. അജ്മാനിലും ഉമ്മുൽഖുവൈനിലുമായി ഹാബിറ്റാറ്റ് ഗ്രൂപ് ഓഫ് സ്കൂളിന് കീഴിൽ പ്രവർത്തിക്കുന്ന വിദ്യാലയങ്ങളിലാണ് ഭാരം കുറഞ്ഞതും കൂടുതൽ സൗകര്യപ്രദവുമായ ബാഗുകൾ പരിചയപ്പെടുത്തുന്നത്. കുട്ടികൾക്ക് താങ്ങാവുന്ന വിധത്തിൽ, ആവശ്യമായ പുസ്തകങ്ങളും ചോറ്റുപാത്രവും ഉൾപ്പെടുത്തിത്തന്നെ ഭാരം കുറയ്ക്കാമെന്നതാണ് ബാഗുകളുടെ സവിശേഷത. ബാഗുകളുടെ പ്രത്യേകതരത്തിലുള്ള സ്ട്രാപ് കുട്ടികളുടെ തോളിന് അമിതഭാരം നൽകാതെ താങ്ങാകും. മാത്രമല്ല, അരക്കെട്ടിൽ കെട്ടാവുന്ന ഒരു ബെൽറ്റും പിറകിൽ അധികഭാരം വരാത്ത വിധത്തിലുള്ള 'ഫോം റെസ്റ്റും' പുസ്തകക്കെട്ടിന്റെ ഭാരം കുറയ്ക്കുന്നു. സ്കൂളിന്റെ ലോഗോയ്ക്കൊപ്പം തന്നെ, ക്ലാസും പേരുവിവരങ്ങളും രേഖപ്പെടുത്താനുള്ള സംവിധാനവുമുള്ളതും കെ.ജി., പ്രൈമറി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് മൂന്ന് നിറങ്ങളിൽ നൽകുന്നതും കുട്ടികളെ പെട്ടന്നു തിരിച്ചറിയാൻ സഹായിക്കും. ഹാബിറ്റാറ്റ് ഗ്രൂപ് ഓഫ് സ്കൂൾസിന് കീഴിൽ
അജ്മാൻ: സ്കൂൾ ബാഗുകളുടെ ഭാരം കുറച്ച് വിദ്യാഭ്യാസ രംഗത്ത് പുത്തൻ മാതൃക സൃഷ്ടിച്ചിരിക്കുകയാണ് ഹാബിറ്റാറ്റ് സ്കൂളുകൾ. അജ്മാനിലും ഉമ്മുൽഖുവൈനിലുമായി ഹാബിറ്റാറ്റ് ഗ്രൂപ് ഓഫ് സ്കൂളിന് കീഴിൽ പ്രവർത്തിക്കുന്ന വിദ്യാലയങ്ങളിലാണ് ഭാരം കുറഞ്ഞതും കൂടുതൽ സൗകര്യപ്രദവുമായ ബാഗുകൾ പരിചയപ്പെടുത്തുന്നത്. കുട്ടികൾക്ക് താങ്ങാവുന്ന വിധത്തിൽ, ആവശ്യമായ പുസ്തകങ്ങളും ചോറ്റുപാത്രവും ഉൾപ്പെടുത്തിത്തന്നെ ഭാരം കുറയ്ക്കാമെന്നതാണ് ബാഗുകളുടെ സവിശേഷത.
ബാഗുകളുടെ പ്രത്യേകതരത്തിലുള്ള സ്ട്രാപ് കുട്ടികളുടെ തോളിന് അമിതഭാരം നൽകാതെ താങ്ങാകും. മാത്രമല്ല, അരക്കെട്ടിൽ കെട്ടാവുന്ന ഒരു ബെൽറ്റും പിറകിൽ അധികഭാരം വരാത്ത വിധത്തിലുള്ള 'ഫോം റെസ്റ്റും' പുസ്തകക്കെട്ടിന്റെ ഭാരം കുറയ്ക്കുന്നു. സ്കൂളിന്റെ ലോഗോയ്ക്കൊപ്പം തന്നെ, ക്ലാസും പേരുവിവരങ്ങളും രേഖപ്പെടുത്താനുള്ള സംവിധാനവുമുള്ളതും കെ.ജി., പ്രൈമറി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് മൂന്ന് നിറങ്ങളിൽ നൽകുന്നതും കുട്ടികളെ പെട്ടന്നു തിരിച്ചറിയാൻ സഹായിക്കും.
ഹാബിറ്റാറ്റ് ഗ്രൂപ് ഓഫ് സ്കൂൾസിന് കീഴിൽ പ്രവർത്തിക്കുന്ന അജ്മാനിലെ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ, അജ്മാനിലെയും ഉമ്മുൽഖുവൈനിലെയും ഹാബിറ്റാറ്റ് സ്കൂളുകൾ എന്നിവയിലെ വിദ്യാർത്ഥികൾക്ക് പുതിയ അദ്ധ്യയന വർഷത്തിൽ ഈ ബാഗുകൾ വിതരണം ചെയ്യുമെന്ന് മാനേജിങ് ഡയറക്ടർ ശംസു സമാൻ സി.ടി. അറിയിച്ചു. പുസ്തകക്കെട്ടുകളുടെ ഭാരം കുട്ടികളുടെ ആരോഗ്യത്തെ തന്നെ ബാധിക്കുന്നുവെന്ന കണ്ടെത്തലിൽ തന്നെ ശംസു സമാൻ തന്നെയാണ് ഭാരം കുറഞ്ഞ ബാഗുകൾ യാഥാർത്ഥ്യമാക്കാൻ മുൻകൈയെയുടുത്തത്.
ആരോഗ്യ വിദഗ്ദ്ധരുടെയും വിദ്യാഭ്യാസ വിചക്ഷണരുടെയും നിർദ്ദേശപ്രകാരം, അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും അഭിപ്രായങ്ങൾ കൂടി പരിഗണിച്ചാണ് പുതിയ മാതൃകകൾ തയ്യാറാക്കിയത്. ശരീരഭാരത്തേക്കാൾ 15 മുതൽ 20 ശതമാനംവരെ കൂടുതൽ തൂക്കംവരുന്ന ബാഗുകൾ ചുമക്കുന്നത് കുട്ടികളുടെ ആരോഗ്യത്തിന് ഹാനികരമാകുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. എന്നാൽ, ഈയൊരു പ്രശ്നത്തിന് പരിഹാരമാകുന്ന തരത്തിലുള്ള ബാഗുകൾ വിപണിയിൽ വിരളമാണ്-അദ്ദേഹം ചൂണ്ടിക്കാട്ടി.
ബാഗിന്റെ ഭാരം തോളിൽ മാത്രമായി തൂങ്ങാതെ, പിറകിൽ ഒരേപോലെ വ്യാപിച്ച് ലഘുവായി നിർത്തുന്നതിന് 'ഹിപ് ബെൽറ്റ്' സഹായകമാകുമെന്ന് പ്രമുഖ ശിശുരോഗ വിദഗ്ദ്ധനും മെട്രോ മെഡിക്കൽ സെന്റർ ഡയറക്ടറുമായ ഡോ. ജമാലൂദ്ദീൻ അബൂബക്കർ പറഞ്ഞു. അല്ലാത്തപക്ഷം, നട്ടെല്ല് പിറകോട്ട് വളയുന്നതിന് വരെ അമിതഭാരമുള്ള ബാഗുകൾ കാരണമാകും.
ടെക്സ്റ്റ് ബുക്കുകളുടെ എണ്ണം കുറയ്ക്കുന്നതിനും സ്കൂൾ പാഠ്യപുസ്തക കമ്മിറ്റി പദ്ധതി ആവിഷ്കരിച്ചതായി സ്കൂൾ അക്കാദമിക് ഡയറക്ടർ സി.ടി. ആദിൽ പറഞ്ഞു. ഗ്രേഡ് 1, 2 ക്ലാസുകളിലേക്ക് ഓരോ വിഷയത്തെ ആസ്പദമാക്കിയിലുള്ള ടെക്സ്റ്റ് ബുക്കുകൾക്ക് പകരം, ഓരോ ടേമിലേക്കായാണ് പുസ്തകങ്ങൾ തയ്യാറാക്കിയിട്ടുള്ളത്. സപ്ലിമെന്ററി പുസ്തകങ്ങൾ ഒഴിവാക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ നാല് പുസ്തകങ്ങൾക്ക് ഒരു പുസ്തകം കൊണ്ടുവന്നാൽ മതിയാകും-ആദിൽ ചൂണ്ടിക്കാട്ടി.
പാഠ്യ പാഠ്യേതര വിഷയങ്ങൾക്കും പ്രായോഗിക പരിജ്ഞാനത്തിനും പ്രാധാന്യം നൽകുന്ന വിദ്യാഭ്യാസ രീതിയാണ് ഹാബിറ്റാറ്റ് സ്കൂളുകളിൽ അനുവർത്തിക്കുന്നത്. 'എല്ലാത്തിൽ നിന്നും പാഠമുൾക്കൊള്ളുക'യെന്ന മുദ്രാവാക്യവുമായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ ശൈഖ് സുൽത്താൻ ബിൻ സഖർ അൽ നുഐമിയുടെ അദ്ധ്യക്ഷത(Chairmanship)യിലാണ് പ്രവർത്തിക്കുന്നത്. വെബ്സൈറ്റ്: www.habitatschool.org.