- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയർലണ്ട് തണുത്തു വിറയ്ക്കുന്നു; മഞ്ഞുവീഴ്ചയും ആലിപ്പഴ മഴയും ശക്തമായി; അടുത്ത മൂന്നു ദിവസം ഹിമക്കാറ്റ് വീശും
ഡബ്ലിൻ: തുടർച്ചയായി പെയ്യുന്ന മഞ്ഞുമഴയിൽ അയർലണ്ട് വെള്ള പുതച്ചു. രാജ്യമെങ്ങും പെയ്യുന്ന മഞ്ഞിൽ രാജ്യം തണുത്തുവിറയ്ക്കുകയാണ്. അടുത്ത ദിവസങ്ങളിൽ എത്തുന്ന ഹിമക്കാറ്റിൽ കൂടുതൽ ആലിപ്പഴ വീഴ്ചയും മഞ്ഞുപാളികളും പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പു നൽകുന്നു. രാജ്യത്തിന്റെ മിക്കയിടങ്ങളിലും വൻ തോതിൽ ആലിപ്പഴ വീഴ്ചയും
ഡബ്ലിൻ: തുടർച്ചയായി പെയ്യുന്ന മഞ്ഞുമഴയിൽ അയർലണ്ട് വെള്ള പുതച്ചു. രാജ്യമെങ്ങും പെയ്യുന്ന മഞ്ഞിൽ രാജ്യം തണുത്തുവിറയ്ക്കുകയാണ്. അടുത്ത ദിവസങ്ങളിൽ എത്തുന്ന ഹിമക്കാറ്റിൽ കൂടുതൽ ആലിപ്പഴ വീഴ്ചയും മഞ്ഞുപാളികളും പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പു നൽകുന്നു.
രാജ്യത്തിന്റെ മിക്കയിടങ്ങളിലും വൻ തോതിൽ ആലിപ്പഴ വീഴ്ചയും മഞ്ഞുമഴയും വ്യാപമായിരുന്നു. ഗാൽവേ, മയോ, സ്ലൈഗോ, ഡൊണീഗൽ എന്നിവിടങ്ങളിലായിരുന്നു ഏറ്റവും മോശം കാലാവസ്ഥ അനുഭവപ്പെട്ടത്. റൺവേ മൂടിക്കിടന്ന മഞ്ഞ് നീക്കം ചെയ്യുന്നതിനായി ഡബ്ലിൻ എയർപോർട്ട് അരമണിക്കൂറോളം പ്രവർത്തനം നിർത്തി വയ്‌ക്കേണ്ടി വന്നു. മോശം കാലാവസ്ഥയെ തുടർന്ന് ഒട്ടേറെ കായിക മേളകളാണ് റദ്ദാക്കിയത്.
ബുധനാഴ്ച വരെ മോശമായ കാലാവസ്ഥയാണ് മെറ്റ് ഐറീൻ പ്രവചിച്ചിരിക്കുന്നത്. കാനഡയിൽ നിന്നുള്ള എയർമാസ് മഞ്ഞുവീഴ്ച രാജ്യത്ത് കനത്ത തോതിൽ സൃഷ്ടിക്കുന്നത് കാരണമാകും. രാജ്യത്തിന്റെ പടിഞ്ഞാറൻ, വടക്കൻ മേഖലകളിൽ ഇഞ്ചു കണക്കിന് മഞ്ഞുവീഴ്ചയാണ് ഉണ്ടാകാൻ സാധ്യതയുള്ളത്. കഴിഞ്ഞ മാസം ശരാശരിയെക്കാൾ കുറവ് മഴയും സൂര്യപ്രകാശവും ആണ് ലഭിച്ചിട്ടുള്ളതെന്ന് കാലാവസ്ഥാ കേന്ദ്രം പറയുന്നു. ഫെബ്രുവരി മാസത്തിൽ സാധാരണ അനുഭവപ്പെടുന്ന ശരാശരി താപനിലയെക്കാൾ താഴെ 1.5 ഡിഗ്രി സെൽഷ്യസ് ആയിരുന്ന ശരാശരി താപനില. അതുകൊണ്ടു തന്നെ പതിവിൽ നിന്നു വിപരീതമായി ഫെബ്രുവരി കൂടുതൽ തണുപ്പേറിയതായിരുന്നു.
ഹിമക്കാറ്റ് ശക്തമാകുമെന്നതിനാൽ റോഡുകളിൽ മഞ്ഞുപാളി രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. വാഹനയാത്രക്കാരും കാൽനടക്കാരും ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം. കാലാവസ്ഥാ വ്യതിയാനത്തെത്തുടർന്ന് ഡബ്ലിൻ എയർപോർട്ടിൽ വിമാനസർവീസുകൾ വൈകാൻ ഇടയുണ്ടെന്നും അറിയിച്ചിട്ടുണ്ട്.