- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അബൂദബിയിലെ ബസുകളിൽ ഇലക്ട്രോണിക് ബസ് കാർഡ് സംവിധാനം അടുത്തമാസം മുതൽ; കാർഡ് കൂടുതലായി ഉപയോഗിക്കുന്നവരെ കാത്ത് സമ്മാനപദ്ധതികളും
അബുദാബി: രാജ്യത്ത് സ്ഥിരമായി ബസ് സൗകര്യം ഉപയോഗിക്കുന്നവർക്ക് ഇനി ചില്ലറ അന്വേഷിച്ച് നടക്കേണ്ട. പൊതുജനങ്ങളുടെ ദീർഘനാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് അബുദാബി ബസ്സുകളിൽ ഇലക്ട്രോണിക് കാർഡ് സംവിധാനം നിലവിൽവരുന്നു. ബസ് യാത്രയ്ക്കുപയോഗിക്കുന്ന 'ഹാഫിലാത്ത് സ്മാർട്ട് കാർഡ്' സംവിധാനം മെയ് പതിനഞ്ചോടെ നിലവിൽവരുമെന്ന് ട്രാൻസ്പോർട്ട
അബുദാബി: രാജ്യത്ത് സ്ഥിരമായി ബസ് സൗകര്യം ഉപയോഗിക്കുന്നവർക്ക് ഇനി ചില്ലറ അന്വേഷിച്ച് നടക്കേണ്ട. പൊതുജനങ്ങളുടെ ദീർഘനാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് അബുദാബി ബസ്സുകളിൽ ഇലക്ട്രോണിക് കാർഡ് സംവിധാനം നിലവിൽവരുന്നു. ബസ് യാത്രയ്ക്കുപയോഗിക്കുന്ന 'ഹാഫിലാത്ത് സ്മാർട്ട് കാർഡ്' സംവിധാനം മെയ് പതിനഞ്ചോടെ നിലവിൽവരുമെന്ന് ട്രാൻസ്‌പോർട്ട് വകുപ്പധികൃതർ അറിയിച്ചു.
ഓരോ യാത്രയ്ക്കനുസരിച്ച് കാർഡിൽ റീച്ചാർജ് ചെയ്യാനും ആഴ്ചയ്ക്കും മാസത്തിനുമായി ഒരുമിച്ച് റീച്ചാർജ് ചെയ്യാനുമൊക്കെയുള്ള സൗകര്യമുള്ള കാർഡാണ് നിലവിൽ വരുന്നത്. ബസ്സുകളുടെ വാതിലിന് സമീപത്തുള്ള ചെറിയ സ്‌ക്രീനിൽ കാർഡ് പതിപ്പിച്ചാൽ കയറുന്ന
സ്ഥലമടക്കമുള്ള വിവരം സ്‌കാൻ ചെയ്യപ്പെടും. ഇറങ്ങുമ്പോഴും ഇത് ആവർത്തിക്കുന്നതോടെ യാത്രചെയ്ത നിശ്ചിതദൂരത്തിന്റെ യാത്രാക്കൂലി കാർഡിലെ ബാലൻസിൽനിന്ന് ഈടാക്കുമെന്ന് ട്രാൻസ്‌പോർട്ട് വകുപ്പിന്റെ ആക്ടിങ് ജനറൽമാേനജർ മുഹമ്മദ് നാസർ അൽ ഒതൈബ പറഞ്ഞു.
അബുദാബി നഗരപരിധിയിൽ യാത്രചെയ്യുന്നതിന് രണ്ട് ദിർഹവും നഗരപരിധിക്ക് പുറത്ത് യാത്രചെയ്യുന്നതിന് നാലുദിർഹവുമാണ് ഈടാക്കുന്നത്. കൂടുതൽസമയം യാത്ര ചെയ്താലും കുറച്ചുസമയം യാത്രചെയ്താലും ഒരേതുകയാണ്. ഇപ്പോൾ ഈടാക്കുന്നതെങ്കിൽ ഇലക്ട്രോണിക് കാർഡ് സംവിധാനം നിലവിൽവരുന്നതോടെ സഞ്ചരിക്കുന്ന ദൂരത്തിന് ആനുപാതികമായ ചാർജ് മാത്രം അടച്ചാൽമതിയാവും.
കൂടുതൽ തവണ കാർഡ് ഉപയോഗിക്കുന്നവരിൽനിന്ന് തിരഞ്ഞെടുക്കുന്ന വർക്കായി സമ്മാനപദ്ധതികളും ആവിഷ്‌കരിച്ചിട്ടുണ്ട്. കാർഡ് കാണാതാവൽ, മോഷ്ടിക്കപ്പെടൽ എന്നിവ തടയുന്നതിനായി ഇവ പ്രത്യേകം രജിസ്റ്റർചെയ്യാനുള്ള സൗകര്യവുമുണ്ട്.കാർഡ് സംവിധാനം വരുന്നതോടെ നിലവിലെ നാണയങ്ങൾ ബസിലെ ബോക്‌സിൽ ഇടുന്നതും പ്രതിമാസ ഓജ്‌റ കാർഡ് സംവിധാനവും ഇല്ലാതാകും. താൽക്കാലിക കാർഡുകളും സ്ഥിരം കാർഡുകളും മുതിർന്നവർക്കും ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്കും കുട്ടികൾക്കുമായി പ്രത്യേക കാർഡുകളും ഉണ്ടാകും.ഫോട്ടോയും തിരിച്ചറിയൽ രേഖയും ഉൾക്കൊള്ളിച്ച് വ്യക്തിഗത കാർഡുകൾ ആക്കാനും സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.
ഒരാഴ്ചയും 14 ദിവസവും കാലാവധിയുള്ള താൽക്കാലിക കാർഡുകൾ ഗതാഗത വകുപ്പ് ഏർപ്പെടുത്തിയിട്ടുണ്ട്. കാർഡ് വാങ്ങിയത് മുതൽ 14 ദിവസം വരെ കാലാവധിയുള്ളതിന് 150 ദിർഹം വരെ ചാർജ് ചെയ്യാൻ സാധിക്കും. 30 ദിർഹത്തിൻേറതാണ് ഒരാഴ്ചക്കുള്ള കാർഡ്. ഇത് ഒരാഴ്ച കൂടി നീട്ടാനും സാധിക്കും. പ്‌ളാസ്റ്റിക് കാർഡുകളാണ് സ്ഥിരം കാർഡുകളായി നൽകുക. ഫോട്ടോയും തിരിച്ചറിയൽ രേഖയും ഉൾപ്പെടെയുള്ള പേഴ്‌സണലൈസ്ഡ് കാർഡ് ആയും അല്ലാതെയും ഇത് സ്വന്തമാക്കാം.
വിദ്യാർത്ഥികൾക്കായുള്ള സ്റ്റുഡന്റ് കാർഡുകൾ പ്‌ളാസ്റ്റിക് നിർമ്മിതവും ഒരു വർഷം കാലാവധിയുള്ളതുമാണ്. 500 ദിർഹമാണ് കാർഡിന്റെ വില. മറ്റു നഗരങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് 150 ദിർഹം ചാർജ് ചെയ്യാനും വിദ്യാർത്ഥികളുടെ കാർഡിൽ സാധിക്കും. നഗരത്തിലും നഗര പ്രാന്തത്തിലും ഉപയോഗിക്കാം.