- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മകളെ കാണാൻ പോകുന്നത് ഇതാദ്യമല്ല; അഞ്ചാറു മാസമായി പോക്കുവരവ് തുടങ്ങിയിട്ട്; ഹാദിയ വീട്ടിലും രണ്ടുതവണ വന്നിരുന്നുവെന്ന് പിതാവ്; ഉറ്റവർക്കൊപ്പം ഇരിക്കുന്ന സെൽഫി പകർത്തിയത് ഹാദിയ തന്നെ; ചിത്രം വൈറലായതോടെ വിശദീകരണവുമായി അശോകൻ
മലപ്പുറം: മകളെ കണാൻ മലപ്പുറം ഒതുക്കങ്ങലിൽ പോകുന്നത് ഇതാദ്യമല്ലെന്നും അഞ്ചാറു മാസമായി പോക്കുവരവ് തുടങ്ങിയിട്ടെന്നും ഹാദിയയുടെ പിതാവ് അശോകൻ. ഹാദിയ വീട്ടിലും രണ്ടുതവണ വന്നിരുന്നുവെന്നും പിതാവ് പറഞ്ഞു. ആദ്യമായി മകളെ കാണാൻ പോയത് 2020 സെപ്റ്റംബറിലായിരുന്നെന്നും രണ്ടു തവണ മകൾ വൈക്കത്തെ വീട്ടിലും വന്നിരുന്നെന്നും അശോകൻ വ്യക്തമാക്കി.
മാതാപിതാക്കളോടൊപ്പമിരിക്കുന്ന സെൽഫി ചിത്രം ഹാദിയ തന്നെയാണ് മൊബൈലിൽ പകർത്തിയത്. മതംമാറിയ ശേഷം വിവാഹം കഴിഞ്ഞാണു ഹാദിയ ഒതുക്കുങ്ങലിൽ സ്വന്തമായി ഹോമിയോ ക്ലിനിക്ക് ആരംഭിച്ചത്. 2019 ജൂലൈയിലായിരുന്നു ഡോ. ഹാദിയാസ് ഹോമിയോപതിക് ക്ലിനിക് തുടങ്ങിയത്.
ഹോമിയോ ഡോക്ടറാകാൻ പഠിക്കുന്ന സമയത്തായിരുന്നു ഹാദിയയുടെ മതംമാറ്റം. ഹാദിയയെ നിർബന്ധിച്ച് മതം മാറ്റി സിറിയയിൽ കൊണ്ടുപോകാനായിരുന്നു ഭർത്താവ് ഷഫിൻ ജഹാന്റെ ശ്രമമെന്നായിരുന്നു പരാതികൾ. തുടർന്ന് ഏറെ കാലത്തെ നിയമപോരാട്ടങ്ങൾക്കൊടുവിലാണ് പ്രശ്നങ്ങളെല്ലാം അസാനിച്ചത്.
ഇവരുടെ വിവാഹം സുപ്രീംകോടതി അംഗീകരിക്കുകയും പഠനം തുടരാൻ അനുവദിക്കുകയും ചെയ്ത ശേഷം ഹോമിയോ കോഴ്സ് പൂർത്തിയാക്കിയ ഹാദിയ സർട്ടിഫിക്കറ്റ് ലഭിച്ചതോടെയാണ് മലപ്പുറം- കോട്ടക്കൽ റോഡിൽ ഒതുക്കുങ്ങലിൽ ഡോ. ഹാദിയാസ് ഹോമിയോപതിക് ക്ലിനിക് എന്ന സ്ഥാപനം തുടങ്ങിയത്. 2019 ജൂലൈയിലായിരുന്നു ഇത്. 2018 മാർച്ച് എട്ട് വനിതാദിനത്തിലാണ് പത്തുമാസം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ ഹാദിയ-ഷഫിൻ വിവാഹം സാധുവാക്കി സുപ്രീംകോടതി വിധി വന്നത്. 2017 മെയ് 24നായിരുന്നു ഇരുവരുടേയും വിവാഹം
അഖിലയുടെ പിതാവിന്റെ പരാതിയെ തുടർന്ന് ഈ വിവാഹം ഹൈക്കോടതി റദ്ദാക്കിയതോടെ ഷെഫീൻ ജഹാൻ സുപ്രീംകോടതിയെ സമീപിച്ചു. ഡോക്ടറാകാൻ പഠിക്കുന്ന സമയത്തായിരുന്നു ഹാദിയയുടെ മതംമാറ്റവും അനുബന്ധ സംഭവങ്ങളും. ഏറെ നാൾ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ഹാദിയയുടെയും ഷെഫീൻ ജഹാന്റെയും വിവാഹം സുപ്രീംകോടതി അംഗീകരിച്ചത്. ഇടക്കാലത്ത് ഇരുവരും വേർപിരിയുന്നുവെന്ന വാർത്തകളും പ്രചരിച്ചു. എന്നാൽ അതുവെറും കുപ്രചാരണമെന്ന് പിന്നീട് തെളിഞ്ഞു.
ഏറെ വിവാദമായ മതം മാറൽ കേസായിരുന്നു അഖില ഹാദിയ സംഭവം. കേസിൽ വാദം കേൾക്കുന്ന കാലയളവിലാണ് കൊല്ലം സ്വദേശിയും എസ്.ഡി.പി.ഐ പ്രവർത്തകനുമായ ഷെഫിൻ ജഹാനുമായി ഹാദിയയുടെ വിവാഹം നടന്നത്. ഈ സംഭവത്തിൽ, ഹാദിയയുടെ സംരക്ഷകരായിരുന്ന പോപ്പുലർ ഫ്രണ്ട് നേതാവ് സൈനബ ടീച്ചർക്കെതിരെയും കേസ് വിധിയിൽ പരാമർശമുണ്ടായിരുന്നു. വിവാഹിതയായ ഹാദിയയെ ഭർത്താവിനൊപ്പം വിടാതിരുന്നതും, യുവതിയുടെ താൽപര്യത്തിന് വിരുദ്ധമായി അച്ഛന്റെയും അമ്മയുടെയും ഒപ്പം വിട്ടതും കേസ് വിധി ഏറെ ചർച്ചയാക്കി. പിന്നീട് സുപ്രീ കോടതി ഇരുവരുടെയും വിവാഹം നിയമപരമാണെന്ന് വിധി പുറപ്പെടുവിച്ചു.
2017 മെയ് 24ന് വിവാഹം അസാധുവാക്കിയ കേരളാ ഹൈക്കോടതി വിധി റദ്ദാക്കി ഉത്തരവിറക്കിയിരുന്നു. ഹൈക്കോടതി വിധിക്കെതിരെ ഷഫിൻ ജഹാൻ സമർപ്പിച്ച അപ്പീലിലാണ് ഹേബിയസ് കോർപസ് ഹർജികളിൽ വിവാഹം റദ്ദാക്കാനാവില്ല എന്നു നിരീക്ഷണം നടത്തി സുപ്രീം കോടതി വിധി പറഞ്ഞത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണു പ്രമാദമായ ഈ കേസ് പരിഗണിച്ചത്. അഖിലയ്ക്ക് ഷഫിൻ ജഹാനോടൊപ്പം പോകാമെന്നും അവരുടെ പഠനം തുടരാമെന്നും കോടതി തുടർന്നു പറഞ്ഞു.