- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അജ്ഞാത ഫോൺ നമ്പറുകൾക്ക് പിന്നിൽ അന്താരാഷ്ട്ര ബന്ധമുള്ള ഹാക്കർമാർ; അറിയാത്ത നമ്പരിൽ നിന്ന് വരുന്ന ഫോൺ കോളുകൾ സ്വീകരിക്കുന്നതും തിരിച്ചുവിളിക്കുന്നതും അപകടം; കുവൈറ്റിലെ വാണിജ്യ വ്യവസായ മന്ത്രാലയം മുന്നറിയിപ്പുമായി രംഗത്ത്
തുടർച്ചയായ ഫോൺ വിളികളിലൂടെ ആളുകളുമായി ബന്ധം സ്ഥാപിച്ച് ബാങ്ക് അക്കൗണ്ട് ഉൾപ്പെടെയുള്ള സ്വകാര്യ വിവരങ്ങൾ കരസ്ഥമാക്കുന്ന സംഘം വ്യാപകമായതോടെ ജാഗ്രതാ മുന്നറിയിപ്പുമായി മന്ത്രാലയം രംഗത്ത്. അജ്ഞാത ഫോൺ നമ്പറുകൾക്ക് പിന്നിൽ അന്താരാഷ്ട്ര ബന്ധമുള്ള ഹാക്കർമാരാണെന്ന മുന്നറിയിപ്പുമായാണ് കുവൈറ്റിലെ വാണിജ്യ വ്യവസായ മന്ത്രാലയം രംഗത്തെത്തിയത്. അജ്ഞാത നമ്പറുകളിൽ നിന്നുള്ള ഫോൺ കോളുകൾ സ്വീകരിക്കുന്നതും അത്തരം നമ്പറുകളിലേക്ക് തിരിച്ചു വിളിക്കുന്നതും അപകടകരമെന്നാണ് മുന്നറിയിപ്പ് .തട്ടിപ്പു വിളികൾക്കെതിരെ ജാഗ്രതയോടെയിരിക്കണമെന്ന് മന്ത്രാലയ വൃത്തങ്ങൾ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു. സമ്മാനത്തുക അക്കൗണ്ടിലേക്ക് മാറ്റാൻ ബാങ്ക് വിവരങ്ങൾ ആവശ്യപ്പെട്ട് വരുന്ന അനോണിമസ് കാളുകൾ അപകടത്തിന് വഴിയൊരുക്കും എന്നാണു അധികൃതർ ഓർമ്മപ്പെടുത്തുന്നത് . ഭാഗ്യക്കുറിക്ക് പുറമേ വിലകൂടിയ വാഹനങ്ങൾ , ആഭരണങ്ങൾ , സ്മാർട്ട് ഫോൺ, ആഡംഭര വസ്തുക്കൾ എന്നിവയുമായി ബന്ധപ്പെട്ടും തട്ടിപ്പ് സജീവമാണ് . അന്താരാഷ്ട്ര ബന്ധമുള്ള ഹാക്കർമാരുടെ സംഘമാണ് ഇത്തരം സ
തുടർച്ചയായ ഫോൺ വിളികളിലൂടെ ആളുകളുമായി ബന്ധം സ്ഥാപിച്ച് ബാങ്ക് അക്കൗണ്ട് ഉൾപ്പെടെയുള്ള സ്വകാര്യ വിവരങ്ങൾ കരസ്ഥമാക്കുന്ന സംഘം വ്യാപകമായതോടെ ജാഗ്രതാ മുന്നറിയിപ്പുമായി മന്ത്രാലയം രംഗത്ത്. അജ്ഞാത ഫോൺ നമ്പറുകൾക്ക് പിന്നിൽ അന്താരാഷ്ട്ര ബന്ധമുള്ള ഹാക്കർമാരാണെന്ന മുന്നറിയിപ്പുമായാണ് കുവൈറ്റിലെ വാണിജ്യ വ്യവസായ മന്ത്രാലയം രംഗത്തെത്തിയത്.
അജ്ഞാത നമ്പറുകളിൽ നിന്നുള്ള ഫോൺ കോളുകൾ സ്വീകരിക്കുന്നതും അത്തരം നമ്പറുകളിലേക്ക് തിരിച്ചു വിളിക്കുന്നതും അപകടകരമെന്നാണ് മുന്നറിയിപ്പ് .തട്ടിപ്പു വിളികൾക്കെതിരെ ജാഗ്രതയോടെയിരിക്കണമെന്ന് മന്ത്രാലയ വൃത്തങ്ങൾ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു.
സമ്മാനത്തുക അക്കൗണ്ടിലേക്ക് മാറ്റാൻ ബാങ്ക് വിവരങ്ങൾ ആവശ്യപ്പെട്ട് വരുന്ന അനോണിമസ് കാളുകൾ അപകടത്തിന് വഴിയൊരുക്കും എന്നാണു അധികൃതർ ഓർമ്മപ്പെടുത്തുന്നത് . ഭാഗ്യക്കുറിക്ക് പുറമേ വിലകൂടിയ വാഹനങ്ങൾ , ആഭരണങ്ങൾ , സ്മാർട്ട് ഫോൺ, ആഡംഭര വസ്തുക്കൾ എന്നിവയുമായി ബന്ധപ്പെട്ടും തട്ടിപ്പ് സജീവമാണ് .
അന്താരാഷ്ട്ര ബന്ധമുള്ള ഹാക്കർമാരുടെ സംഘമാണ് ഇത്തരം സന്ദേശങ്ങൾക്ക് പിന്നിലെന്ന് തെളിഞ്ഞിട്ടുണ്ട്. നൈജീരിയ, സെനഗൽ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് ഇത്തരം തട്ടിപ്പ് വിളികൾ കൂടുതലായും വരുന്നത്ത്.