- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ആർദ്രതയുള്ള മനസ്സും സൃഷ്ടാവിനോടുള്ള കടപ്പാടും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രേരകമാകുന്നു;പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ
ദുബൈ: സൃഷ്ടികളോടുള്ള ജഗനിയന്താവിന്റെ നസ്സീമമായ കാരുണ്യത്തോടുള്ള കടപ്പാടും, ആർദ്രതയുള്ള മനസ്സും മനുഷ്യനെ സഹജീവികളോടുള്ള കരുണയ്ക്കും, കാരുണ്യപ്രവർത്തനങ്ങൾക്കും പ്രചോദിതനാക്കുന്നു എന്നും, 'നിങ്ങൾ ഭൂമിയിലുള്ളവരോട് കരുണ കാണിക്കുവിൻ, നിങ്ങൾക്ക് എന്നിൽ നിന്ന് കാരുണ്യവർഷമുണ്ടാകുമെന്നുള്ള ദൈവ വചനത്തിൽ വിശ്വസിക്കുന്നവരാണ് നാമെന്
ദുബൈ: സൃഷ്ടികളോടുള്ള ജഗനിയന്താവിന്റെ നസ്സീമമായ കാരുണ്യത്തോടുള്ള കടപ്പാടും, ആർദ്രതയുള്ള മനസ്സും മനുഷ്യനെ സഹജീവികളോടുള്ള കരുണയ്ക്കും, കാരുണ്യപ്രവർത്തനങ്ങൾക്കും പ്രചോദിതനാക്കുന്നു എന്നും, 'നിങ്ങൾ ഭൂമിയിലുള്ളവരോട് കരുണ കാണിക്കുവിൻ, നിങ്ങൾക്ക് എന്നിൽ നിന്ന് കാരുണ്യവർഷമുണ്ടാകുമെന്നുള്ള ദൈവ വചനത്തിൽ വിശ്വസിക്കുന്നവരാണ് നാമെന്നും പാണക്കാട് സാദിക്ക് അലി ശിഹാബ് തങ്ങൾ അഭിപ്രായപെട്ടു ദുബൈ കെ.എം.സി.സി കാസറഗോഡ് മണ്ഡലം കമ്മിറ്റിയുടെ ബഹുമുഖ ജീവകാരുണ്യ പദ്ധതിയായ 'ഹദിയ' യുടെ ബ്രോഷർ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാരുണ്യ പ്രവർത്തനം കൊണ്ട് റമസാനിനെ ധന്യമാകി വിജയം കരസ്ഥമാകുന്ന കൂട്ടത്തിൽ ഉൾപെടാൻ നമുക്ക് സാധിക്കണം എന്നും സമൂഹത്തിന്റെ താഴെ തട്ടിലുള്ളവർക്കിടയിൽ കാരുണ്യ പ്രവർത്തനം കൊണ്ട് ചരിത്രം സൃഷ്ടിക്കാൻ കെ എം സി സി ക്ക് സാധിച്ചുവെന്നും തങ്ങൾ അഭിപ്രായപ്പെട്ടു. സമൂഹത്തിന്റെ താഴെ തട്ടിലുള്ളവരെ കൈ പിടിച്ചുയർത്തുമ്പോഴും, പ്രവാസ ഭൂമിയിൽ തന്നെ യാതനകളും കഷ്ടപാടുകളും നേരിടുന്ന, രോഗം കൊണ്ട് വലയുന്ന, നിയമകുരുക്കിൽ പെട്ടുലയുന്ന, യാത്രരേഖകൾ നഷ്ടപെട്ട, തിരിച്ച് വീടണയാൻ ബുദ്ധിമുട്ടുന്ന പ്രവാസികളേയും അറിഞ്ഞ് സഹായിക്കാനായി, കെ.എം.സി.സി നടപ്പിലാക്കിയ പദ്ധതികൾ കാലോചിതവും പ്രശംസനീയവുമാണെന്ന് തങ്ങൾ കൂട്ടിചേർത്തു,
എസ്.റ്റി.യു സംസ്ഥാന വൈസ് പ്രസിഡന്റും കാസറഗോഡ് ജില്ലാ മുസ്ലിം ലീഗ് ട്രഷററുമായ എം അബ്ദുല് റഹമാൻ ബ്രോഷർ ഏറ്റുവാങ്ങി, ' കഴിഞ്ഞ കാലങ്ങളിൽ കാസറഗോഡ് മണ്ഡലം കമ്മിറ്റി ചെയ്ത പ്രവർത്തനങ്ങൾ ശ്ലാഘനീയമായിരുന്നെന്നും,സൗജന്യ ഡയാലിസിസ്പദ്ധതി നടപ്പാകിയതോടെ ജില്ലയിലെ കിഡ്‌നി രോഗം കൊണ്ട് കഷ്ടപ്പെടുന്നവർക്ക് വല്യ ആശ്വാസം പ്രദാനം ചെയ്തുവെന്നും ആത്മാർത്ഥതയും ദൃഢനിശ്ചയവുമുള്ള പ്രവർത്തകരുടേയും നേതൃത്വത്തിന്റേയും വിജയമാണിതെന്നും, കെ എം സി സി യുടെ പ്രവർത്തങ്ങൾ പ്രശംസകൾക്കും അനുമോദനങ്ങൾക്കും അതീതമാണെന്നും എസ്.റ്റി.യു സംസ്ഥാന വൈസ് പ്രസിഡന്റും കാസറഗോഡ് ജില്ലാ മുസ്ലിം ലീഗ് ട്രഷററുമായ എം അബ്ദുൽ റഹമാൻ അഭിപ്രായപെട്ടു
ദുബൈ ഫ്‌ളോറ ക്രീക്ക് ഹോട്ടലിൽ വച്ച് നടന്ന പരിപാടി യു.എ.ഇ കെ.എം.സി.സി ഉപദേശക സമിതി വൈസ് ചെയർമാന് യഹയ തളങ്കര ഉൽഘാടനം ചെയ്തു, പ്രസിഡന്റ് സലാം കന്യപ്പാടി അദ്ധ്യക്ഷത വഹിച്ചു, ജില്ല മുസ്ലിം ലീഗ് ട്രഷറർ എ അബ്ദുൽ റഹമാൻ ദുബൈ കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് പി കെ അന് വർനഹ, മുൻ വൈസ് പ്രസിഡന്റ് എരിയാൽ മുഹമ്മദ് കുഞ്ഞി, മുൻ സെക്രട്ടറി ഹനീഫ് കൽമട്ട, കാസറഗോഡ് ജില്ലാ കമ്മിറ്റി പ്രസിഡന്റ് ഹംസ തൊട്ടി, സെക്രട്ടറി ഹസ്സൈനാർ ബീജന്തടുക്ക, മണ്ഢലം ഭാരവാഹികളായ സലീം ചേരങ്കൈ, എ.കെ കരീം മൊഗർ, മുനീഫ് ബദിയടുക്ക, സത്താർ ആലമ്പാടി, റഹ്മാൻ പടിഞ്ഞാർ, സിദ്ധീക്ക് ചൗക്കി, റഹീം നെക്കര, ഇഖ്ബാൽ കൊട്ടയാടി തുടങ്ങിയവർ സംബന്ധിച്ചു,ദുബൈ കെ.എം.സി.സി കാസറഗോഡ് മണ്ഢലം ജനറൽ സെക്രട്ടറി പി ഡി നൂറുദ്ദീൻ ആറാട്ടുകടവ് സ്വാഗതവും, ട്രഷറർ ഫൈസൽ പട്ടേൽ നന്ദിയും പറഞ്ഞു
ബൈത്തുറഹ്മ, സ്‌നേഹ സാന്ത്വനം, മെഡി കെയർ, ആശ്രയ, വിധവാ സുരക്ഷാ സ്‌കീം, മുസാഹദ് മുഹല്ലിം സമാശ്വാസ പദ്ധതി' 'സൗജന്യമരുന്ന് വിതരണം,ചികിത്സാ സഹായം,ജീലൻരക്ഷാസഹായോപകരണങ്ങൾ അനുവദിക്കൽ തുടങ്ങിയവയാണ് 'ഹദിയ' പദ്ദതിക്ക് കീഴിൽ . ലക്ഷ്യമാകുന്നത് എന്നും ഹദിയ കാരുണ്യ പദ്ധതി വന് വിജയമാകണം എന്നും പ്രസിടന്റ്‌റ് സലാം കന്യപ്പാടി ജനറൽ സെക്രട്ടറി പി ഡി നൂറുദ്ദീൻ ട്രസർ ഫൈസൽ പട്ടേൽ എന്നിവർ ആവശ്യപെട്ടു