കൊച്ചി: അമ്യത ഇൻസ്റ്റിറ്റിയുട്ട് ഓഫ് മെഡിക്കൽ സയൻസസിന്റേയും ഇന്ത്യൻ സൊസൈറ്റി ഓഫ് ഹെമറ്റോളജി ആൻഡ് ട്രാൻസ്ഫ്യൂഷൻ മെഡിസിന്റേയും സം യുക്താഭിമു്യത്തിൽ ഹെമറ്റോളജിയെക്കുറിച്ച് ഏ ഏകദിന സെമിനാർ നടത്തി. സെമിനാറിന്റെ ഉൽഘാടനം അമ്യത സ്‌കൂൾ ഓഫ് മെഡിസിൻ പ്രിൻസിപ്പൽ ഡോ. പ്രതാപൻ നായർ നിർവ്വഹിച്ചു. ബ്രഹ്മചാരിണി കരുണാമ്യതചൈതന്യ ഭദ്രദീപം കൊളുത്തി പൂജ നിർവഹിച്ചു.

രക്തരോഗങ്ങൾ സമീപകാലത്തായി വർദ്ധിച്ചു വരികയാണെന്നും ശരിയായ അവബോധം  രോഗികളിൽ ഉണ്ടാക്കേണ്ടത് അത്യാവശ്യമാണെന്നും മെഡിക്കൽ ഓങ്കോളജി വിഭാഗം മേധാവി ഡോ:പവിത്രൻ പറഞ്ഞു.

ചീഫ് നഴ്‌സിങ്ങ് ഓഫീസർ ബ്രഹ്മചാരിണി സായി ബാല, ഡോ:മാത്യു തോമസ് കിംസ് ഹോസ്പിറ്റൽ, തിരുവനന്ദപുരം, ഡോ:വി.കെ.ക്യഷ്ണകുമാർ, പ്രൊഫ.കെ.എ സലിം, ഡോ:നീരജ് സിദ്ധാർത്ഥൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.