കറാച്ചി: പാക്കിസ്ഥാനിൽ ചിലപ്പോൾ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകനും ഭീകരനേതാവുമായ ഹാഫിസ് സയിദ് പ്രധാനമന്ത്രി വരെ ആയേക്കും, കാരണം പാക്കിസ്ഥാൻ തെരഞ്ഞെടുപ്പിൽ മൽസരിക്കാനൊരുങ്ങുകയാണ് ഹാഫിസ് സയിദ്.2018 ൽ നടക്കുന്ന പാക്കിസ്ഥാൻ പൊതുതിരഞ്ഞെടുപ്പിൽ മിലി മുസ്ലിം ലീഗിന്റെ(എംഎംഎൽ) സ്ഥാനാർത്ഥിയായി ഹാഫിസ് സയിദ് മത്സരിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ലഷ്‌കർ ഇ ത്വയ്ബ സ്ഥാപകനുമായ ഹാഫീസ് സയിദ് മൽസരിക്കുന്ന മണ്ഡലം സംബന്ധിച്ച് ധാരണയായിട്ടില്ല. ഭീകരസംഘടനയായ ജമഅത് ഉദ്ധവ യുടെ നേതാവാണ് കൂടിയാണ് സയ്ദ്.വീട്ടുതടങ്കലിലായിരുന്ന ഹാഫിസ് സയിദിനെ കഴിഞ്ഞ ദിവസം തെളിവുകളുടെ അഭാവം ചുണ്ടിക്കാട്ടി പാക്കിസ്ഥാൻ കോടതി വെറുതെ വിട്ടിരുന്നു.തടവിൽ നിന്ന് മോചിതനായ ഉടൻ തന്നെ കശ്മീർ വിഷയത്തിൽ ഇന്ത്യയ്ക്കെതിരെ പ്രവർത്തിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന വീഡിയോ ഹാഫിസ് സയിദ് പുറത്ത് വിട്ടിരുന്നു.

ഭരണഘടനാപരമായ കടമയാണ് പാക് കോടതി നടത്തിയത് എന്നും പാക് ജനതയ്ക്കായി നിയമപരമായാണ് കോടതി പ്രവർത്തിക്കുന്നത് എന്നും മറ്റാർക്കും പകരംവയ്ക്കാനാകാത്ത തരത്തിലുള്ള നടപടികളാണ് പാക്കിസ്ഥാൻ ഭീകരതയ്ക്കെതിരേ കൈക്കൊണ്ടിട്ടുള്ളതെന്നുമാണ് ഹാഫീസ് സയിദിനെ വീട്ടുതടങ്കലിൽ നിന്ന് ഹാഫീസിനെ മോചിപ്പിച്ച് പാക്കിസ്ഥാൻ പറഞ്ഞത്.

എന്നാൽ ഇതിനെതിരെ ശക്തമായ എതിർപ്പുമായി ഇന്ത്യയും അമേരിക്കയും രംഗത്തുവന്നിരുന്നു.ഹാഫീസ് സെയ്ദിനെതിരെ കുറ്റങ്ങൾ ചാർത്തുന്നതിലും പ്രോസിക്യൂട്ട് ചെയ്യുന്നതിലും പരാജയപ്പെട്ടതിനു ശേഷം അയാളെ വിട്ടയക്കുമ്പോൾ, പാക്കിസ്ഥാന്റെ ഭീകരവാദത്തിനെതിരായ പോരാട്ടത്തെക്കുറിച്ചുള്ള അസ്വസ്ഥജനകമായ ഒരു സന്ദേശമാണ് പുറത്തെത്തുന്നത്. ഭീകരർക്ക് സ്വന്തം മണ്ണിൽ അഭയം നൽകില്ലെന്ന പാക് വാദം നുണയാണെന്ന് തെളിയിക്കുന്നുവെന്നും അമേരിക്ക പറഞ്ഞിരുന്നു. ഇതെല്ലാം പാക്കിസ്ഥാൻ തള്ളിയിരുന്നു.

എന്നാൽ അടുത്ത വർഷത്തെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ മിലി മുസ്ലിം ലീഗ് തീരുമാനിച്ചിട്ടുണ്ടെന്നും താനും അവർക്കൊപ്പമുണ്ടാവുമെന്നും കശ്മീരി ജനതയ്ക്ക് വേണ്ടിയാണ് തന്റെ പോരാട്ടമെന്നുമാണ് ഹാഫിസ് പറഞ്ഞത്.സ്വാതന്ത്ര്യത്തിനായി പോരാടുന്ന കശ്മീരികൾക്ക് വേണ്ടിയാണ് മത്സരിക്കാൻ തയ്യാറെടുക്കുന്നതെന്ന് ഹാഫിസ് സയിദ് പറഞ്ഞു.