- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മിഷ ഒരു നായക്കുട്ടിയല്ല അവൾക്കു വേണ്ടി ആവശ്യത്തിന് സമയം ചിലവഴിക്കണമെന്ന് മകളെ കുറിച്ച് പറഞ്ഞ ഷാഹിദിന്റെ ഭാര്യയ്ക്ക് പണി കിട്ടി; പൊങ്കാലയിട്ട് സോഷ്യൽ മീഡിയ
ചെന്നൈ: ബോളിവുഡ് സൂപ്പർ താരം ഷാഹിദിന്റെ ഭാര്യ മിറ രാജ്പുതിന് സോഷ്യൽ മീഡിയയുടെ വിമർശനം. വനിതാ ദിനത്തെക്കുറിച്ചും ഫെമിനിസത്തെക്കുറിച്ചുമുള്ള തന്റെ കാഴ്ചപ്പാടുകൾ തുറന്നു പറഞ്ഞതാണ് താര പത്നിക്ക് വിനയായത്. ഫെമിനിസത്തിലെ പുത്തൻ പ്രവണതകൾ വിനാശകരവും ആശങ്കയുണ്ടാക്കുന്നതുമാണ്. ഫെമിനിസമെന്നത് സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള പോരാട്ടമല്ലാ, തുല്യതയാണ്. വീട്ടമ്മ ആയിരിക്കുന്നതിൽ എനിക്ക് അഭിമാനമുണ്ട്. വീട്ടമ്മ എന്ന വിശേഷണം സന്തോഷത്തോടെയാണ് സ്വീകരിക്കുന്നതും. എന്റെ മകളെ നോക്കാനും, നല്ല ഭാര്യയായിരിക്കാനും, സ്വാതന്ത്രത്തോടെ വീടൊരുക്കാനും സാധിക്കുന്നുണ്ട്. മകളോടൊപ്പം ചിലവഴിക്കാനാണ് ഇപ്പോൾ ഇഷ്ടം. അവൾക്കൊപ്പം ഒരു മണിക്കൂർ ചിലവഴിച്ച ശേഷം ഓടി ജോലിയിലേയ്ക്ക് മടങ്ങാൻ എനിക്ക് ഇഷ്ടമല്ലാ. മിഷ ഒരു നായക്കുട്ടിയല്ല അവൾക്കു വേണ്ടി ആവശ്യത്തിന് സമയം ചിലവഴിക്കണം എന്നാണ് മിറ പറഞ്ഞത്. എന്നാൽ ഇത് എല്ലാവർക്കും അത്ര സ്വീകാര്യമായില്ല. ജോലിക്കാരായ അമ്മമാരെക്കുറിച്ച് മിറയുടെ അഭിപ്രായം ശരിയായില്ല എന്നാണ് വിമർശനം. എന്റെ അമ്മ ജോലിക
ചെന്നൈ: ബോളിവുഡ് സൂപ്പർ താരം ഷാഹിദിന്റെ ഭാര്യ മിറ രാജ്പുതിന് സോഷ്യൽ മീഡിയയുടെ വിമർശനം. വനിതാ ദിനത്തെക്കുറിച്ചും ഫെമിനിസത്തെക്കുറിച്ചുമുള്ള തന്റെ കാഴ്ചപ്പാടുകൾ തുറന്നു പറഞ്ഞതാണ് താര പത്നിക്ക് വിനയായത്.
ഫെമിനിസത്തിലെ പുത്തൻ പ്രവണതകൾ വിനാശകരവും ആശങ്കയുണ്ടാക്കുന്നതുമാണ്. ഫെമിനിസമെന്നത് സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള പോരാട്ടമല്ലാ, തുല്യതയാണ്. വീട്ടമ്മ ആയിരിക്കുന്നതിൽ എനിക്ക് അഭിമാനമുണ്ട്. വീട്ടമ്മ എന്ന വിശേഷണം സന്തോഷത്തോടെയാണ് സ്വീകരിക്കുന്നതും. എന്റെ മകളെ നോക്കാനും, നല്ല ഭാര്യയായിരിക്കാനും, സ്വാതന്ത്രത്തോടെ വീടൊരുക്കാനും സാധിക്കുന്നുണ്ട്. മകളോടൊപ്പം ചിലവഴിക്കാനാണ് ഇപ്പോൾ ഇഷ്ടം. അവൾക്കൊപ്പം ഒരു മണിക്കൂർ ചിലവഴിച്ച ശേഷം ഓടി ജോലിയിലേയ്ക്ക് മടങ്ങാൻ എനിക്ക് ഇഷ്ടമല്ലാ. മിഷ ഒരു നായക്കുട്ടിയല്ല അവൾക്കു വേണ്ടി ആവശ്യത്തിന് സമയം ചിലവഴിക്കണം എന്നാണ് മിറ പറഞ്ഞത്.
എന്നാൽ ഇത് എല്ലാവർക്കും അത്ര സ്വീകാര്യമായില്ല. ജോലിക്കാരായ അമ്മമാരെക്കുറിച്ച് മിറയുടെ അഭിപ്രായം ശരിയായില്ല എന്നാണ് വിമർശനം. എന്റെ അമ്മ ജോലിക്കു പോകുന്നുണ്ട് പക്ഷേ എന്നെ ഇതുവരെ നായക്കുട്ടിയാണെന്ന് തോന്നിപ്പിച്ചിട്ടില്ലാ എന്നാണ് മറുപടികളിൽ കൂടുതലും. ഷാഹിദേ ഫെമിനിസം എന്താണെന്ന് മിറയ്ക്ക് പറഞ്ഞു കൊടുക്കൂ എന്നും ആരാധകർ ഉപദേശിച്ചു.