- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹാദിയ കേസിൽ കൈവച്ച് വിവാദത്തിൽപ്പെടാൻ ജസ്റ്റീസ് രവീന്ദ്രന് താൽപ്പര്യമില്ല; മതംമാറ്റ കേസ് അന്വേഷണത്തിലെ മേൽനോട്ടത്തിൽ നിന്ന് മുൻ സുപ്രീംകോടതി ജഡ്ജി പിന്മാറി; എൻഐഎ അന്വേഷണത്തിനെതിരെ വീണ്ടും സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി ഭർത്താവ് ഷഫിൻ ജഹാനും
ന്യൂഡൽഹി: ഹാദിയ കേസിന്റെ മേൽനോട്ട ചുമതലയിൽ നിന്നു മുൻ സുപ്രീം കോടതി ജഡ്ജി ആർ.വി.രവീന്ദ്രൻ പിന്മാറി. വൈക്കം സ്വദേശി ഹാദിയ(അഖില)യും കൊല്ലം സ്വദേശി ഷഫിൻ ജഹാനുമായുള്ള വിവാഹവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ദേശീയ അന്വേഷണ ഏജൻസിയാണ് പരിശോധിക്കുന്നത്. ഈ അന്വേഷണത്തിന് മേൽനോട്ടം വഹിക്കാനാണ് മുൻ ജസ്റ്റീസിനെ നിയോഗിച്ചത്. അതിനിടെ കേസിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷണത്തിനുള്ള ഉത്തരവു പിൻവലിക്കണമെന്നാവശ്യപ്പെട്ടു ഷഫിൻ ജഹാൻ സുപ്രീം കോടതിയെ സമീപിക്കും. ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ട ഹാദിയ കേസിൽ എൻഐഎ അന്വേഷണം തുടങ്ങിയിരുന്നു. അഖില എന്ന ഹിന്ദു പെൺകുട്ടി മതംമാറി ഹാദിയ എന്ന പേര് സ്വീകരിക്കുകയും മുസ്ലിം യുവാവിനെ വിവാഹം കഴിക്കുകയും ചെയ്ത സംഭവത്തിലാണ് സുപ്രീംകോടതിയുടെ നിർദ്ദേശപ്രകാരം ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷണം ആരംഭിച്ചത്. സുപ്രിംകോടതിയുടെ നിർദ്ദേശപ്രകാരം തങ്ങൾ കേസ് രജിസ്റ്റർ ചെയ്തതായും അന്വേഷണം ആരംഭിച്ചതായും അന്വേഷണസംഘത്തലവൻ ശരത്കുമാർ അറിയിച്ചു. കേസിൽ കേരളാ പൊലീസിൽ നിന്നും ഫയലുകൾ വാങ്ങാനും ഒരുങ്ങുകയാണ് എ

ന്യൂഡൽഹി: ഹാദിയ കേസിന്റെ മേൽനോട്ട ചുമതലയിൽ നിന്നു മുൻ സുപ്രീം കോടതി ജഡ്ജി ആർ.വി.രവീന്ദ്രൻ പിന്മാറി. വൈക്കം സ്വദേശി ഹാദിയ(അഖില)യും കൊല്ലം സ്വദേശി ഷഫിൻ ജഹാനുമായുള്ള വിവാഹവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ദേശീയ അന്വേഷണ ഏജൻസിയാണ് പരിശോധിക്കുന്നത്. ഈ അന്വേഷണത്തിന് മേൽനോട്ടം വഹിക്കാനാണ് മുൻ ജസ്റ്റീസിനെ നിയോഗിച്ചത്. അതിനിടെ കേസിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷണത്തിനുള്ള ഉത്തരവു പിൻവലിക്കണമെന്നാവശ്യപ്പെട്ടു ഷഫിൻ ജഹാൻ സുപ്രീം കോടതിയെ സമീപിക്കും.
ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ട ഹാദിയ കേസിൽ എൻഐഎ അന്വേഷണം തുടങ്ങിയിരുന്നു. അഖില എന്ന ഹിന്ദു പെൺകുട്ടി മതംമാറി ഹാദിയ എന്ന പേര് സ്വീകരിക്കുകയും മുസ്ലിം യുവാവിനെ വിവാഹം കഴിക്കുകയും ചെയ്ത സംഭവത്തിലാണ് സുപ്രീംകോടതിയുടെ നിർദ്ദേശപ്രകാരം ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷണം ആരംഭിച്ചത്. സുപ്രിംകോടതിയുടെ നിർദ്ദേശപ്രകാരം തങ്ങൾ കേസ് രജിസ്റ്റർ ചെയ്തതായും അന്വേഷണം ആരംഭിച്ചതായും അന്വേഷണസംഘത്തലവൻ ശരത്കുമാർ അറിയിച്ചു. കേസിൽ കേരളാ പൊലീസിൽ നിന്നും ഫയലുകൾ വാങ്ങാനും ഒരുങ്ങുകയാണ് എൻഐഎ സംഘം. കേസിനെ കുറിച്ചുള്ള വിവരങ്ങൾ കൈമാറണമെന്ന് നേരത്തെ കോടതി തന്നെ സംസ്ഥാന പൊലീസിനോട് നിർദ്ദേശിച്ചിരുന്നു.
ഹാദിയയുടെ മതംമാറ്റത്തിലും വിവാഹത്തിലും തീവ്രവാദ സ്വഭാവമുള്ള ഇടപെടലുകൾ നടന്നെന്ന് പിതാവ് ആശോകനാണ് ഹൈക്കോടതിയിൽ പരാതി നൽകിയത്. ഇതേതുടർന്ന് ഹൈക്കോടതി, ഹാദിയയും ഷഫിൻ ജഹാൻ എന്ന യുവാവും തമ്മിലുള്ള വിവാഹം റദ്ദു ചെയ്യുകയും പെൺകുട്ടിയെ മാതാപിതാക്കൾക്കൊപ്പം വിടുകയുമായിരുന്നു. ഹൈക്കോടതി നടപടിക്കെതിരേ ഷഫിൻ ജഹാനാണ് സുപ്രിംകോടതിയെ സമീപിച്ചത്. തുടർന്ന് കേസിൽ കേന്ദ്രസർക്കാരിന്റെയും സംസ്ഥാനസർക്കാരിന്റെയും നിലപാട് തേടിയശേഷം എൻഐഎ അന്വേഷണത്തിന് സുപ്രിംകോടതി ഉത്തരവിടുകയായിരുന്നു. ഹാദിയയെ നിർബന്ധിച്ചു മതംമാറ്റിയതാണെന്നും പെൺകുട്ടികളെ തട്ടിയെടുത്തു വിവാഹം കഴിപ്പിക്കുകയാണെന്നും മറ്റുമാണ് എൻഐഎ കഴിഞ്ഞ 16നു കോടതിയിൽ ആരോപിച്ചത്.
ആരോപണവിധേയരുൾപ്പെട്ട മൂന്നു മതംമാറ്റ കേസുകളുണ്ടെന്നും അവർക്കു സമിതി ബന്ധമുണ്ടെന്നു ഹൈക്കോടതിയുടെ ഉത്തരവിൽ ആരോപണമുണ്ടെന്നും എൻഐഎ വാദിച്ചു. ഹാദിയയുമായുള്ള തന്റെ വിവാഹം അസാധുവാക്കിയ ഹൈക്കോടതി വിധി ചോദ്യംചെയ്തു ഷഫിൻ ജഹാൻ നൽകിയ ഹർജിയിലാണു സുപ്രീം കോടതി എൻഐഎ അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണം നീതിപൂർവകമെന്ന് ഉറപ്പുവരുത്താനാണു ജസ്റ്റിസ് രവീന്ദ്രനെ മേൽനോട്ടത്തിനു നിർദ്ദേശിച്ചത്. എന്നാൽ, മേൽനോട്ടം വഹിക്കാൻ തനിക്കാവില്ലെന്നു ജസ്റ്റിസ് രവീന്ദ്രൻ വ്യക്തമാക്കിയ സാഹചര്യത്തിൽ എൻഐഎയ്ക്ക് അന്വേഷണവുമായി മുന്നോട്ടുപോകാനാവില്ല. പുതിയ ആളെ സുപ്രീംകോടതി ഇനി നിയോഗിക്കും.
ജസ്റ്റിസ് രവീന്ദ്രൻ പിന്മാറിയ വിവരം ഹാദിയ കേസ് അന്വേഷിക്കുന്ന എൻഐഎ കൊച്ചി യൂണിറ്റിനു കൈമാറിയിട്ടുണ്ട്. ഡിഎസ്‌പി പി.വിക്രമിനാണ് അന്വേഷണച്ചുമതല. ഹാദിയയുടെ മാതാപിതാക്കൾ, സുഹൃത്തുക്കൾ എന്നിവരുടെ മൊഴികൾ അന്വേഷണ സംഘം ഉടൻ രേഖപ്പെടുത്തും. അന്വേഷണത്തിനുള്ള ഉത്തരവു പിൻവലിക്കണമെന്നും ഹാദിയയെ കോടതിയിൽ ഹാജരാക്കാൻ നിർദ്ദേശിക്കണമെന്നും ആവശ്യപ്പെട്ടു ഷഫിൻ ജഹാൻ അടുത്തയാഴ്ച സുപ്രീം കോടതിയിൽ അപേക്ഷ നൽകുമെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകൻ ഹാരീസ് ബീരാൻ വ്യക്തമാക്കിയത്.
ഈയിടെ ഹാദിയയെ നേരിട്ടുകണ്ടവരുടെയും കാണാൻ ശ്രമിച്ചവരുടെയും പരാമർശങ്ങളിൽനിന്നു വ്യക്തമാകുന്നത് യുവതി വീട്ടുതടങ്കലിലാണെന്നാണ്. ഇതും കണക്കിലെടുക്കണമെന്നു കോടതിയോട് ആവശ്യപ്പെടുമെന്ന് അഭിഭാഷകൻ പറഞ്ഞു. വൈക്കത്ത് മാതാപിതാക്കൾക്കൊപ്പം ഹാദിയ കഴിയുന്ന വീട്ടിൽ ശബരിമല തന്ത്രി കുടുംബാംഗം രാഹുൽ ഈശ്വർ സന്ദർശനം നടത്തുകയും ഹാദിയയ്ക്കും മാതാപിതാക്കൾക്കുമൊപ്പമുള്ള ചിത്രങ്ങളും ദൃശ്യങ്ങളും പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റുചെയ്യുകയും ചെയ്ത സംഭവം വിവാദമായിരുന്നു. മാധ്യമപ്രവർത്തകരെപോലും വീട്ടിലേക്ക് കടത്തിവിടാൻ വീടിന് കാവൽ നിൽക്കുന്ന പൊലീസ് തയാറായിരുന്നില്ല. ഈ സാഹചര്യത്തിൽ രാഹുൽ ഈശ്വറിന് വീട്ടിൽ കയറാൻ അനുവാദം നൽകിയതാണ് വിവാദമായത്. ഇതിന് ശേഷം ചില പൊതു പ്രവർത്തകരും ഹാദിയയെ കാണാൻ വീട്ടിലെത്തിയിരുന്നു. ഇതും വിവാദമായി. ഇവരോട് താൻ വീട്ടുതടങ്കലിലാണെന്ന് ഹാദിയ പറഞ്ഞതായാണ് റിപ്പോർട്ട്.

