- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ'ഐ ആം ഹിന്ദു അമേരിക്കൻ 'പ്രചാരണം ആരംഭിച്ചു
വാഷിങ്ടൺ ഡി സി: വാഷിങ്ടൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ പുതിയ മൂവിമെന്റിന് തുടക്കം കുറിച്ചു.'ഐ ആം ഹിന്ദു അമേരിക്കൻ' എന്ന നാമകരണം ചെയ്ത ഈ പ്രചരണം അമേരിക്കയിലെ ഹിന്ദുക്കളെ മാത്രം ഉദ്ദേശിച്ചാണെന്നും, ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഹിന്ദുയിസത്തെ കുറിച്ച് ജനങ്ങളിൽ അവബോധം വളർത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും, ദൈനംദിന ജീവിതത്തിൽ അഭിമുഖീകരിക്കുന്ന അനുഭവങ്ങൾ പരസ്പരം ഷെയർ ചെയ്യുന്നതിനും കഴിയും വിധത്തിലാണ് ഡിസംബർ 4 ന് ഉത്ഘാടനം ചെയ്യപ്പെട്ട വെബ്സൈറ്റെന്ന് സംഘാടകർ പറയുന്നു. അമേരിക്കയിൽ മുന്നൂറിലധികം കമ്മ്യൂണിറ്റി പാർട്ട്നേഴ്സുമായി സഹകരിച്ച് രാജ്യവ്യാപകമായി സോഷ്യൽ മീഡിയായിലൂടെ ഹിന്ദുയിസം പ്രചരിപ്പിക്കുന്നതിന് മുൻഗണന നൽകുമെന്നും ഇവർ പറയുന്നു.മത സഹിഷ്ണുത നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ മനുഷ്യർ തമ്മിൽ പരസ്പരം സ്നേഹിക്കുന്നതിനും, ആശയങ്ങൾ പങ്കുവെക്കുന്നതിനും ഈ ക്യാമ്പെയ്നിലൂടെ കഴിയുമെന്നും ഇവർ പ്രത്യാശ പ്രകടിപ്പിച്ചു. യു എസ് കോൺഗ്രസ്സിൽ തുൾസിഗമ്പാർഡ്, രാജകൃഷ്ണമൂർത്ത
വാഷിങ്ടൺ ഡി സി: വാഷിങ്ടൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ പുതിയ മൂവിമെന്റിന് തുടക്കം കുറിച്ചു.'ഐ ആം ഹിന്ദു അമേരിക്കൻ' എന്ന നാമകരണം ചെയ്ത ഈ പ്രചരണം അമേരിക്കയിലെ ഹിന്ദുക്കളെ മാത്രം ഉദ്ദേശിച്ചാണെന്നും, ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഹിന്ദുയിസത്തെ കുറിച്ച് ജനങ്ങളിൽ അവബോധം വളർത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും, ദൈനംദിന ജീവിതത്തിൽ അഭിമുഖീകരിക്കുന്ന അനുഭവങ്ങൾ പരസ്പരം ഷെയർ ചെയ്യുന്നതിനും കഴിയും വിധത്തിലാണ് ഡിസംബർ 4 ന് ഉത്ഘാടനം ചെയ്യപ്പെട്ട വെബ്സൈറ്റെന്ന് സംഘാടകർ പറയുന്നു.
അമേരിക്കയിൽ മുന്നൂറിലധികം കമ്മ്യൂണിറ്റി പാർട്ട്നേഴ്സുമായി സഹകരിച്ച് രാജ്യവ്യാപകമായി സോഷ്യൽ മീഡിയായിലൂടെ ഹിന്ദുയിസം പ്രചരിപ്പിക്കുന്നതിന് മുൻഗണന നൽകുമെന്നും ഇവർ പറയുന്നു.മത സഹിഷ്ണുത നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ മനുഷ്യർ തമ്മിൽ പരസ്പരം സ്നേഹിക്കുന്നതിനും, ആശയങ്ങൾ പങ്കുവെക്കുന്നതിനും ഈ ക്യാമ്പെയ്നിലൂടെ കഴിയുമെന്നും ഇവർ പ്രത്യാശ പ്രകടിപ്പിച്ചു.
യു എസ് കോൺഗ്രസ്സിൽ തുൾസിഗമ്പാർഡ്, രാജകൃഷ്ണമൂർത്തി, പ്രമീള ജയ്പാൽ, റോ ഖന്ന ഉൾപ്പെടെ നാല് ഹിന്ദു അംഗങ്ങൾ ഉണ്ടെന്നും, ഇതിൽ ഹബാർഡ് 2020 ൽ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാൻ സാധ്യതയുണ്ടന്നും ഫൗണ്ടേഷൻ ഭാരവാഹികൾ പറയുന്നു. വൈറ്റ് ഹൗസിൽ ഇതുവരെ പ്രാതിനിധ്യം ലഭിക്കാത്ത ഹൈന്ദവ വിഭാഗ പ്രതിനിധി 2020 ൽ ഉണ്ടാകുമെന്നും ഇവർ പ്രവചിക്കുന്നു.