- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹാദിയയുടെ വിവാഹം തെറ്റല്ല, റദ്ദു ചെയ്യാനും കഴിയില്ല; ഒരാളുടെ വിവാഹത്തെ കുറിച്ച് അന്വേഷണം നടത്താനുമാകില്ല; ഷെഫിൻ ജഹാനെതിരായ തീവ്രവാദ ആരോപണങ്ങളിൽ എൻഐഎ അന്വേഷണം തുടരാം; രണ്ടും രണ്ട് വ്യത്യസ്ത കാര്യങ്ങൾ; ഹാദിയ കേസിൽ സുപ്രധാന പരാമർശങ്ങളുമായി സുപ്രീംകോടതി; കേസിൽ ഹാദിയയെയും കക്ഷി ചേർത്തു
ന്യൂഡൽഹി: ഷെഫിൻ ജഹാനുമായുള്ള ഹാദിയയുടെ വിവാഹം റദ്ദാക്കിയ കേരളാ ഹൈക്കോടതി വിധിക്ക് തിരിച്ചടിയായി സുപ്രീം കോടതിയുടെ പരാമർശങ്ങൾ. ഹാദിയയുടെ വിവാഹത്തിൽ കോടതിക്ക് ഇടപെടാൻ അവകാശമില്ലെന്നും വിവാഹം റദ്ദാക്കാൻ സാധിക്കില്ലെന്നും കോടതി നിരീക്ഷിച്ചു. രണ്ട് മാസത്തെ ഇടവേളക്ക് ശേഷം കേസ് ഇന്ന് വീണ്ടും പരിഗണിച്ചപ്പോഴാണ് ചീഫ് ജസ്റ്റിസ് ദീപക് മിസ്രയുടെ ബെഞ്ചിൽ നിന്നും സുപ്രധാന പരാമർശം ഉണ്ടായത്. ഷെഫിൻ ജഹാനുമായുള്ള ഹാദിയയുടെ വിവാഹം നിയമവിരുദ്ധമായ നടപടിയല്ല. ഹാദിയയുടെ വിവാഹത്തിൽ എൻഐഎയ്ക്ക് ഇടപെടാനാകില്ല. അന്വേഷണവും വിവാഹവും രണ്ടു വ്യതസ്ത കാര്യമാണ്. ഷെഫിൻ ജഹാന്റെ ഭീകര ബന്ധമാണ് എൻഐഎ അന്വേഷിക്കുന്നത്. സ്വന്തം ഇഷ്ടപ്രകാരമാണു വിവാഹം കഴിച്ചതെന്നു ഹാദിയ വ്യക്തമാക്കിയിട്ടുണ്ട്. ഹൈക്കോടതിയിൽ സമർപ്പിച്ച ഹേബിയസ് കോർപസ് പരിഗണിച്ചു വിവാഹം റദ്ദാക്കാനാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ന്യൂഡൽഹി: ഷെഫിൻ ജഹാനുമായുള്ള ഹാദിയയുടെ വിവാഹം റദ്ദാക്കിയ കേരളാ ഹൈക്കോടതി വിധിക്ക് തിരിച്ചടിയായി സുപ്രീം കോടതിയുടെ പരാമർശങ്ങൾ. ഹാദിയയുടെ വിവാഹത്തിൽ കോടതിക്ക് ഇടപെടാൻ അവകാശമില്ലെന്നും വിവാഹം റദ്ദാക്കാൻ സാധിക്കില്ലെന്നും കോടതി നിരീക്ഷിച്ചു. രണ്ട് മാസത്തെ ഇടവേളക്ക് ശേഷം കേസ് ഇന്ന് വീണ്ടും പരിഗണിച്ചപ്പോഴാണ് ചീഫ് ജസ്റ്റിസ് ദീപക് മിസ്രയുടെ ബെഞ്ചിൽ നിന്നും സുപ്രധാന പരാമർശം ഉണ്ടായത്.
ഷെഫിൻ ജഹാനുമായുള്ള ഹാദിയയുടെ വിവാഹം നിയമവിരുദ്ധമായ നടപടിയല്ല. ഹാദിയയുടെ വിവാഹത്തിൽ എൻഐഎയ്ക്ക് ഇടപെടാനാകില്ല. അന്വേഷണവും വിവാഹവും രണ്ടു വ്യതസ്ത കാര്യമാണ്. ഷെഫിൻ ജഹാന്റെ ഭീകര ബന്ധമാണ് എൻഐഎ അന്വേഷിക്കുന്നത്. സ്വന്തം ഇഷ്ടപ്രകാരമാണു വിവാഹം കഴിച്ചതെന്നു ഹാദിയ വ്യക്തമാക്കിയിട്ടുണ്ട്. ഹൈക്കോടതിയിൽ സമർപ്പിച്ച ഹേബിയസ് കോർപസ് പരിഗണിച്ചു വിവാഹം റദ്ദാക്കാനാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.