- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എനിക്ക് സ്വാതന്ത്ര്യം വേണം' എന്നു വാദിച്ച ഹാദിയയെ ഭർത്താവിനോ അച്ഛനോടൊപ്പമോ വിടില്ല; ഹോമിയോ ഡോക്ടർ പഠനം പൂർത്തിയാക്കാൻ സേലത്തേക്ക് അയക്കാൻ സുപ്രീംകോടതിയുടെ നിർദ്ദേശം; സർവകലാശാല ഡീനിന് യുവതിയുടെ സംരക്ഷണ ചുമതല; ഹോസ്റ്റൽ സൗകര്യം ഏർപ്പെടുത്താനും നിർദ്ദേശം; കോളേജിൽ പോകുന്നതു വരെ കേരളാ ഹൗസിൽ തുടരണം; ഇന്ത്യ കാതോർത്തിരുന്ന കേസിൽ നിർണായക തീരുമാനമെടുത്ത് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച്
ന്യൂഡൽഹി: എനിക്ക് സ്വാതന്ത്ര്യം വേണമെന്ന് രാജ്യത്തെ പരമോന്നത കോടതി മുമ്പാകെ വാദിച്ച വൈക്കത്തുകാരി അഖില ഹാദിയക്ക് സുപ്രീംകോടതി സ്വാതന്ത്ര്യം അനുവദിച്ചു. ഭർത്താവ് ഷെഫിൻ ജഹാനൊപ്പമോ പിതാവ് അശോകനൊപ്പമോ പോകാൻ ഹാദിയക്ക് കോടതി അനുമതി നൽകിയില്ല. അതേസമയം ഹാദിയയുടെ വിശ്വാസപ്രമാണം അനുസരിച്ച് ജീവിക്കാൻ കോടതി അനുമതി നൽകുകയും ചെയ്തു. ഒരു രക്ഷിതാവിന്റെ സ്ഥാനത്തു നിന്ന് ഹാദിയക്ക് പറയാനുള്ളത് കേട്ട കോടതി പഠനം പൂർത്തിയാക്കുകയാണ് വേണ്ടതെന്ന് നിർദേശിച്ച് സേലത്തെ സർവകലാശാലയിലേക്ക് അയക്കാൻ നിർദേശിച്ചു. സേലത്തെ ബി.എച്ച്.എം.എസ് കോളജിൽ പഠനം പുനരാരംഭിക്കാനാണ് കോടതി അനുമതി നൽകിയത്. ൻ അനുമതി നൽകിയ കോടതി ഇതിന് വേണ്ട സഹായങ്ങൾ ഒരുക്കി നൽകേണ്ടത് കേരള സർക്കാറാണെന്നും സുരക്ഷാ കാര്യത്തിൽ തമിഴ്‌നാട് പൊലീസും സഹകരിക്കണമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നിർദേശിച്ചു. പഠനകാലയളവിൽ കോളജ് ഡീനിനെ ഹാദിയയുടെ രക്ഷകർത്താവായി കോടതി നിശ്ചയിച്ചു. താമസത്തിന് കോളജിൽ തന്നെ ഹോസ്റ്റൽ സൗകര്യം ഏർപ്പെടുത്തും. പഠന കാലയളവിൽ ഹാദിയയുടെ സു

ന്യൂഡൽഹി: എനിക്ക് സ്വാതന്ത്ര്യം വേണമെന്ന് രാജ്യത്തെ പരമോന്നത കോടതി മുമ്പാകെ വാദിച്ച വൈക്കത്തുകാരി അഖില ഹാദിയക്ക് സുപ്രീംകോടതി സ്വാതന്ത്ര്യം അനുവദിച്ചു. ഭർത്താവ് ഷെഫിൻ ജഹാനൊപ്പമോ പിതാവ് അശോകനൊപ്പമോ പോകാൻ ഹാദിയക്ക് കോടതി അനുമതി നൽകിയില്ല. അതേസമയം ഹാദിയയുടെ വിശ്വാസപ്രമാണം അനുസരിച്ച് ജീവിക്കാൻ കോടതി അനുമതി നൽകുകയും ചെയ്തു. ഒരു രക്ഷിതാവിന്റെ സ്ഥാനത്തു നിന്ന് ഹാദിയക്ക് പറയാനുള്ളത് കേട്ട കോടതി പഠനം പൂർത്തിയാക്കുകയാണ് വേണ്ടതെന്ന് നിർദേശിച്ച് സേലത്തെ സർവകലാശാലയിലേക്ക് അയക്കാൻ നിർദേശിച്ചു.
സേലത്തെ ബി.എച്ച്.എം.എസ് കോളജിൽ പഠനം പുനരാരംഭിക്കാനാണ് കോടതി അനുമതി നൽകിയത്. ൻ അനുമതി നൽകിയ കോടതി ഇതിന് വേണ്ട സഹായങ്ങൾ ഒരുക്കി നൽകേണ്ടത് കേരള സർക്കാറാണെന്നും സുരക്ഷാ കാര്യത്തിൽ തമിഴ്‌നാട് പൊലീസും സഹകരിക്കണമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നിർദേശിച്ചു. പഠനകാലയളവിൽ കോളജ് ഡീനിനെ ഹാദിയയുടെ രക്ഷകർത്താവായി കോടതി നിശ്ചയിച്ചു. താമസത്തിന് കോളജിൽ തന്നെ ഹോസ്റ്റൽ സൗകര്യം ഏർപ്പെടുത്തും.
പഠന കാലയളവിൽ ഹാദിയയുടെ സുരക്ഷാ ചുമതല തമിഴ്‌നാട് സർക്കാർ വഹിക്കണമെന്നും കോടതി ഉത്തരവിട്ടു. കോളേജിലേക്ക് പോകുന്നതു വരെ കേരള സർക്കാറാനാണ് ഹാദിയയുടെ സംരക്ഷകർ. ചെലവ് വഹിക്കേണ്ടതും കേരള സർക്കാറാണ്. അതുവരെ ഡൽഹിയിലെ കേരള ഹൗസിൽ സുരക്ഷയോടെ താമസ സൗകര്യം ഒരുക്കാനും കോടതി നിർദേശിച്ചു. അതേസമയം, ഹാദിയയെ ഭർത്താവിനൊപ്പമോ മാതാപിതാക്കൾക്കൊപ്പമോ വിടുന്ന കാര്യത്തിൽ സുപ്രീംകോടതി അന്തിമ തീരുമാനം പീന്നീട് വ്യക്തമാക്കും. ഇതു സംബന്ധിച്ച തുടർവാദങ്ങൾ ജനുവരി ആദ്യവാരത്തിൽ കേൾക്കുമെന്ന് കോടതി അറിയിച്ചു.
നേരത്തെ മാധ്യമങ്ങൾക്ക് മുമ്പിൽ പറഞ്ഞ കാര്യമാണ് ഹാദിയ സുപ്രീംകോടതിയിൽ വാദിച്ചത്. തനിക്ക് സ്വാതന്ത്ര്യം വേണമെന്നും ഭർത്താവിനൊപ്പം ജീവിക്കണമെന്നും ഹാദിയ തുറന്ന കോടതിയിൽ വ്യക്തമാക്കി. ഭർത്താവ് ശഫിൻ ജഹാനെ കാണണമെന്നും തന്നെ വിശ്വാസ പ്രകാരം ജീവിക്കാൻ അനുവദിക്കണമെന്നും ഹാദിയ വിശദീകരിച്ചു. എന്നാൽ, ഷെഫിൻ ജഹാനൊപ്പം പോകേണ്ടെന്ന കാര്യമാണ് കോടതി പറഞ്ഞത്. മെഡിക്കൽ പഠനം പൂർത്തിയാക്കാൻ അനുമതി നൽകണം. ഭർത്താവിന്റെ ചെലവിൽ പഠിക്കാനാണ് ആഗ്രഹിക്കുന്നത്. പഠന ചെലവ് വഹിക്കാൻ ഭർത്താവിന് സാധിക്കും. പഠനത്തിന് സർക്കാർ ചെലവ് ആവശ്യമില്ലെന്നും ഹാദിയ കോടതിയിൽ പറഞ്ഞു.
മൂന്നംഗ ബെഞ്ചിലെ ജഡ്ജിമാരുടെ ചോദ്യത്തിന് മലയാളത്തിലാണ് ഹാദിയ മറുപടി നൽകിയത്. മലയാളത്തിൽ മൊഴി നൽകാമെന്ന് പറഞ്ഞ ഹാദിയക്ക് പരിഭാഷകനെ ഉപയോഗിക്കാൻ കോടതി അനുമതി നൽകി. കേരളത്തിന് വേണ്ടി സുപ്രീംകോടതിയിൽ ഹാജരാവുന്ന അഭിഭാഷകൻ വി.വി ഗിരിയാണ് ഹാദിയ മലയാളത്തിൽ പറയുന്ന മൊഴികൾ ഇഗ്ലീഷിലേക്ക് തർജമ ചെയ്തത്. ഹാദിയയുടെ നിലപാട് അറിഞ്ഞ മൂന്നംഗ ബെഞ്ച് കേസ് പരിഗണിക്കുന്നത് ജനുവരി മൂന്നാം വാരത്തിലേക്ക് മാറ്റി.
നേരത്തെ, ഹാദിയയെ അടച്ചിട്ട കോടതിയിൽ വാദം കേൾക്കണമെന്ന പിതാവ് അശോകന്റെ ആവശ്യം സുപ്രീംകോടതി തള്ളിയിരുന്നു. ഹാദിയയുടെ നിലപാട് തുറന്ന കോടതിയിലാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേട്ടത്. കേസിൽ ഹാദിയയുടെ നിലപാടാണ് കോടതി ആദ്യം അറിയേണ്ടതെന്ന് ശഫിൻ ജഹാന്റെ അഭിഭാഷകൻ കപിൽ സിബൽ ഉന്നയിച്ച വാദം കണക്കിലെടുത്താണ് മൂന്നംഗ ബെഞ്ചിന്റെ നടപടി.
ഹാദിയയുടെ മൊഴി അടച്ചിട്ട മുറിയിൽ കേൾക്കണമെന്ന പിതാവ് അശോകന്റെ ഹർജിയാണു കോടതി ആദ്യം പരിഗണിച്ചത്. പിതാവിന്റെ ആവശ്യത്തെ എൻഐഎയും പിന്തുണച്ചിരുന്നു. അടച്ചിട്ട മുറിയിൽ വാദം കേൾക്കണമെന്ന് അശോകന്റെ അഭിഭാഷകൻ അഡ്വ. ശ്യാം ദിവാൻ. ഷഫിൻ ജഹാന് ഐഎസ് ബന്ധമുണ്ട്. ഐഎസ് ഏജന്റുമായി ഷഫിൻ ജഹാൻ സംസാരിച്ചതിനു തെളിവുണ്ട്. സംഘടിത മതംമാറ്റത്തിനു വലിയ സംഘടനകൾ പ്രവർത്തിക്കുന്നു എന്നീ വാദങ്ങളുയർത്തി. മഞ്ചേരിയിലെ സത്യസരണിയിൽ നിരവധിപ്പേരെ മതം മാറ്റിയിട്ടുണ്ടെന്ന് എൻഐഎ. സമാനമായ 11 കേസുകളിൽ ഏഴും സത്യസരണിയുമായി ബന്ധപ്പെട്ടവയാണ്. മതപരിവർത്തനത്തിനു വിപുലമായ ശൃംഖലയെന്നും എൻഐഎയ്ക്കു വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ മനീന്ദർ സിങും വാദിച്ചു.
എന്നാൽ, ഇരുകൂട്ടരുടെയും വാദങ്ങൾ ഖണ്ഡിച്ച ഷഫിൻ ജഹാനുവേണ്ടി ഹാജരായ അഭിഭാഷകൻ കപിൽ സിബൽ ഒരു സ്ത്രീക്ക് അവരുടെ ജീവിതം തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ട്. എൻഐഎ അന്വേഷണം കോടതിയലക്ഷ്യമാണ്. വ്യക്തിസ്വാതന്ത്ര്യത്തിനു വർഗീയ നിറം നൽകരുത്. ഹാദിയയുടെ ഭാഗം കേൾക്കാതെ വാദം തുടരുന്നതു ദുഃഖകരം. ഹാദിയയെ രഹസ്യമായി കേൾക്കണം. ഒരു സ്ത്രീക്ക് അവരുടെ ജീവിതം നിർണയിക്കാൻ അവകാശമുണ്ട്.
വാദത്തിനിടെ സുപ്രീംകോടതി സ്റ്റോക്കോം സിൻഡ്രോം പരാമർശിച്ചു. ബന്ദികൾക്കു റാഞ്ചികളോട് ഇഷ്ടം തോന്നുന്ന മാനസിക നിലയാണു സ്റ്റോക്കോം സിൻഡ്രോം എന്നറിയപ്പെടുന്നത്. ഇത്തരം സാഹചര്യങ്ങളിൽ തീരുമാനം സ്വന്തമാണെന്നു പറയാനാകില്ല. എന്നാൽ ഹാദിയ കേസുമായി പരാമർശത്തെ ബന്ധപ്പെടുത്തേണ്ടെന്നും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢിന്റെ നിരീക്ഷണം. പെൺകുട്ടിയോടു സംസാരിക്കുന്നതിനു മുൻപായി കോടതി തെളിവുകൾ പരിശോധിക്കണമെന്നു സംസ്ഥാനത്തെ പ്രതിനിധീകരിച്ച മുതിർന്ന അഭിഭാഷകൻ വി.വി. ഗിരി ആവശ്യപ്പെട്ടിരുന്നു.

