മാധ്യമങ്ങൾ അടിസ്ഥാനപരമായും ആത്യന്തികമായും ഭരണഘടനയേയും ജനാധിപത്യത്തെയും പിൻതുടരണമെന്നാണ് എന്ഡറെ പക്ഷം. ആദ്യം വാർത്ത പിന്നീട് വ്യാഖ്യാനം. അതാണ് ശരി.. ഇന്ന് രണ്ട് സംഭവങ്ങളാണ് ചൂടേറ്റിയത്.. ഒന്ന് കുറച്ച് നാളായി നമ്മെ ഏവരേയും ചൂഴ്ന്ന് നിന്ന ഹാദിയ കേസ്. രണ്ട് എസ് ദുർഗ എന്ന സിനിമ. എസ് ദുർഗ എന്ന സിനിമയിലെ തായോളി,മൈരേ, കുണ്ണ എന്നീ വാക്കുകൾ സെൻസർ ചെയ്തും പേരിലെ സെക്‌സി നീക്കി എസ് ദുർഗ എന്ന് ആക്കുകയും ചെയ്തിരുന്നു. സിനിമയ്ക്ക് പ്രദർശനാനുമതിയും ലഭിച്ചിരുന്നു. കേരള ഫിലിം ഫെസ്റ്റിവെലിൽ സിനിമ ഉൾപ്പെടുത്തിയപ്പോൾ സംവിധായകൻ വലിയ വായിൽ അഹങ്കാരക്കുറിപ്പ് ഫേസ് ബുക്കിൽ പോസ്റ്റുകയും പടം കേരളത്തിൽ കാണിക്കുന്നില്ലെന്ന് പറയുകയും ചെയ്തിരുന്നു.

സാരമില്ല അത് അയാളുടെ ഇഷ്ടം. ഗോവയിൽ ചിത്രത്തിന് പ്രദർശനത്തിന് അനുമതി ലഭിക്കുമോ ലഭിക്കില്ലയോ ഇന്ത്യൻ പനോരമയിൽ ഉൾപ്പെടുത്തിയോ ഇല്ലയോ എന്നൊക്കെ ആദ്യമെ വിവാദം പുകയുകയും ജൂറി അധ്യക്ഷൻ വരെ രാജി വച്ച് പോകുന്ന സാഹചര്യവും ഉണ്ടായിരുന്നു. ഹൈക്കോടതി വിധിയുടെ അനുകൂല്യം പറ്റി പടം പ്രദർശിപ്പിക്കും എന്ന് തന്നെയാണ് സംവിധായകൻ കരുതിയിരുന്നത്. എന്നാൽ ഇന്ന് ഇന്ത്യയിൽ ഒരിടത്തും പടം പ്രദർശിപ്പിക്കരുതെന്ന് സെൻസർ ബോർഡ് നിർദ്ദേശിക്കുകയും ചെയ്തു..

ഇവിടെ ആർക്കും ജൂറിയെ വിമർശിക്കാം..സംവിധായകന്റെ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്ന് കയറ്റമായി വ്യാഖ്യാനിക്കാം..എന്തുമാകാം.. എന്റെ പക്ഷം അതല്ല..വ്യാഖ്യാനത്തിന് നിൽക്കാതെ ഒന്ന് മാത്രം പറയട്ടെ ..സിനിമയുടെ പേരിൽ എസ് കഴിഞ്ഞിട്ട് 3 ### ഹാഷ് ചിഹ്നം ഇട്ടിരുന്നു.. ഈ ചിഹ്നം ആരെയും വേദനിപ്പിക്കില്ല. എന്നാൽ ഏത് കാരണത്താലാണോ പടം ആദ്യം വിവാദത്തിൽ പെട്ടത് അതേ കാരണം വീണ്ടും ### ചിഹ്നത്തിലൂടെ തലപൊക്കി. സംവിധായകന്റെ കുത്തിക്കഴപ്പ് എന്നാണ് ഇതിനെ പറയേണ്ടത് .അല്ലാതെ ആവിഷ്‌ക്കാര സ്വാതന്ത്ര്യം എന്നല്ല..തായോളിയെന്നും മൈരെന്നും കുണ്ണയെന്ന് പറയുന്നത് വലിയ സ്‌റ്റൈലൊന്നുമല്ല..

അതിൽ ക്രിയേറ്റീവായ പുതുമയും ഇല്ല.. ഇത് തിരിച്ചറിയാനുള്ള സാമാന്യ ബോധം വിവാദത്തിനൊപ്പം തുള്ളുന്ന മാധ്യമ പുല്ലിംഗങ്ങൾക്ക് ഉണ്ടാകണം..ആദ്യം വാർത്ത പിന്നെ വ്യാഖ്യാനം.. അതാണ് ശരി.. ഇനി ഹാദിയ വിഷയം.. ഹാദിയയുടെ പ്രണയം നിർമലവും ഹൃദ്യവുമാണെങ്കിലോ അല്ലെങ്കിലോ പ്രായ പൂർത്തിയായ ഒരു പെൺകുട്ടി ഇഷ്ടമുള്ള വ്യക്തിക്കൊപ്പം ജീവിക്കാൻ ആഗ്രഹം പ്രകടിപ്പിക്കുന്നതിനെ നമുക്ക് നിഷ്‌ക്കളങ്കമായി അംഗീകരിക്കാം അതാണ് കേരളത്തിന്റെ അന്തസത്ത ആവശ്യപ്പെടുന്നതും കേരളം തുടരുന്നതുമായ രീതി..ഇവിടെ ദുരഭിമാനക്കൊലയ്ക്ക് ഇതുവരെ കോപ്പ് കൂട്ടി ആരും വന്നിട്ടില്ലെന്നാണ് എന്റെ ഓർമ.ഇനി അഖിലയെന്ന പെൺകുട്ടിയെ ആരെങ്കിലും ബ്രിയിൻ വാഷ് ചെയ്ത് മതം മാറ്റി ഒരുത്തനൊപ്പം കെട്ടിച്ചതാണെങ്കിലും ആ പെൺകുട്ടിയുടെ തിരിച്ചറിവ് തന്നെയാണ് നിയമ സാധുതയുള്ള ഘടകം.. ഇനി അച്ഛന്റെ പക്ഷത്ത് നിന്ന് ചിന്തിച്ചാൽ എല്ലാ അച്ഛനും അമ്മയ്ക്കും തോന്നുതേ അശോകനും തോന്നിയിട്ടുള്ളു.. അശോകനും ചെയ്തിട്ടുള്ളു..

ഇത് സാധാരണ കുടുംബ വിഷയത്തിനപ്പുറം രാഷ്ട്രീയമാക്കി മാറ്റിയ സംഘികൾക്കും സുഡാപ്പികൾക്കും വേണം ചുട്ട അടി കൊടുക്കേണ്ടത്. വീട്ടിലെ മുതിർന്നവർ സാധാരണ സംസാരിച്ച് പരിഹാരം കാണുന്ന വിഷയം പോപ്പുലർ ഫ്രണ്ടു കാരനും എസ് ഡിപിഐ കാരനും ആർഎസ്എസുകാരനും രാഹുൾ ഈശ്വരന്മാരും പരിഹരിക്കാൻ ഇറങ്ങിപ്പുറപ്പെട്ടപ്പോഴാണ് തീക്കളിയായത്.ഇതൊക്കെ അറിഞ്ഞിട്ടും അറിയാതെ മാറി നിന്ന് കളി കണ്ട് സംസ്ഥാന സർക്കാരിന്റെ നിഷ്‌ക്രിയ നിലപാടുകൾക്കും കനത്ത പ്രഹരമാണ് പൊതുജനം നൽകേണ്ടത്.. ഈ കേസിൽ ഭരണ ഘടന അനുശാസിക്കുന്ന വിധത്തിൽ കാര്യം കൈകാര്യം ചെയ്ത സുപ്രീം കോടതി നടപടി എത്ര അഭിനന്ദിച്ചാലും മതിവരാത്ത ഒന്നാണ്.എത്ര കൃത്യമായാണ് കോടതി കാര്യം പഠിക്കുകയും പരിഹരിക്കുകയും ചെയ്തത്..

ഇനി രണ്ട് മാസം കഴിഞ്ഞേ കേസ് പരിഗണിക്കൂ.. ആരോപണങ്ങളെക്കുറിച്ചുള്ള അന്വേഷണം സുഗമമായി നടക്കും.. ഹാദിയ പഠിക്കും..ചിലപ്പോൾ സുബോധം വീഴും . .തിരിച്ചറിവ് ഉണ്ടാകും.. ഇത്രയും പറഞ്ഞത് മാധ്യമങ്ങളെയും മാധ്യമ പുല്ലിംഗങ്ങളെയും ബോധ്യപ്പെടുത്താനാണ്..വാർത്തയാണ് ആദ്യം വ്യാഖ്യാനം അവനവന്റെ വീട്ടിൽപോയി വിളമ്പിയാൽ മതി..രാജ്യത്തെ കുത്തിക്കെടുത്തുന്നത ഊള അവതാരകന്മാരോട് കട്ട വിയോജിപ്പ്..... തീവ്രവാദം സുഡാപ്പികളുടേതായാലും സംഘികളുടേതായാലും ഇനി മറ്റാരുടേതെങ്കിലും ആയാലും രാജ്യത്തിന്റെ ഭരണഘടനയേയും ജനാധിപത്യ സംവിധാനത്തെയും നാനാത്വത്തിൽ ഏകത്വത്തെയും കളങ്കപ്പെടുത്തുന്ന ഒന്നിനോടും ഒരു മമതയുമില്ല.. മാധ്യമങ്ങൾ ഈ കാലത്തെങ്കിലും ഇത്തിരി മാധ്യമ ധർമം പാലിക്കണമെന്ന് അപേക്ഷ..