- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
മുൻ ബഹ്‌റിൻ പ്രവാസി നാട്ടിൽ നിര്യാതനായി; കാൻസർ ബാധിച്ച മരിച്ചത് മനാമയിൽ കോൾഡ് സ്റ്റോർ നടത്തിയിരുന്ന മലപ്പുറം സ്വദേശി
മനാമ : മുൻ ബഹ്‌റിൻ പ്രവാസി നാട്ടിൽ നിര്യാതനായി. മനാമയിൽ കോൾഡ് സ്റ്റോർ നടത്തിയിരുന്ന മലപ്പുറം സ്വദേശി തോട്ടുങ്ങൾ ഹൈദറാണ് മരിച്ചത്.ക്യാൻസർ രോഗബാധിതനായി നാട്ടിൽ കഴിയുകയായിരുന്നു പരേതൻ.42 വയസായിരുന്നു പ്രായം. മനാമയിൽ ബാബുൽ ബഹ്‌റിന് സമീപം കോൾഡ് സ്റ്റോർ നടത്തിയിരുന്ന അദ്ദേഹം ശാരീരികമായ അവശതയെ തുടർന്ന് ആറുമാസം മുന്പാണ് നാട്ടിലേയ്ക്ക് പോയത്. തുടർന്ന് നാട്ടിൽ നടത്തിയ പരിശോധനയിൽ ആമാശയ ക്യാൻസർ ബാധിച്ചതായി സ്ഥിരീകരിച്ചിരുന്നു.25 വർഷത്തോളമായി ബഹ്‌റിനിൽ എത്തിയിട്ട്. ഒരാൺ കുട്ടിയും രണ്ട് പെൺ മക്കളുമുള്ള കുടുംബത്തിന്റെ ഏക അത്താണികൂടിയായിരുന്നു ഹൈദരലി. പ്രവാസിയായിരുന്ന കാലത്ത് ചെറിയൊരു വീടു നിർമ്മിക്കാൻ എടുത്ത അഞ്ച് ലക്ഷം രൂപയുടെ ലോൺ അടച്ചു തീർക്കാൻ കഴിയുന്നതിന് മുന്‌പേ ഹൈദർ രോഗത്തിന്റെ പിടിയിലമരുകയായിരുന്നു. ഈ സാഹചര്യത്തിൽ ഹൈദരിന്റെ തുടർ ചികിത്സയ്ക്കും കുടുംബ സഹായത്തിനുമായി ബഹ്‌റിനിൽ കെ.എം.സി.സിയുടെ ആഭിമുഖ്യത്തിൽ 51 അംഗ സഹായ കമ്മിറ്റി രൂപീകരിക്കുകയും സഹായം കൈമാറുകയും ചെയ്തിരുന്നു.
മനാമ : മുൻ ബഹ്‌റിൻ പ്രവാസി നാട്ടിൽ നിര്യാതനായി. മനാമയിൽ കോൾഡ് സ്റ്റോർ നടത്തിയിരുന്ന മലപ്പുറം സ്വദേശി തോട്ടുങ്ങൾ ഹൈദറാണ് മരിച്ചത്.ക്യാൻസർ രോഗബാധിതനായി നാട്ടിൽ കഴിയുകയായിരുന്നു പരേതൻ.42 വയസായിരുന്നു പ്രായം.
മനാമയിൽ ബാബുൽ ബഹ്‌റിന് സമീപം കോൾഡ് സ്റ്റോർ നടത്തിയിരുന്ന അദ്ദേഹം ശാരീരികമായ അവശതയെ തുടർന്ന് ആറുമാസം മുന്പാണ് നാട്ടിലേയ്ക്ക് പോയത്. തുടർന്ന് നാട്ടിൽ നടത്തിയ പരിശോധനയിൽ ആമാശയ ക്യാൻസർ ബാധിച്ചതായി സ്ഥിരീകരിച്ചിരുന്നു.25 വർഷത്തോളമായി ബഹ്‌റിനിൽ എത്തിയിട്ട്. ഒരാൺ കുട്ടിയും രണ്ട് പെൺ മക്കളുമുള്ള കുടുംബത്തിന്റെ ഏക അത്താണികൂടിയായിരുന്നു ഹൈദരലി.
പ്രവാസിയായിരുന്ന കാലത്ത് ചെറിയൊരു വീടു നിർമ്മിക്കാൻ എടുത്ത അഞ്ച് ലക്ഷം രൂപയുടെ ലോൺ അടച്ചു തീർക്കാൻ കഴിയുന്നതിന് മുന്‌പേ ഹൈദർ രോഗത്തിന്റെ പിടിയിലമരുകയായിരുന്നു.
ഈ സാഹചര്യത്തിൽ ഹൈദരിന്റെ തുടർ ചികിത്സയ്ക്കും കുടുംബ സഹായത്തിനുമായി ബഹ്‌റിനിൽ കെ.എം.സി.സിയുടെ ആഭിമുഖ്യത്തിൽ 51 അംഗ സഹായ കമ്മിറ്റി രൂപീകരിക്കുകയും സഹായം കൈമാറുകയും ചെയ്തിരുന്നു.